അമ്മേ......
എന്താടാ??ഞാന്‍ ഇന്നൊരാളെ കൊന്നമ്മേ. എന്റെ മുമ്പില്‍ കിടന്ന് അവന്‍ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് ഞാന്‍ കണ്ടു.
എന്ത്!!! എന്റെ മോനെ, നീ എന്തിനാടാ അവനെ കൊന്നത്?അമ്മേ, നിങ്ങള്‍ക്കൊക്കെ വേണ്ടിയാ ഞാന്‍ അവനെ കൊന്നത്.
എനിക്ക് വേണ്ടിയൊ?അതെ.. ഞാന്‍ അവനെ കൊന്നില്ലെങ്കില്‍ അവന്‍ അമ്മയെ ചിലപ്പോള്‍.....(ഗദഗദ കണ്ഠനായി) എനിക്കതു ചിന്തിക്കാന്‍ കൂടി പറ്റുന്നില്ല..
എങ്കിലും, നീ അവനെ കൊല്ലണ്ടിയിരുന്നില്ല..പിന്നെ? കുളിക്കുമ്പോള്‍ കാലില്‍ കടിക്കാന്‍ വന്ന പഴുതാരയെ ഞാന്‍ എന്തു ചെയ്യണം? അവന്‍ ഒരു തവണ രക്ഷപ്പെട്ടതാ.. ഇന്നു കയ്യില്‍ കിട്ടി!
ശിവ ശിവ.. മിണ്ടാപ്രാണികളോട് കൂതറ പരിപ്പാടി പാടില്ല കുട്ട്യേ..
2 comments:
ha ha ha
കൂതറ എന്ന വാക്കിപ്പൊ അമ്മമാരും ഉപയോഗിക്കാന്‍ തുടങ്ങിയൊ.?!!!
Post a Comment