July 17, 2009

ചാറ്റല്‍ മഴ (കവിത?)

മഴയാണൊ? അതെ.
എന്നാല്‍ പേമാരിയല്ല, ചാറ്റല്‍ മാത്രം
എങ്കിലും ആകെ ഒരു കുളിര്‍മയുണ്ട്‌
അമ്മ പറഞ്ഞു: 'ഡാ, ചാറ്റല്‍ മഴ കൊള്ളണ്ട, ജലദോഷം വരും'
പക്ഷെ ഞാന്‍ വകവെച്ചില്ല..
എന്നാല്‍.. സുഖം പിടിച്ചു വരുമ്പോഴേക്കും അതു നിന്നു.
ചാറ്റല്‍ ഇടക്കു നിര്‍ത്തി അവള്‍ ലോഗ്‌-ഔട്ട്‌ ചെയ്തു പൊയ്ക്കളഞ്ഞു!!
പിറ്റേ ദിവസം പത്രത്തില്‍ വായിച്ചു ബങ്കാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം ശക്തി കുറഞ്ഞ്‌, വടക്കോട്ട്‌ നീങ്ങുന്നുവെന്ന്..

കഷ്ണണം: ഒരു പണിയുമില്ലാതെ, ഒരു ചാനലില്‍ ഫ്രെഞ്ച്‌ സിനിമ കണ്ടുകൊണ്ടിരിക്കേ,വാടിക്കരിഞ്ഞു കിടന്നിരുന്ന ബ്ലോഗിനു യൂറിയാ ഇടാന്‍ തിരുമാനിച്ചതിന്റെ അനന്തര ഫലം. വെള്ളമൊഴിക്കാന്‍ വെള്ളമില്ലായിരുന്നു. മാന്യ വായനക്കാര്‍ ക്ഷമിക്കുക

6 comments:

വരവൂരാൻ said...

വാടിക്കരിഞ്ഞു കിടന്നിരുന്ന ബ്ലോഗിനു യൂറിയാ ഇടാന്‍ തിരുമാനിച്ചതിന്റെ അനന്തര ഫലം

എന്തായാലും നന്നായിട്ടുണ്ട്‌ ഈ യുറിയ ഏറ്റു എന്നു തോന്നുന്നു.. ആശംസകൾ

Rare Rose said...

ചാറ്റല്‍ പല വിധം.. :)

Kalpana. said...
This comment has been removed by the author.
Kalpana. said...

chaattal:- meaning as per RJ's dictionary, to chat..
:D

vidya said...

ഈ ചാറ്റലും കൊള്ളാം..
ബ്ലോഗ്‌ വാടിക്കരിയാതെ നോക്കുക...

for http://www.malayalampoems.com/

Vidya

Jefu Jailaf said...

nalla varikal..