തുടക്കം ഒരു സന്തോഷ് മാധവനില്‍ നിന്നായിരുന്നു. ഇപ്പോള്‍ കേരളമാകെ സ്വാമി വേട്ടയല്ലേ നടക്കുന്നത്. എല്ലാ ദിവസവും ചുരുങ്ങിയത് ഒരു സ്വാമിയെങ്കിലും പിടിക്കപ്പെടുന്നുണ്ട്. ഇതിനുമാത്രം സ്വാമിമാര്‍ ഇവിടെ ഉണ്ടായിരുന്നു എന്നിപ്പോഴാണ് മനസ്സിലായത്.
ഇന്നലെ വാര്‍ത്തകളില്‍ കേട്ട ഒരു സ്വാമിയുടെ പേര് വ്യത്യസ്തമായി തോന്നി - "ചന്ദ്രാമാമ". "ആനന്ദ" മാരുടെയും "ചൈതന്യ"മാരുടെയും ഇടയില്‍ ഒരു "മാമ"!!!!. മാമയുടെ പണി ആംവെയുടെ മരുന്നുവില്‍ക്കലാണുപോലും (അബദ്ധത്തില്‍ പോയി ചേര്‍ന്നു, സാധനം ചിലവാക്കാന്‍ വേരെ വഴി വേണ്ടെ?), കുറ്റം പറയാന്‍ പറ്റില്ല.
എന്തായാലും കുട്ടി സഖാക്കന്മാര്‍ക്ക് ഒരു പുതിയ പണി കിട്ടി - 'ആശ്രമങ്ങള്‍' കയ്യേറി കോടി നാട്ടുക (പാര്‍ട്ടിയുടെ), പറ്റിയാല്‍ അവരെ പാര്‍ട്ടി പത്രത്തിന്റെ ആജീവനാന്ത വരിക്കാരാക്കുക, സ്വാമിമാരുടെ കോലം കത്തിക്കുക...അങ്ങനെ, അങ്ങനെ..
പക്ഷെ ഇതിനിടയില്‍ ചില ഭക്ഷ്യ/ വൈദ്യുതി ക്ഷാമം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ മുങ്ങിത്താഴുകയല്ലേ എന്നു ഒരു സംശയം (ഇപ്പോള്‍ കുറച്ചു കാലങ്ങളായി പത്രങ്ങളിലും ചാനലുകളിലും സ്വാമിമാരല്ലെ നിറഞ്ഞു നില്‍ക്കുന്നത്?).നമ്മുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നു നോക്കുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം കുറച്ചെങ്കിലും വ്യക്തമാകുന്നത്..
അരി- ആന്ധ്രയില്‍ നിന്ന്, തെലുങ്കന്മാര്‍ക്കു പനി വന്നില്ലെങ്കില്‍,
പച്ചക്കറി- കരുണാനിധിയുടെ കാരുണ്യം,
വൈദ്യുതി- പന്‍ജാബില്‍ നിന്ന്,
നമ്മുടെ നാടിന്റെ സ്വന്തം എന്ന് പറയാന്‍ എന്തുണ്ട്?
സാമാന്യ ബോധമില്ലാത്ത കുറെ രാഷ്ട്രീയക്കാര്‍, സ്വാമിമാര്‍...
ഭഗാവാനെ കാത്തുകൊള്ളേണമെ.....
1 comment:
Np Ivwþão-b-¡m-cm-Wv {]-iv-\-ap-m-¡p-¶-Xv.A-hÀ kzmÀ-°-em-`-¯n-\p th-n hym-P-kzm-an-am-sc Xp-W-¡p¶p.kzm-an-am-sc Øn-c-am-bn D-]-tbm-Kn-¡p-¶-h-cp-ap-v.F-´m-bmepw Ch-sc Xpd-¶p Im-Wn-¡p-¶-Xn C-S-X]-£w B-ßmÀ-°-X Im-Wn-¡p-¶p-v.A-Ûp-X-§Ä X-«-n-¸m-Wv F-¶v P-\w a-\-Ên-em-¡-Ww.A§-s\ Cu Nq-j-W-¯n-\p X-Sbn-Smw.
Post a Comment