May 01, 2014
April 30, 2014
പുറം കരാര്‍
"അപ്പൊ എനിക്ക് ബാങ്കിംഗ് ലൈസന്‍സ് ഇല്ലേ? കണ്ട അണ്ടനും അടകോടനും കൊടുക്കാന്‍ ലൈസന്‍സ് ഉണ്ട്.എനിക്ക് തരാന്‍ ഇല്ല. നിങ്ങള്‍ക്ക് കൈക്കൂലി തരുന്നത് ഞാനോ അതോ അവരോ? ഇപ്പൊ പറയണം"
"കരയല്ലേ, മോന് തന്നാല്‍ ആ പത്രക്കാരും മോദീം വെറുതെ ഇരിക്കില്ല. പോരാത്തതിന് ഇലക്ഷനും"
"അതൊന്നും എനിക്ക് കേള്‍ക്കണ്ട. അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ എനിക്ക് കിട്ടണം"
"ശരി. തരാം. ഒന്നടങ്ങെന്റെ കരളേ!"
"എന്തു തരും?"
"എസ്.ബി.ഐ മതിയോ?"
"!!!!!"
"കള്ളന്, സന്തോഷം കണ്ടോ! ആ വായ ഒന്ന് അടച്ചു വെക്ക്, ഈച്ച കേറും"
"പക്ഷെ അതെങ്ങനെ?"
"അതൊക്കെ ഉണ്ട്. അപ്പം തിന്നാ പോരെ, കുഴി എണ്ണണോ?"
"വേണ്ട, അയാം നോട്ട് കൌണ്ടിന്ഗ് ദി കുഴീസ്. എന്നാലും..."
"അതിനല്ലേ പുറം കരാര്‍ "
"ഹോ, പാജി രാവണന് തന്നെ. പത്തു തലയല്ലേ!"
"കാണാന്‍ ഒരു ഗ്ലാമര്‍ ഇല്ലാന്നേ ഉള്ളു, തല മൊത്തം (കു)ബുദ്ധ്യാ!"
അടുത്ത ദിവസത്തെ പത്രവാര്‍ത്ത: റിലയന്‍സ് മണി ഇന്‍ഫ്രയെ ബാങ്കിംഗ് ജോലികള്‍ ചെയ്യുന്നതിന് എസ്.ബി.ഐ ബിസിനസ് കറസ്പോണ്ടെന്റ് ആയി നിയമിച്ചു.
Subscribe to:
Posts (Atom)
