February 11, 2009

പിണറായി 'ലവ്‌'ലൈന്‍

ഇപ്പോള്‍ കുറെ നാളായി വാര്‍ത്തകളില്‍ തത്തിക്കളിക്കുന്നത്‌ പിണറായുടെ യാത്രാവിവരണവും, ലാവ്‌ലിന്‍ വിവാദവുമാണ്‌.
പണ്ട്‌, പിണറായി വൈദ്യുതി മന്ത്രിയായിരിക്കുന്ന കാലത്ത്‌ ഒരു യാത്ര നറ്റത്തി: ഇപ്പോള്‍ നടത്തുന്ന യാത്ര പോലെ കാസര്‍ഗോഡ്‌ ടു കന്യാകുമാരി യാത്രയല്ല, ഒരു കാനഡാ സന്ദര്‍ശനം. ലാവ്‌ലിന്‍ കമ്പനിയെ പറ്റി അവിടുത്തുകാരോട്‌ അന്വേഷിച്ചറിഞ്ഞ്‌ കരാറുറപ്പിക്കലായിരുന്നു യാത്രാലക്ഷ്യം. കൂലങ്കഷമായ വിശകലനങ്ങള്‍ക്കുശേഷം പ്രമാണത്തില്‍ വിരലടയാളവും പതിപ്പിച്ച്‌ തൊട്ടടുത്ത ബീമാനത്തില്‍ കയറി സ്വര്‍ലോകം (ദൈവത്തിന്റെ സ്വന്തം നാട്‌) പൂകി.
കാലങ്ങള്‍ കഴിഞ്ഞു. അതിനു ശേഷം എത്ര തവണ MG റോഡ്‌ ടാര്‍ ചെയ്തു!!!! പാര്‍ട്ടിയും പരിവാരങ്ങളുമായി പറ്റുന്നപോലെ ഭരിച്ചു നടന്നിരുന്ന സമയത്താണ്‌ ആ നശിച്ച നേരറിയാന്‍ വന്ന CBI പഴയ ലാവ്‌ലിന്‍ കുത്തിപ്പൊക്കിയത്‌. CBI ചോദിച്ചപ്പോള്‍ പഴയ മന്ത്രിമുഖ്യന്‍ പറഞ്ഞത്‌ അദ്യത്തിനൊന്നുമറിയില്ല, എല്ലാം ഉദ്യോഗസ്ഥരാണ്‌ ചെയ്തതെന്നുമൊക്കെയാണ്‌.

"ദൈവമെ, ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‍ അറിയുന്നില്ല, ഇവനോട്‌ പൊറുക്കരുതെ"

PS ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു GDയൊ, ടെസ്റ്റൊ, ഇന്റര്‍വ്യൂവൊ, യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയൊ കൂടാതെ കിട്ടുന്ന ഏക പണി 'മന്ത്രി'പ്പണിയാണ്‌. ഇങ്ങനെ അവനവന്‍ ചെയ്യുന്നതെന്തെന്നു അറിയാത്ത വിദ്വാന്മാര്‍ രാഷ്ട്രീയപ്പണിയും കൊണ്ട്‌ നടക്കുന്നിടത്തോളം കാലം ലാവ്‌ലിന്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കും.

3 comments:

Roy said...

Exactly! But we are helpless. They have made sure that either left or right will rule Kerala. No other options. Even if they sell Kerala as a whole, who will question them?

Roy said...

Exactly! But we are helpless. They have made sure that either left or right will rule Kerala. No other options. Even if they sell Kerala as a whole, who will question them?

മുക്കുവന്‍ said...

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു GDയൊ, ടെസ്റ്റൊ, ഇന്റര്‍വ്യൂവൊ, യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയൊ കൂടാതെ കിട്ടുന്ന ഏക പണി 'മന്ത്രി'പ്പണിയാണ്‌. ഇങ്ങനെ അവനവന്‍ ചെയ്യുന്നതെന്തെന്നു അറിയാത്ത വിദ്വാന്മാര്‍ രാഷ്ട്രീയപ്പണിയും കൊണ്ട്‌ നടക്കുന്നിടത്തോളം കാലം ലാവ്‌ലിന്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കും

wow.. wow.. you said it. clap clap..:)