വായു ഒരു ശക്തിയായി രക്തത്തിൽ അലിഞ്ഞു ദേഹമാകെ പടരുമ്പോൾ അവന്റെ കഴുത്തിന് പിന്നിലെ പിടുത്തം ഒന്നുകൂടി മുറുകി. വീണ്ടും അവനു ചുറ്റും ആ കുളത്തിലെ പച്ച നിറമാർന്ന വെള്ളം ഉയർന്നുപൊങ്ങി. വെള്ളത്തിൽ കണ്ണുകള തുറന്നു പിടിച്ചു മുങ്ങാൻ, വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാൻ അവനു പണ്ടേ വളരെ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് പക്ഷെ അവൻ ഒരിക്കലും ഇങ്ങനെ ഒരു കാഴ്ച കണ്ടിരുന്നില്ല. തീക്ഷ്ണമായ പ്രകാശം അവനെ വലയം ചെയ്യുന്ന പോലെ അവനു തോന്നി. എങ്കിലും അവൻ കണ്ണുകള തുറന്നു പിടിച്ചു. വെള്ളത്തിനടിയിൽ പണ്ട് അനുഭവപ്പെട്ടിരുന്ന ഭാരമില്ലായ്മ എന്തോ ഇപ്പോൾ അവനു തോന്നുന്നുണ്ടായിരുന്നില്ല. നെഞ്ചിനു വല്ലാത്ത ഭാരം. അത് പ്രാണവായുവിനായി കേഴുകയാണ്. അവന്റെ കണ്ണുകൾ അപ്പോഴും ആ വെളിച്ചത്തെ തന്നെ നോക്കുകയായിരുന്നു അവന്റെ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. ആ നിമിഷം അവൻ ശക്തിയിൽ കയ്യുകൾ ഇളക്കി ഓളങ്ങൾ ഉണ്ടാക്കി. ഒരു കുമിളയിൽ അവന്റെ ജീവൻ ജലനിരപ്പിലേക്ക് ഉയന്നുവന്നു.
ജലനിരപ്പിൽ അലയടിച്ചിരുന്ന ഓളങ്ങളിൽ തട്ടി അതില്ലാതാകുകയും അവന്റെ ശ്വാസം സ്വതന്ത്രമാക്കപ്പെട്ടു. അതങ്ങനെ പതിയെ പതിയെ ആകാശത്തിന്റെ ഏതോ ഒരു കോണിലേക്ക് ഉയർന്നു പോയി.
No comments:
Post a Comment