ഭാരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്. എന്നും.
സ്വന്തം വിശ്വാസ പ്രമാണങ്ങളെ മറ്റുള്ളവര്‍ സമൂഹ മദ്ധ്യത്തില്‍ പരിഹസിക്കുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭാരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
മറ്റു മത/രാഷ്ട്രീയ സംഹിതകളില്‍ വിശ്വസിക്കുന്നവര്‍ സ്വന്തം ലാഭത്തിനു വേണ്ടി അതേ പേരില്‍ സംഘം ചേര്‍ന്നു ഭരണം കയ്യാളുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
അവകാശങ്ങള്‍ നേടി എടുക്കാന്‍ സംഘടിക്കുന്നതിനെ പറ്റി ഹിന്ദു സ്വപ്നത്തില്‍ പോലും ആലോചിക്കരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
വന്നു കയറിയവര്‍ ഒരു സമൂഹത്തെ മൊത്തം അവരുടെ നാട്ടില്‍ നിന്നും ഓടിച്ചപ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
ചരിത്രത്തില്‍ ഹൈന്ദവ ധര്‍മ്മത്തെ ഇല്ലാതാക്കാന്‍ ആവുന്നത്ര ശ്രമിച്ച ഭരണാധികാരികള്‍ ആദരിക്കപെടുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
കള്ളന്മാരും കൊലപാതകികളും രാജ്യദ്രോഹികളും മതത്തിന്റെ പേരില്‍ വീരനായക പരിവേഷം ചാര്‍ത്തുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
ഒരു കാലത്ത് ലോകത്ത് പല ഭാഗങ്ങളില്‍ നിന്നും മത ഭീകരത പേടിച്ച് ഓടി വന്നവര്‍ക്ക് ഭാരതം അഭയം നല്‍കി. ഇപ്പോള്‍ മതം നോക്കി അര്‍ഹതപ്പെട്ട ഹിന്ദുക്കള്‍ക്ക് സഹായം നിഷേധിക്കുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചരിത്രത്തെ ചരിത്രകാരന്മാര്‍ തള്ളി പറയുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
ജനാധിപത്യത്തിന്റെ നേടും തൂണായ, സ്വതന്ത്രമായ ചിന്ത വെച്ചു പുലര്‍ത്തേണ്ട ലേഖകര്‍ പക്ഷം ചേര്‍ന്നു ഹൈന്ദവ ധര്‍മത്തെ കൊത്തി കീറുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
സംസ്കൃതം എന്ന ഭാഷയും അതിന്റെ സങ്കീര്‍ണ്ണതയും അറിയാത്തവര്‍ വ്യഖ്യാനിച്ച് വേദങ്ങളെയും ഇതിഹാസങ്ങളെയും മലീമസമാക്കുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
മറ്റുള്ളവര്‍ക്ക് സ്വന്തം ആരാധനാലയങ്ങള്‍ നടത്താന്‍ സ്വാതന്ത്ര്യം ഉള്ള നാട്ടില്‍ ഹിന്ദു സമാന സ്വാതന്ത്ര്യത്തിനു വേണ്ടി മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
അഞ്ചു സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ചരിത്രമുള്ള ഹൈന്ദവ ധര്‍മത്തെ ഇന്നലെ മുളച്ച തകരകള്‍ അപമാനിക്കുംപോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് മറ്റുള്ളവര്‍ കവര്‍ന്നാലും ഹിന്ദു പ്രതികരിക്കരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ക്ക് വേണ്ടി ഒരുത്തന്‍ വന്നു ഒരു കരണത്ത് അടിച്ചാലും പ്രതികരിക്കരുത്, മറിച്ച് മറു കാരണം കാണിച്ചു കൊടുക്കണം. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.
ഭാരതത്തിന്റെ സഹിഷ്ണുതയില്‍ അധിഷ്ഠിതമായ പാരമ്പര്യത്തെ പറ്റി ഊറ്റം കൊള്ളുന്നവര്‍ മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ മൌനമാണ്. അവന്റെ സഹനമാണ്.
സംശയമുള്ളവര്‍ ലോകത്തിലെ മറ്റൊരു രാജ്യമോ സംസ്കാരമോ കാണിച്ചു തരു, ഈ ഭാരതം പോലെ!
1 comment:
തീർച്ചയായും നല്ല ചിന്തകൾ!!!!!!!!!!!!!!!!!!!!!!!!!!
Post a Comment