June 01, 2011

എഴുതാനറിയാത്തവന്റെ ജീവചരിത്രം

അവൻ നന്നായി ചിത്രം വരക്കുമായിരുന്നു.
പെൻസിലിന്റെ കൂർത്ത മുന കൊണ്ട് വരക്കുന്ന,
തിരമാലകളുടെ ഒഴുക്കുള്ള, നേർത്ത വരകളെ അവൻ പ്രണയിച്ചു.

അതുകൊണ്ടു തന്നെ അക്ഷരങ്ങൾ അവനു കൌതുകം നിറഞ്ഞ വരകളായിരുന്നു.
ആക്ഷരങ്ങളുടെ വളവുകളിലും കുനിപ്പുകളിലും അവന്റെ നോട്ടങ്ങൾ തങ്ങി നിന്നു.
കൈകൾ ഉറച്ച പ്രായത്തിൽ എഴുത്തു പഠിക്കാൻ പോകുവാൻ അവനു ഉത്സാഹമായിരുന്നു..

പക്ഷെ...
അവന്റെ പ്രതീക്ഷകൾ സ്ഥാനം തെറ്റുന്നതു അവനറിഞ്ഞു..

അവനെ മോഹിപ്പിച്ച വരകളിൽ അവന്റെ വിരലുകൾ കുരുങ്ങുന്നതവൻ കണ്ടു..
നിരാശയോടെ...
വരകളെ ഒരുപാട് സ്നേഹിച്ചവന്‌ അക്ഷരങ്ങളുടെ വരകൾ അന്യമാകുന്നതവനറിഞ്ഞു..
നിശ്വാസത്തോടെ..
സഹപാഠികളുടെ കളിയാക്കലുകൾ അവൻ കെട്ടു...
വേദനയോടെ..

സമൂഹം അവനൊരു പേര്‌ ചാർത്തിക്കൊടുത്തു..
‘എഴുതാനറിയാത്തവൻ’

1 comment:

Kalpana. said...

good one bhai:) loved it