September 01, 2016

നിര്‍ത്തേണ്ട ആചാരങ്ങള്‍: ഒരു താത്വികാവലോകനം

ഹൈന്ദവ വിശ്വാസ പ്രാമാണങ്ങള്‍ പിന്തുടരുന്നവരും, ടിയാന്മാരുടെ ആരാധനാലയങ്ങളിലും പിന്തുടര്‍ന്ന് വരുന്ന ചില 'ദുരാ'ചാരങ്ങള്‍ അവസാനിപ്പിക്കണമെന്നു ശ്രീമതി മേനക ഗാന്ധി പോലും വധശിക്ഷക്ക് വിധിച്ച ശുനക ശ്രേഷ്ഠന്‍മാര്‍ വരെ ആവശ്യമുന്നയിക്കുന്ന ഈ അവസരത്തില്‍ താഴെ പറയുന്ന സൊ കോള്‍ഡ് 'ആചാരങ്ങള്‍' കൂടി നിര്‍ത്താന്‍ അപേക്ഷ. ഓരോ ആചാരത്തിനു അനുയോജ്യ ഹാഷ്ടാഗ് കണ്ടുപിടിച്ചു തരുന്നവര്‍ക്ക് കുറച്ച് കൂടുതല്‍ പുണ്യം ലഭിക്കുന്നതാണ്.

  1. ആണ്‍ വര്‍ഗത്തില്‍ പെട്ട മനുഷ്യന്മാരെ 
    1. മേല്‍വസ്ത്രം ധരിച്ച് അമ്പലത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുക
    2. പാന്റ്/ജീന്‍സ് മുതലായ പാശ്ചാത്യ വേഷവിധാനങ്ങള്‍ ധരിച്ചാലും പ്രവേശനം അനുവദിക്കുക (ഇത് സ്ത്രീജനങ്ങള്‍ക്കും ബാധകം)
  2. 'അഹിന്ദുക്കള്‍ക്ക്' പ്രവേശനം അനുവദിക്കുക. ഇത് ഇന്ത്യയാണ്. എല്ലാ ഇന്ത്യന്‍ പൌരനും ഇന്ത്യയില്‍ എവിടെയും പ്രവേശിക്കാനുള്ള അവകാശമുണ്ട്. മതം നോക്കി ഒരാള്‍ക്ക് ഒരു കെട്ടിടത്തില്‍ പ്രവേശനം നിഷേധിക്കരുത്.
  3. പൂജാരി അല്ലാത്തവരെയും ശ്രീകോവിലില്‍ കയറ്റുക. ഇപ്പോള്‍ നടക്കുന്നത് ബ്രാഹ്മിനിക്കല്‍ അധിനിവേശമാണ്. 
  4. പൂജാരിയെ മാറ്റാത്ത സ്ഥലങ്ങളില്‍ പൂജ ചെയ്യുമ്പോള്‍ നട അടക്കാതിരിക്കുക. പുള്ളി എന്താണവിടെ കാണിക്കുന്നത് എന്ന് അറിയാന്‍ വഴിപാടു ശീട്ട് എടുത്ത ഓരോ ഭക്തനും അവകാശമുണ്ട്.
  5. പുലയാചാരണവും, ടി കാലത്ത് അമ്പലപ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കുക. വീട്ടില്‍ ഒരാള്‍ മരിച്ചു എന്ന് വിചാരിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ദൈവത്തെ കാണണ്ടേ?
  6. കുളിച്ചു ശുദ്ധമായെ അമ്പലത്തില്‍ പോകാവു മുതലായ തത്വങ്ങള്‍ എടുത്തു കാട്ടില്‍ കളയാം. ജലലഭ്യത കുറഞ്ഞുവരുന്ന ഈ കാലത്ത് അമ്പലത്തില്‍ കയറുന്നതിനു വേണ്ടി കുളികുന്നവരുടെ എണ്ണം കുറയുകയും തദ്വാരാ അത്രയും വെള്ളം ലാഭിക്കുകയും ചെയ്യാം.
  7. അമ്പലം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക. നട്ടപ്പാതിരാക്ക് ദൈവവിളി വന്നാല്‍ എങ്ങനെ പ്രാര്‍ഥിക്കും? കൂടാതെ ഇപ്പോഴും പ്രവേശനം സാധ്യമാകുക വഴി അമ്പലങ്ങള്‍ ആയുധപ്പുരകള്‍ ആയി മാറാതെ പരിരക്ഷിക്കാം.  
  8. ജനസംഖ്യാനുപാതികമായി ആരാധാനലയങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി അധികമുള്ള ക്ഷേത്രങ്ങള്‍ (മാത്രം) പൊളിച്ചു കളയുന്നത് നല്ലതാകും  
 

തല്‍ക്കാലം ഇത്രയും. ഇനിയും വല്ലതും ഓര്‍മ്മ വന്നാല്‍ ഇതില്‍ ചേര്‍ക്കാം.  

2 comments:

സുധി അറയ്ക്കൽ said...

ഹോ!!!

മുക്കുവന്‍ said...

നട്ടപ്പാതിരാക്ക് ദൈവവിളി വന്നാല്‍ ...

alla pinne!! :)