"സലാം, സഖാവേ"
"ആം"
"സഖാവെന്താ ദില്ലീ പോയി തൊപ്പിയിട്ടോ?"
"ഇപ്പൊ എല്ലാ, അടുത്ത ഇലക്ഷന്‍ കഴിഞ്ഞാല്‍ ചിലപ്പോ വേണ്ടി വരും"
"അതു ശരിയാ"
"എന്തിനാ വന്നത്?"
"അല്ല, മുഖ്യമന്ത്രി രാജി വെച്ചിട്ടില്ല. രാജി വെച്ചില്ലേല്‍ വഴി നടത്തില്ല എന്നൊക്കെ നമ്മള്‍ പറഞ്ഞിരുന്നു"
"അതുകൊണ്ട്?"
"ആള്‍ വഴി നടക്കുന്നുണ്ട്, ഇപ്പോഴും"
"എന്നാ ഒരു കാര്യം ചെയ്യ്, നാളെ പോയി പുള്ളീടെ വീട് ഉപരോധിച്ചോ"
"അതിനു മുഖ്യന്‍ അങ്ങ് കാസരഗോടാ. മറ്റേ ജനസമ്പര്‍ക്കം. അപ്പൊ പിന്നെ വീടിന്റെ മുന്നില്‍ കിടന്നിട്ട് എന്താ കാര്യം?"
"ഇതാണ് താന്‍ സ്റ്റഡി ക്ലാസ്സ് അറ്റന്‍ഡ് ചെയ്യാത്തത്തിന്റെ കുഴപ്പം"
"എന്താ സഖാവേ?"
"എടൊ, ഈ മുഖ്യനെ തിരഞ്ഞെടുത്തത് ആരാ?"
"ജനങ്ങള്‍"
"നമ്മള്‍ വഴി തടഞ്ഞാല്‍ പണി കിട്ടുന്നതാര്‍ക്കാ?"
"ജനങ്ങള്‍ക്ക്"
"ഈ മുഖ്യന്‍ എന്നാല്‍ ബൂര്‍ഷ്വാകളായ ജനങ്ങളുടെ പ്രതിനിധി ആണ്. അതുകൊണ്ട് നമ്മള്‍ മുഖ്യനെ തടഞ്ഞട്ട് കാര്യമില്ല.വിവരം കേട്ട ജനങ്ങളെ തടയണം. ബൂര്‍ഷ്വാകള്‍ പോയി തുലയട്ടെ"
"അപ്പൊ അടുത്ത തിരഞ്ഞെടുപ്പില്‍ ??"
"മറ്റേ തൊപ്പിക്കാര്‍ വന്നില്ലേല്‍ നമ്മുടെ കേരളം വീണ്ടും ഒരു രക്ത പങ്കില പൂങ്കാവനം ആകും"
"ഉവ്വ. പിള്ളാരേം വിളിക്കട്ടെ? സംയുക്തം ആക്കാം"
"അതു വേണോ?"
"അല്ല, പോലീസ് ഉള്ളതല്ലേ. അടി വീണാല്‍ അവര്‍ കൊണ്ടോളും"
"ഓ.. എന്നാ വിളിച്ചോ"
"സലാം സഖാവേ!
No comments:
Post a Comment