കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ ദില്ലിയിലായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണമായിരുന്നു സന്ദര്‍ശനോദ്ദേശം. ദില്ലിയിലെ യാത്രകള്‍ക്കിടയില്‍ മെട്രൊ ട്രെയിനില്‍ യാത്രചെയ്യാനും അവസരം ലഭിച്ചു. അങ്ങനെ ഒരു യാത്രക്കിടയിലായിലാണ് ആ അറിയിപ്പ് ഞാന്‍ കേട്ടത്.മെട്രൊ ട്രെയിനില്‍ നല്ല നേരമ്പോക്കാണ്; എപ്പോഴും എന്തെങ്കിലുമൊക്കെ അനൌണ്‍സ്മെന്റുകള്‍ വന്നുകൊണ്ടിരിക്കും. പോക്കറ്റടി സൂക്ഷിക്കുക, ട്രെയിനില്‍ തുപ്പരുത്, മറ്റു യാത്രക്കാരെ തള്ളരുത് മുതലായ സ്ഥിരം ആപ്തവാക്യങ്ങളാണ് അധികസമയവും കേള്‍ക്കുക. അതിനിടയില്‍ കേട്ട ഒരെണ്ണം ഇങനെ:
"Unattended bags, suitcase, toys may be Bomb"ഹൊ, എന്തൊരു സമാധാനം!! ഇനി മന:സമാധാനമായി യാത്രിക്കാം!
No comments:
Post a Comment