മര്‍ദ്ദം സീരീസിലെ എന്റെ രണ്ടാമത്തെ ഇന്റലെക്ച്വല്‍ കവിത. വായിച്ചു മനസ്സിലാകാത്തവര്‍ എന്നോട് അര്‍ത്ഥം ചോദിക്കരുത്.
ഞാന്‍ മര്‍ദ്ദമാകുന്നു
വെറും മര്‍ദ്ദമല്ല, രക്തസമ്മര്‍ദ്ദം
രക്തത്തിനും വേണ്ടെ ഒരു സമ്മര്‍ദ്ദം?
ന്യൂനതക്കുവരെ മര്‍ദ്ദമാകാമെങ്കില്‍
ദിനവും എന്റെ ധമനികളിലൂടെ
പായുന്ന രക്തത്തിനും വേണ്ടെ, മര്‍ദ്ദം?
അതെ, വേണം.
അവകാശങ്ങള്‍ നേടാന്‍
അനീതിയോട് പൊരുതാന്‍
വേണം ഇത്തിരി സമ്മര്‍ദ്ദം.
ലാപ്‌ടോപിനു മുമ്പിലെ തപസ്സ്
കണ്ണുകളില്‍ വെള്ളം നിറച്ചപ്പോഴും,
അക്കങ്ങളുമായുള്ള ഗുസ്തി
നെറ്റിയില്‍ വേദന നിറച്ചപ്പോഴും,
പതിവില്ലാതെ പടികള്‍ കയറിയത്
നെഞ്ചില്‍ ഒരു ഭാരമായപ്പോഴും
ഞാന്‍ അറിഞ്ഞില്ല..
അവകാശങ്ങള്‍ നേടാന്‍
അനീതിയോട് പൊരുതാന്‍
രക്തവും ചിലപ്പോള്‍സമ്മര്‍ദ്ദം ചെലുത്തുമെന്ന്!!
വെറും മര്‍ദ്ദമല്ല, രക്തസമ്മര്‍ദ്ദം
രക്തത്തിനും വേണ്ടെ ഒരു സമ്മര്‍ദ്ദം?
ന്യൂനതക്കുവരെ മര്‍ദ്ദമാകാമെങ്കില്‍
ദിനവും എന്റെ ധമനികളിലൂടെ
പായുന്ന രക്തത്തിനും വേണ്ടെ, മര്‍ദ്ദം?
അതെ, വേണം.
അവകാശങ്ങള്‍ നേടാന്‍
അനീതിയോട് പൊരുതാന്‍
വേണം ഇത്തിരി സമ്മര്‍ദ്ദം.
ലാപ്‌ടോപിനു മുമ്പിലെ തപസ്സ്
കണ്ണുകളില്‍ വെള്ളം നിറച്ചപ്പോഴും,
അക്കങ്ങളുമായുള്ള ഗുസ്തി
നെറ്റിയില്‍ വേദന നിറച്ചപ്പോഴും,
പതിവില്ലാതെ പടികള്‍ കയറിയത്
നെഞ്ചില്‍ ഒരു ഭാരമായപ്പോഴും
ഞാന്‍ അറിഞ്ഞില്ല..
അവകാശങ്ങള്‍ നേടാന്‍
അനീതിയോട് പൊരുതാന്‍
രക്തവും ചിലപ്പോള്‍സമ്മര്‍ദ്ദം ചെലുത്തുമെന്ന്!!
ഉടന്‍ പ്രതീക്ഷിക്കുക "വായുമര്‍ദ്ദം"
1 comment:
മാഷേ രക്ത സമ്മര്‍ദ്ദം കൂട്ടാനാ ..പരിപാടി ...... അതിനും വേണ്ടേ ഒരു സമ്മര്‍ദ്ദം ...ആയിക്കൊട്ടെന്നു ...
Post a Comment