January 11, 2010

സ**റിയ ഇഫക്റ്റ്

പ്രാസംഗികന്‍ വേദി അറിഞ്ഞ് പ്രസംഗിക്കണമെന്നു ഒരു കമ്മ്യൂണിസ്റ്റ് നേതാവ്. കഴിഞ്ഞ ദിവസം പ്രസിദ്ധ എഴുത്തുകാരനുനേരെ നടന്ന കയ്യേറ്റത്തെ സംബന്ധിച്ചാണ്‌ ഇപ്രകരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി ഈ മഹാനുഭാവന്‍ ആരെ എങ്കിലും പറ്റി എന്തെങ്കിലുമൊക്കെ പ്രസ്താവിക്കുമ്പോള്‍ എതിര്‍പ്പുള്ളവര്‍ക്ക് വേദിയില്‍ കയറി വേണേല്‍ ചാമ്പാം, വേദി അറിയാതെ പ്രസംഗിച്ചത് ഓര്‍മ്മിപ്പിക്കാം. 

ഇടതന്മാര്‍ മതവിശ്വാസത്തിനെതിരല്ല എന്നും അദ്യം പ്രസംഗിച്ചു. ഈ രണ്ടാമത് പറഞ്ഞത് അദ്യം ആദ്യം പറഞ്ഞതിന്റെ പ്രാക്റ്റിക്കല്‍ അപ്ലിക്കേഷനാണോ എന്നു ലേഖകനൊരു സംശയം!!

ഡിസ്ക്ലൈമര്‍ : ഈ പോസ്റ്റിലെ കഥാപാത്രങള്‍ക്ക് ജീവിച്ചിരിക്കുന്നതൊ, മരിച്ചുപോയവരൊ, ഭാവിയില്‍ ജനിച്ചേക്കാവുന്നതൊ ആയ ഒരു മനുഷ്യജീവിയുമായി സാമ്യമില്ല!! ഇനി ഇതു ബ്ലോഗില്‍ പോസ്റ്റിയതിന്‌ സൈബര്‍ പോലീസ് എന്റെ വീട്ടില്‍ വരരുതെന്ന ഒറ്റ പ്രാര്‍ത്ഥനമാത്രമെ ലേഖകനുള്ളു!

4 comments:

chithrakaran:ചിത്രകാരന്‍ said...

ച്ചേഛേ... സക്കറിയ എന്ന് തികച്ചു പറയു !!!
ചിത്രകാരന്റെ പോസ്റ്റ്:സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

Unknown said...

സ്വലേ ,

അതെ ,അതുതന്നെ ആല്ലേ...... മാടമ്പിത്തരം തന്നെ. രാജേഷുമാരുടെ നേതാവല്ലേ ഇതൊക്കെയേ പ്രതീക്ഷിക്കാന്‍ പാടുള്ളൂ. പണ്ടൊക്കെ നാട്ടിലെ മടംബികളെ
നേരിടുന്നത് കമ്മുനിസ്റ്കാര്‍ ആയിരുന്നു ഇപ്പോള്‍ അവര്‍ തന്നെ മടംബികള്‍ ആയിരിക്കുന്നു ഇനി ഇവരെ നേരിടാന്‍എന്ത് ചെയ്യും നമ്മള്‍. ‍.????!!!!!!!!!!


പിന്നെ അച്യുതാനന്ദന്‍ എന്നാ നേതാവ് മരിച്ചു കഴിഞ്ഞല്ലോ ,ആള് പഠിക്കാം പഠിച്ചുകൊണ്ടിരിക്കുന്നു എന്നൊക്കെയാണ് പറയുന്നത്.
ഇതൊക്കെ സഹിക്കന്നെ ആല്ലേ അല്ലേ ......

ഷാജി ഖത്തര്‍.

Unknown said...

സ്വലേ ,

അതെ ,അതുതന്നെ ആല്ലേ...... മാടമ്പിത്തരം തന്നെ. രാജേഷുമാരുടെ നേതാവല്ലേ ഇതൊക്കെയേ പ്രതീക്ഷിക്കാന്‍ പാടുള്ളൂ. പണ്ടൊക്കെ നാട്ടിലെ മടംബികളെ
നേരിടുന്നത് കമ്മുനിസ്റ്കാര്‍ ആയിരുന്നു ഇപ്പോള്‍ അവര്‍ തന്നെ മടംബികള്‍ ആയിരിക്കുന്നു ഇനി ഇവരെ നേരിടാന്‍എന്ത് ചെയ്യും നമ്മള്‍. ‍.????!!!!!!!!!!


പിന്നെ അച്യുതാനന്ദന്‍ എന്നാ നേതാവ് മരിച്ചു കഴിഞ്ഞല്ലോ ,ആള് പഠിക്കാം പഠിച്ചുകൊണ്ടിരിക്കുന്നു എന്നൊക്കെയാണ് പറയുന്നത്.
ഇതൊക്കെ സഹിക്കന്നെ ആല്ലേ അല്ലേ ......

ഷാജി ഖത്തര്‍.

ജനശക്തി said...

പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

സക്കറിയയും മനോജും പിന്നെ ഞാനും - സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന വളരെ പ്രസക്തമായ ലേഖനം