October 15, 2009

വിശ്വാസം; അതല്ലെ എല്ലാം

ഒരു പുതിയ സീരീസ്‌: അറു ബോറന്‍ പരസ്യങ്ങള്‍ !!. ചില പരസ്യങ്ങള്‍ ഇപ്പോള്‍ചാനലുകളില്‍ നടക്കുന്ന മെഗാ സീരിയലുകള്‍ പോലെയാണ്‌. പ്രത്യേകിച്ച്‌ ഒരുഅര്‍ഥവും ഉണ്ടാകില്ല. ഒരു പ്രമുഖ ആഭരണക്കടയുടെ അങ്ങനെയുള്ള ഒരു പരസ്യമാണിപ്പോഴത്തെ വിഷയം.

പരസ്യം ഏതാണ്ടിങ്ങനെയാണ്‌: കത്തെഴുതിവെച്ച്‌ ചാടിപ്പോകുന്ന മകള്‍ .കത്തുകണ്ട്‌ വികാരാധീനനാകുന്ന അഛന്‍, ഫ്ലാഷ്‌ ബാക്‌. കാമുമന്റെ അടുത്തേക്ക്‌ പോകുന്ന മകള്‍ക്കും ഫ്ലാഷ്‌ ബാക്‌. ഓടുവില്‍ മകള്‍ക്ക്‌ മനം മാറ്റം വന്ന് അഛന്റെ അടുത്തേക്ക്‌... വിസ്വാസം അതല്ലെ എല്ലാം. പിന്നെ കാണിക്കുന്നത്‌ കാമുകിയുടെ വരവും പ്രതീക്ഷിച്ച്‌ രാത്രി മുഴുവന്‍ കൊതുകുകടിയും കൊണ്ട്‌ കാത്തു നിന്ന മടുത്ത കാമുകനെ. നേരംവെളുത്തപ്പോള്‍ ശ്വാനന്‍ ചന്തക്കുപോയപോലെ കാമുകനും സ്വഭവനത്തിലേക്ക്‌.. വിശ്വാസം അതല്ലെ എല്ലാം!!!

ഇതില്‍ ആരു ആരെ വിശ്വസിക്കണം? എനിക്കറിയില്ലേ....

2 comments:

ഭൂതത്താന്‍ said...

വിശ്വാസം അതല്ലെ എല്ലാം!!! എന്‍റെ മാഷേ ....

കണ്ണനുണ്ണി said...

എന്ത് തന്നെ ആയാലും ആ പരസ്യം ശ്രദിക്കപ്പെട്ടു. ആ പരസ്യ വാചകവും ആളുകളുടെ മനസ്സില്‍ തങ്ങി..
പരസ്യം എന്ന നിലയ്ക്ക് അതൊരു വിജയം അല്ലെ അത് കൊണ്ട്.
പിന്നെ ആ പരസ്യം കുടുംബ പ്രേക്ഷകരെ കണക്കു കൂട്ടി ചെയ്തത് ആയതിനാല്‍ എല്ലാ അഭിരുചിക്കാരെയും ഒരു പോലെ ആകര്‍ഷിക്കണം എന്നില്ല.