December 02, 2008

ശ്വാനമന്നോ മുഖ്യമന്ത്രീ..

മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വസതിയില്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച്‌, കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി അനുശോചിച്ച്‌ വന്നശേഷം നമ്മുടെ മുഖ്യ മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞത്‌:
അയാള്‍ (മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍) തീവ്രവാദികളൊറ്റ്‌ ഏറ്റുമുട്ടി മരിച്ചതുകൊണ്ടല്ലെ അയാളുടെ വീട്ടില്‍ മന്ത്രിമാരും മറ്റു ടിവിക്കാരും അനുശോചനമറിയിക്കാനെന്ന പേരില്‍ വരുന്നത്‌. അല്ലെങ്കില്‍ ഒരു പട്ടി പോലും
(വീട്ടില്‍ വളര്‍ത്തുന്ന പട്ടി ഒഴിച്ച്‌) അയാളെ തിരിഞ്ഞു നോക്കുമൊ?
സംഗതി ശരിയാ. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒരു പട്ടാളക്കാരന്റെ വീട്ടില്‍ നമ്മുടെ മഹത്തായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തിനു പോകണം? ഇനി അങ്ങനെ പോകാന്‍ ടിയാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനൊ,
പാര്‍ട്ടി പത്രത്തിന്റെ ആജീവനാന്ത വരിക്കാരനൊ, കുറഞ്ഞ പക്ഷം കണ്ണൂരിലൊ,കോഴിക്കോട്ടോ മറ്റൊ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട അണിയൊ അല്ലല്ലൊ!!! അല്ല പിന്നെ... ഇത്‌ അയാളുടെ അഛന്റെ മുഖത്തു നോക്കി
പറഞ്ഞിതിനാണൊ ഇത്ര പുകില്‌?

ഇനി നമ്മുടെ മുഖ്യമന്ത്രി ഒരിക്കല്‍ മരിക്കുമ്പോള്‍ (മരിക്കാതിരിക്കാന്‍ അദ്യം ഹനുമാനൊ, അശ്വത്ഥാമാവൊ ഒന്നുമല്ലല്ലൊ) കാണാം: നാട്ടുകാരുടെ പൊന്നോമന പുത്രന്‍(?) നാടു നീങ്ങി!! കേരളത്തിന്റെ രാഷ്ട്രീയ വ്യവസായത്തില്‍
നികത്താനാവത്ത നഷ്ടം!!! പത്രങ്ങളില്‍ 6 കോളം വാര്‍ത്ത, പ്രത്യേക സപ്ലിമന്റ്‌, മരണത്തില്‍ അനുശോചിച്ച്‌ ഹര്‍ത്താല്‍, നാടെങ്ങും അദ്യത്തെ സ്മരിക്കാന്‍ സ്മാരകങ്ങളും പ്രതിമകളും സ്ഥാപിക്കാനുള്ള വഹയില്‍ ബക്കറ്റ്‌
പിരിവ്‌, പിന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ട ഇടവഴികള്‍ക്കും, തോടുകള്‍ക്കും (രണ്ടും ഒന്നുതന്നെ), ബസ്‌ സ്റ്റോപ്പുകള്‍ക്കും തിരുനാമധേയം ചാര്‍ത്തിക്കൊടുക്കുക...അങ്ങനെ അങ്ങനെ....

ഇനി പ്രിയ മന്ത്രി ഒന്നാലോചിക്കുക: താങ്കള്‍ ഈ രാഷ്ട്രീയ വ്യവസായത്തില്‍ ചേരാതെ, വേറെ വല്ല പണിക്കും പോയിരുന്നെങ്കില്‍ താങ്കള്‍ നാടു നീങ്ങുമ്പോള്‍ വല്ല ശ്വാനനും തിരിഞ്ഞു നോക്കുമൊ?
അനുശോചിക്കണ്ട, അപമാനിക്കരുത്‌..പ്രത്യേകിച്ചും താങ്കളെ പോലെ ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍....

14 comments:

Ziya said...

മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വസതിയില്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച്‌, കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി അനുശോചിച്ച്‌ വന്നശേഷം നമ്മുടെ മുഖ്യ മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞത്‌:

അയാള്‍ (മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍) തീവ്രവാദികളൊറ്റ്‌ ഏറ്റുമുട്ടി മരിച്ചതുകൊണ്ടല്ലെ അയാളുടെ വീട്ടില്‍ മന്ത്രിമാരും മറ്റു ടിവിക്കാരും അനുശോചനമറിയിക്കാനെന്ന പേരില്‍ വരുന്നത്‌. അല്ലെങ്കില്‍ ഒരു പട്ടി പോലും
(വീട്ടില്‍ വളര്‍ത്തുന്ന പട്ടി ഒഴിച്ച്‌) അയാളെ തിരിഞ്ഞു നോക്കുമൊ?

ഇത് പരമാബദ്ധമാണ്.അനുശോചനം അറിയിച്ച് ഇറങ്ങുമ്പോഴല്ല മുഖ്യമന്ത്രി ഇതു പറഞ്ഞത്. സന്ദീപിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോട് “ഒരു പട്ടിയും ഈ വീട്ടില്‍ കയറരുത്” എന്ന് സന്ദീപിന്റെ അച്ഛന്‍ പറഞ്ഞതിനു പ്രതികരണമായി പിന്നീടാണ് അച്ചുതാ‍നന്ദന്‍ ഇങ്ങനെ പറഞ്ഞത്. ഉണ്ണികൃഷ്‌ണന്റെ നിലവാരം വെച്ചു നോക്കുമ്പൊള്‍ മുഖ്യമന്ത്രി പറഞ്ഞത് കുറഞ്ഞു പോയീന്ന് കൂട്ടിക്കോളുക.

ഒരു “ദേശാഭിമാനി” said...

“ഒരു പട്ടി പോലും”- വാക്കുകള്‍ മറ്റുള്ള വേദിപ്പിക്കുന്നതായിരുന്നു!

സ്വ:ലേ said...

@ സിയ↔Ziya

" മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വസതിയില്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച്‌, കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി അനുശോചിച്ച്‌ ' നാട്ടില്‍ ' വന്നശേഷം നമ്മുടെ മുഖ്യ മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞത്‌ "

നാട്ടില്‍ എന്നതു വിട്ടുപോയതാണ്‌.

" സന്ദീപിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോട് “ഒരു പട്ടിയും ഈ വീട്ടില്‍ കയറരുത്” എന്ന് സന്ദീപിന്റെ അച്ഛന്‍ പറഞ്ഞതിനു പ്രതികരണമായി... "

ഞാന്‍ വായിച്ച ലേഖനങ്ങളിലൊന്നിലും
ഇങ്ങനെ ഒരു പരാമര്‍ശം കണ്ടില്ല. ഇനി അധവാ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ട്‌
എന്നു വിചാരിച്ച്‌ മുഖ്യമന്ത്രി ഒര്‍ക്കലും അങ്ങനെ ഒരു പരാമര്‍ശം
നടത്താന്‍ പാടില്ലായിരുന്നു. ഒരാളുടെ വീട്ടില്‍ പോലീസിന്റെ സഹായത്തോടെ
ഇടിച്ചു കയറിയല്ല അനുശോചനം അറിയിക്കണ്ടത്‌!!!

മുക്കുവന്‍ said...

there are many kutty sakhakkal for covering up the Mr CM thambran. yep thats their duty too... may be they are paid sakhakkal too.. who knows.

Mr Unnikrishnan should have used the same sentence from KINGS mammooty dialog.

Unknown said...

നമ്മുടെ നാടിന്റെ "നായ"കനല്ലേ. അപ്പോള്‍ നായയുടെ കാര്യം പറഞ്ഞതില്‍ തെറ്റില്ല.....

dethan said...

മനോരമയെക്കാളും ഏഷ്യാനെറ്റിനേക്കാളും മോശമായിട്ടാണല്ലോ താങ്കള്‍ വസ്തുതകളെയും വാചകങ്ങളെയും വളച്ചൊടിക്കുന്നത്!!ശ്വാനന്മാര്‍ക്ക് ഈ കഴിവില്ല.
"ശ്വാനമന്ന"ന്‍ മുഖ്യമന്ത്രി എന്നതിന് ശ്വാനന്മാരുടെ മുഖ്യമന്ത്രി എന്നും അര്‍ത്ഥമുണ്ടാകുമെന്നു
തലക്കെട്ട് തെരഞ്ഞെടുത്തപ്പോള്‍ ഓര്‍ത്തുകാണില്ലായിരിക്കും.
-ദത്തന്‍

Deepu said...

സ്വ്: ലേ: താങ്കൾ സന്ദീപിന്റെ അച്ഛന്‍ പറഞ്ഞാതായി സിയ അറിയിച്ചത് കണ്ടില്ലാ എന്നത് കൊണ്ട് മാത്രം
ഈ ലിന്ക് ഇവിടെ ഇടുന്നു

സ്വ:ലേ said...

@ dethan

മുഖ്യമന്ത്രി പറയുന്നത്‌ കേട്ടാല്‍ അദ്ദേഹം ശ്വാനന്മാരുടെ മന്ത്രിയാണെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. അതിന്റെ അര്‍ഥം എല്ലാ മലയാളികളും ശ്വാനന്മാരാണെന്നല്ല!!! പിന്നെ അവന്‍ എന്നെ പട്ടി എന്നു വിളിച്ചു, അതുകൊണ്ട്‌ ഞാനും തിരിച്ചു വിളിച്ചു എന്നൊക്കെ പറയാന്‍ Mr മുഖ്യമന്ത്രി സ്കൂള്‍ കുട്ടിയൊന്നുമല്ലല്ലൊ!!!

sanju said...

പ്രിയ സിയ കയറണ്ട എന്നു പറഞ്ഞിടത്ത് എന്തിനാണ് മുഖ്യമന്ത്രി പോയത്. വീട്ടിന്റെ നായകനെ വീട്ടില്‍ നിന്ന് പോലീസിനെ കൊണ്ട് പുറത്താക്കിയിട്ട് താന്‍ കയറണ്ട എന്നു പറഞ്ഞിട്ടും രാജ്യത്തിനു വേണ്ടി മരിച്ച തന്റെ പുത്രന്റെ മ്രുതദേഹത്തെ അപമാനിച്ച അളെ പിന്‍ വാതിലിലൂടെ തന്റെ വീട്ടില്‍ കയറിയതു കണ്ട ആള്‍ പിന്നെ എങ്ങനെയാണ് പ്രതികരിക്കേണ്ടത്. മുഖ്യമന്ത്രി മാന്യനായിരുന്നെങ്കില്‍ ഉണ്ണിക്രിഷ്ണന്റ്റെ കോപം കെട്ടടങ്ങിയ ശേഷം അദ്ദേഹത്തിന്റെ അനുവാദത്തോടെ അവിടെ പോകുകയല്ലെ ചെയ്യാനുള്ളത്. അല്ലാതെ കള്ളനെപ്പോലെ അവിടെ കയറുകയാണൊ വേണ്ടിയിരുന്നത്.

Rajesh Krishnakumar said...

സുഹൃത്തേ
ഇത് വായിച്ചു നോക്കു

http://oliyambukal.blogspot.com/2008/12/mumbai-terror-achuthanandan-rahul-modi.html



വിവാദത്തിനുപിന്നില്‍ ദേശദ്രോഹികള്‍ : വി എസ്

ബംഗളൂരു: ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ച സന്ദീപിന്റെ കുടുംബത്തോട് സംസ്ഥാനം അനാദരവ് കാണിച്ചെന്ന പ്രചാരണത്തിനുപിന്നില്‍ എന്തും വിവാദമാക്കുന്ന ദേശദ്രോഹികളാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ചയാളെന്ന നിലയില്‍ സന്ദീപിനോട് അങ്ങേയറ്റത്തെ ബഹുമാനവും ആദരവുമുണ്ട്. സംസ്ഥാന സര്ക്കാരും മുഖ്യമന്ത്രിയും ആ നിലയില്‍ ആദരാഞ്ജലി അറ് പ്പിച്ചിരുന്നു. സംസ്കാരദിവസം പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ സന്ദീപിന്റെ വസതിയില്‍ പോകുകയും അച്ഛന്‍ ഉണ്ണിക്കൃഷ്ണനെ കണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് വന്നതെന്നുപറഞ്ഞ് ആദരവ് പ്രകടിപ്പിക്കുകയുംചെയ്തിരുന്നു. സന്ദീപിന്റെ മരണമറിഞ്ഞത് പിബി യോഗത്തിനുവേണ്ടി ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ്. 29ന് രാവിലെ പിബി യോഗം ചേര്‍ന്നത് മുംബൈയിലെ ഭീകരാക്രമണം ചര്‍ച്ചചെയ്യാനായിരുന്നു. ഭീകരവാദത്തിനെതിരെ പ്രമേയവും പിബി അംഗീകരിച്ചു. പിബി യോഗത്തിനിടയില്‍ സന്ദീപിന്റെ പിതാവിനെ നേരിട്ട് വിളിച്ച് ദുഃഖവും അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനംചെയ്തു. ആഭ്യന്തരമന്ത്രിയും ഞാനും താങ്കളെ കാണാനും ദുഃഖം പങ്കുവയ്ക്കാനും നേരിട്ട് വരാമെന്നു പറയുകയുംചെയ്തു. അത് അഭിമാനബോധത്തോടെ അദ്ദേഹം സ്വീകരിച്ചു. 30ന് ഏഴോടെ വിമാനത്താവളത്തില്‍ എത്തിയ ഞങ്ങള്‍ നേരെ സന്ദീപിന്റെ വീട്ടിലേക്കുപോയി. വീട്ടിലെത്തി ഞങ്ങള്‍ സന്ദീപിന്റെ ചിത്രത്തില്‍ പുഷ്പമാല്യം അര്‍പ്പിച്ചു. അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു. ഈ ഘട്ടത്തില്‍ ഉണ്ണിക്കൃഷ്ണന്‍ വികാരവിക്ഷുബ്ധനായി പ്രതിഷേധസൂചകമായ വാക്കുകള്‍ ഉപയോഗിക്കുന്നത് കേള്‍ക്കാമായിരുന്നു. പ്രകോപനപരമായ സമീപനം ഉണ്ണിക്കൃഷ്ണനില്‍ നിന്ന് ഉണ്ടായത് ഞങ്ങളെ അത്ഭുതപ്പെടുത്തി. തലേദിവസം സൌഹൃദമായും അഭിമാനത്തോടെയും സംസാരിക്കുകയും പെരുമാറുകയുംചെയ്ത ഉണ്ണിക്കൃഷ്ണനില്‍ നിന്ന് ഇങ്ങനെയൊരു സമീപനമുണ്ടായതില്‍ ദുരൂഹതയുണ്ട്. ഏതോ ചിലരുടെ പ്രേരണകള്‍ക്ക് വിധേയമായാണോ അദ്ദേഹം ഇങ്ങനെ പെരുമാറിയതെന്നു സംശയിക്കുന്നു. ഇതിനെ ചില മാധ്യമങ്ങള്‍ വികൃതമായി ചിത്രീകരിക്കുകയും രാഷ്ട്രീയമായി പ്രചാരണം നടത്താനും ഉപയോഗിച്ചത് ഖേദകരമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനുമെതിരെ ജീവന്‍ കൊടുത്തും പോരാടിയ സൈനികന്‍ എന്ന നിലയ്ക്കാണ് സന്ദീപിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോയത്. ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചതായി ആര്‍ക്കും കാണാനാകില്ല. ധീരദേശാഭിമാനികള്‍ ക്ക് അര്‍ഹിക്കുന്ന ആദരവും അംഗീകാരവും നല്‍കുന്ന പാരമ്പര്യമാണ് സര്‍ക്കാരിനുള്ളത്. മുംബൈയിലെ ഭീകരാക്രമണത്തില്‍ തിരുവനന്തപുരത്തെ അച്ഛനും മകനും മരിച്ചു. ആ കുടുംബത്തോടും സര്‍ക്കാര്‍ എല്ലാ ആദരവും പ്രകടിപ്പിച്ചിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.


അപ്പോൾ ഇതെന്താ കളി? ആരാ ഇതിന്റെ സംവിധായകന്മാർ? മോഡിക്ക് കിട്ടിയ മിഠായി അച്യുതാനന്ദന്റെ തലയിൽ ഇടാൻ നടത്തിയ നീഗൂ‍ഡ നീക്കമല്ലെ ഇത്?

ullas said...

why this out cry about the Bangaluru episode.this media hoax has helped times now to increase its rating.i don't think any media person has visited the house of a deceased constable.it is not newsworthy according to them. what about the chef who was killed at the TAJ.

A Cunning Linguist said...

ഒന്നാമത്തെ കാര്യം "അയാള്‍ (മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍) തീവ്രവാദികളൊറ്റ്‌ ഏറ്റുമുട്ടി മരിച്ചതുകൊണ്ടല്ലെ അയാളുടെ വീട്ടില്‍ മന്ത്രിമാരും മറ്റു ടിവിക്കാരും അനുശോചനമറിയിക്കാനെന്ന പേരില്‍ വരുന്നത്‌. അല്ലെങ്കില്‍ ഒരു പട്ടി പോലും
(വീട്ടില്‍ വളര്‍ത്തുന്ന പട്ടി ഒഴിച്ച്‌) അയാളെ തിരിഞ്ഞു നോക്കുമൊ?
" എന്നല്ല വി എസ്സ് പറഞ്ഞത്. രണ്ടാമത് വി എസ്സ്, പ്രശ്നം നടക്കുന്നതിന്റെ തലേന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ നല്ല നിലയില്‍ സൗഹൃദപരമായ സംഭാഷണമാണ് നടന്നത്. എന്നാല്‍ പിറ്റേന്ന് വിമാനത്താവളത്തിലെത്തിയപ്പോള്‍ ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് ചില പ്രശ്നങ്ങളുണ്ടെന്നറിഞ്ഞത്.

വി എസ്സ്-നെ നയത്തില്‍ വീടിന്റെ അകത്തു കയറ്റിയതും (അതും പിന്‍വാതിലില്‍ കൂടിയല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക), ഉണ്ണികൃഷ്ണന്റെ വീട്ടില്‍ പട്ടികളെ കയറ്റിയതും കര്‍ണ്ണാടകാ പോലീസാണ്. അതിന് വി എസ്സിന്റെ മേല്‍ പഴിചാരുന്നതില്‍ അര്‍ത്ഥമില്ല.

ഇത് ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ടാണ്...

"സന്ദീപിന്റെ വീടല്ലനെങ്കില്‍ ഒരു പട്ടി തിരിഞ്ഞുനോക്കുമോ അവിടെ?സന്ദീപിന്റെ കുടുംബം, സന്ദീപിന്റെ പിതാവ്, സന്ദീപിന്റെ മാതാവ്, സന്ദീപിന്റെ കുടുംബാംഗങ്ങള്‍ എന്നിവരോടുള്ള ഞങ്ങളുടെ attachment…. ഒരു പ്രത്യേകമല്ലേ അത്? അതു മനസ്സിലാക്കുവാന്‍ ഉണ്ണികൃഷ്ണനെപ്പോലിള്ള ഒരു soldier-ന്റെ പിതാവിന് കഴിയേണ്ടതല്ലേ?" എന്നാണ് വി എസ്സ് പറഞ്ഞത്. താങ്കള്‍ ആ വീഡിയോ കണ്ടില്ലെങ്കില്‍ ദയവായി ഇങ്ങനെ ഇല്ലാക്കഥ എഴുതരുത്. വീഡിയോ ഇവിടെ പോയാല്‍ കാണാം.

kaalidaasan said...

നമ്മുടെ നാടിന്റെ "നായ"കനല്ലേ. അപ്പോള്‍ നായയുടെ കാര്യം പറഞ്ഞതില്‍ തെറ്റില്ല

ആ നായകളുടെ കൂട്ടത്തില്‍ ജോയി പോലീസും ഉണ്ടെന്ന റിഞ്ഞതില്‍ സന്തോഷം

absolute_void(); said...

വിഷയം ആറിത്തണുത്തെന്നറിയാം. എങ്കിലും കണ്ടപ്പോള്‍ എന്റെ അഭിപ്രായം കൂടി അറിയിക്കാമെന്നുവച്ചു. അതിവിടെ.

ബ്ലോഗ് ടെംപ്ലേറ്റ് മനോഹരമായിരിക്കുന്നു. (ഉള്ളടക്കം മോശമാണെന്നു് ഇപ്പറഞ്ഞതിനു് അര്‍ത്ഥമില്ല. അങ്ങനെ വ്യാഖ്യാനിച്ചാല്‍ ഞാന്‍ ഉത്തരവാദിയല്ല.)