July 27, 2008

തീവ്രവാദികളോട്‌ ഒരു വാക്ക്‌.

പണ്ട്‌, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകാന്‍ നേരത്ത്‌ ശ്രീമാന്‍ ജിന്ന അവര്‍കള്‍ അവരില്‍ നിന്നും ഇരന്നു വാങ്ങിച്ചതാണ്‌ പാകിസ്താന്‍.. കാരണമായി പറഞ്ഞത്‌ ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ മുസല്‍മാന്മാര്‍ക്ക്‌ സ്വൈരമായി ജീവിക്കാന്‍ പറ്റില്ല എന്നാണ്‌. എനാല്‍ കാലം അത്‌ തെറ്റാണെന്ന് തെളിയിച്ചു. പാകിസ്താന്‍ ഇപ്പോള്‍ മണ്ണടിഞ്ഞുകൊണ്ടിരിക്കുകയാണ്‌.. ഇന്ത്യ പുരോഗതിയിലേക്ക്‌ കുതിക്കുകയാണ്‌...

ഇപ്പോള്‍ ഇന്ത്യ എന്ന സങ്കല്‍പത്തെ ഇല്ലാതാക്കാനാണ്‌ മത-തീവ്രവാദികളുടെ ശ്രമം. അതിന്‌ അവര്‍ക്ക്‌ കൂട്ട്‌ ചില ഇന്ത്യാക്കര്‍ തന്നെ എന്നത്‌ നമുക്ക്‌ നാണക്കേടാണ്‌. ഇന്ത്യയില്‍ ജനിച്ച്‌, വളര്‍ന്ന്, പഠിച്ച്‌ ഇന്ത്യക്കെതിരെ തീവ്രവാദം നടത്തുന്ന 'ഇന്ത്യ മുജാഹദീന്‍' മുതലയാവയോട്‌ ലേഖകനൊന്നേ പറയാനുള്ളൂ..

"ഇന്ത്യ അത്ര മോശമാണെങ്കില്‍ മുസല്‍മാന്മാരുടെ സ്വര്‍ഗീയ സാമ്രാജ്യമായി ജിന്ന നിര്‍വചിച്ച പാകിസ്താനിലേക്ക്‌ പോകൂ, ഞങ്ങളെ മെനക്കെടുത്താതെ.."

14 comments:

sanju said...

വര്‍ഗീയവാദീ‍ീ‍ീ‍ീ‍ീ‍ീ‍ീ (ഇവിടെ സത്യം പറഞാല്‍ വര്‍ഗീയവാദീ എന്നുവിളിക്കും)

Rajeeve Chelanat said...

സ്വന്തം ലേഖകന്മാര്‍ നുണ പറയുമ്പോള്‍ എന്ന പേരിലുള്ള ഒരു ലേഖനം ഈയിടെ എവിടെയോ വായിച്ചു. സ്വന്തം ലേഖകന്മാര്‍ വിവരദോഷവും വിഷവും വിളമ്പുമ്പോള്‍ എന്ന് ഇതിനെ വായിക്കാമെന്നു തോന്നുന്നു. ഇന്ത്യയുടെ പുരോഗതി എത്ര കിലോമീറ്റര്‍ സ്പീഡിലാണ് കുതിക്കുന്നത് സ്വലേ?

സ്വ:ലേ said...

ഹലോ Mr.Rajeeve Chelanat!!

താങ്കളുടെ കമന്റ്‌ ഉഗ്രനായി..എനിക്ക്‌ ക്ഷ പിടിച്ചു എന്നു പറയാതെ വയ്യ. "ചേലനാടന്മാര്‍ നുണ പറയുമ്പോള്‍' എന്ന ഒരു ലേഖനം ഞാന്‍ വായിച്ചിട്ടില്ല, താങ്കളുടെ അഭിപ്രായം വിവരദോഷമാണെന്ന് പറയാനുള്ള 'വെവരവും' എനിക്കുണ്ടെന്നു തോന്നുന്നില്ല.. അതുകോണ്ട്‌ താങ്കളെ അഭിനന്ദിക്കുകയല്ലാതെ എനിക്കൊന്നും പറയാനില്ല..

ഇനി കാര്യത്തിലേക്ക്‌..
ഇന്ത്യയുടെ പുരോഗതിയുടെ സ്പീഡ്‌ ആണല്ലൊ താങ്കള്‍ ചോദിച്ചത്‌. കുറെ പുസ്തകങ്ങളും, ആനുകാലികങ്ങളും വായിച്ചതില്‍ നിന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ സമ്പത്‌വ്യവസ്ഥ 8-9 ശതമാനം നിരക്കിലാണ്‌ വളരുന്നതെന്നാണ്‌ എനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചിരിക്കുന്നത്‌, അതായത്‌ ഈ ഭൂഗോളത്തില്‍ എറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ 'എകോണമി' ആണ് ഇന്ത്യയുടേത്‌ എന്ന് സാരം.

കടവന്‍ said...

"ഇന്ത്യ അത്ര മോശമാണെങ്കില്‍ മുസല്‍മാന്മാരുടെ സ്വര്‍ഗീയ സാമ്രാജ്യമായി ജിന്ന നിര്‍വചിച്ച പാകിസ്താനിലേക്ക്‌ പോകൂ, ഞങ്ങളെ മെനക്കെടുത്താതെ.."

corruct

മലമൂട്ടില്‍ മത്തായി said...

എല്ലാ തീവ്രവാദികളെയും (ഹിന്ദു/ മുസ്ലിം/ കൃസ്ത്യാനി/ കമ്മ്യൂണിസ്റ്റ്) പാകിസ്ഥാനിലേക്ക് വിടാം - അവിടെ അവന്മാര്‍ തമ്മില്‍ തല്ലി തല പില്ലര്കട്ടെ

LABBA said...

മിസ്റ്റര്‍, മുസ്‍ലിംകളാണ് തീവ്രവാദികളെന്ന് ആരാണ് താങ്കളെ പഠിപ്പിച്ചത്. 1947 മുതല്‍ ഇന്ന് വരെ നടന്ന വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ച് താങ്കള്‍ പഠിച്ചിട്ടുണ്ടോ? എത്ര ആയിരക്കണക്കിന് മൂസ്ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്? അവസാനമായി 2002 ലെ ഗുജറാത്ത് കൂട്ടക്കൊല വരെ. ആ ലക്ഷങ്ങളെയെല്ലാം കൊന്നൊടുക്കിയത് ഹിന്ദുത്വഭീകരന്മാരല്ലേ? അവസാനമായി അഹമ്മദാബാദ് സ്ഫോടനം ആസൂത്രണം ചെയ്ത കെന്നത്ത് ഹേവുഡ്ഡ് എന്ന അമേരിക്കക്കാരനെ രായ്ക്കുരാമാനം കയറ്റിവിട്ടിട്ട് നിരപരാധികളായ കുറെ മുസ്‍ലിം ചെറുപ്പക്കാരെ പിടിച്ച് ജയിലിട്ടിട്ട് മുസ്ലിം താവ്രവാദമെന്ന് ഓരിയിടുന്ന താങ്കളെപ്പോലുള്ള ആളുകളാണ് ഈ രാഷ്ട്രത്തിന്റെ തീരാശാപം.

സ്വ:ലേ said...

oo sorry
i didnt know tht OSAMA BIN LADEN was hindu and Lashar-e-toiba, Hisbul Mujahideens etc were formed by VHP/RSS.

really sorry..

Cm Shakeer said...

പ്രിയ സഹോദരന്‍ സ്വ.ലേ.
ദയവു ചെയ്ത് ഈ ഭൂലോഗത്തില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ അനവസരത്തില്‍ പോസ്റ്റരുത്.
ദ്രശ്യ-ശ്രാവ്യ മധ്യമങ്ങള്‍ സ്ര്ഷ്ടിക്കുന്ന കൃത്രിമ തീവ്രവാദികള്‍ക്ക് മറവില്‍ നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തിരിച്ചറിയാനുള്ള വിവേകം നമുക്ക് നേടേണ്ടിയിരിക്കുന്നു.
സത്യം തുറന്ന് പറയുന്ന തെഹല്‍ക്ക പോലുള്ള ചുരുക്കം മധ്യമങ്ങളെ ഇവര്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നതെന്ന് നമ്മള്‍ കണ്ടതാണ്.
താങ്കള്‍ പറഞ്ഞ ബിന്‍ലാദനും മറ്റും സാങ്കല്‍പ്പിക ശത്രുക്കള്‍ മാത്രമായിരുന്നെന്ന് ഒരുപക്ഷെ നാളെ തെളിയിക്ക പെട്ടേക്കാം.
അത് എന്തായാലും
തീവ്രവാദികള്‍ക്ക് യഥാര്‍ത്ഥ മതവിശ്വാസവുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല.

സ്വ:ലേ said...

there is no such time as "apt time". if i have an opinion, i will post.

Truth is a matter of perception, or atleast thts what i believe. Something which one believes to be true may be utter nonsence for some others. I dont know whether "lashakar -e-toiba" is a media creation. But i believe they exist and my mesages is to those who work in such militant organisations.
However, if i offended anyone's religious believes, i sincerely apologize. Like i said, truth is a matter of perception.

regards
swa le

Cm Shakeer said...

You are right 'swa.Le'.
Truth to an individual is a matter of perception.
A person's existing circumstances and experiences in life contributes in perceiving opinions. But that may not be always the real Truth.But I respect your right to say that. As I mentioned our media is only a mouthpiece of politics and power. kindly go through this report about one of our country's most wanted militant group.
Regards,

Yadhavan said...

എന്താണെന്ന് നോക്കണെ.. ഇന്ത്യയിലെ തീവ്രവാദികള്‍ക്ക്‌ ഇത്രയ്കും സപ്പോര്‍ട്ട്‌ ഈ ബൂലോഗത്തില്‍ തന്നെ കിട്ടുന്നുണ്ട്‌ അപ്പൊ പിന്നെ നാട്ടിലെ കാര്യം പറയാനുണ്ടോ...ഇന്ത്യയിലെ ചോറുണ്ട്‌ അതിര്‍ത്തില്‍പോയി ഇങ്ങോട്ട്‌ വെടിവെക്കുന്ന ഈ നായിന്റെ മക്കളോട്‌ മാത്രമേ സ്വ.ലേ പാക്കിസ്റ്റാനിലേക്ക്‌ പോകാന്‍ പറഞ്ഞുള്ളൂ..അല്ലാതെ സ്നെഹത്തൊടെയും സഹോദര്യത്തൊടെയും കഴിയുന്ന ഒരു മുസ്ലീം സഹോദരനോടും അങ്ങിനെ ഈ പോസ്റ്റില്‍ പറഞ്ഞതായി ഞാന്‍ കണ്ടില്ല..അങ്ങിനെ പറഞ്ഞാല്‍ അതിനെ ഞാനും എതിര്‍ക്കും.ഇപ്പൊതന്നെ കണ്ടില്ലെ എത്ര പേരെയാണ്‌ ദിനം പ്രതി അറസ്റ്റ്‌ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌..ഇതും മാധ്യമ സൃഷ്ടി ആണെന്നാണൊ നാം കരുതെണ്ടത്‌..കുറ്റം ചെയ്താല്‍ അതു ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും കര്‍ശനമായിത്തന്നെ ശിക്ഷിക്കണം..അല്ലതെ അവര്‍ക്ക്‌ സപ്പോര്‍ട്ട്‌ നല്‍കി കപട മതേതരത്ത്വം വിളമ്പുകയാല്ല വേണ്ടത്‌..

Cm Shakeer said...

പ്രിയ യാദവ്,

താങ്കളുടെ പ്രതികരണം വായിച്ചു. താങ്കളുടെ പേരില്‍ ക്ലിക്കി ബ്ലോഗും വായിച്ചു. ഇവിടെ നിന്ന് പോയത് കൊണ്ടാവാം താങ്കളുടെ പോസ്റ്റില്‍ എനിക്ക് വിയോജിപ്പ് തോന്നിയത്. ഞാന്‍ എഴുതിയതിനെ കുറിച്ചുള്ള തെറ്റിദ്ദാരണകള്‍ നീക്കാന്‍ മറുപടി എഴുതുന്നു.
(ഇത് താങ്കള്‍ വ്യക്തിപരമായി എടുക്കരുത് എന്ന് അഭ്യാര്‍ത്ഥിക്കുന്നു)
ആദ്യമേ പറയട്ടെ, മറു-അഭിപ്രായം പറയുന്നവരെല്ലാം തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നവാരാണന്ന താങ്കളുടെ നിഗമനം
വളരെ ബാലിശമായിപ്പോയി എന്ന് ആവര്‍ത്തിക്കുന്നതില്‍ ദു:ഖമുണ്ട്.
സ്വ.ലേ. യുടെ പോസ്റ്റ് പക്ഷപാതിത്തപരമാണന്നും അല്‍പ്പം പ്രകോപനപരമാണെന്നുമാണ് ഞാന്‍ അഭിപ്രായമെഴുതിയത്.
എവിടെയെങ്കിലും ബോംബ് പൊട്ടുമ്പോഴേക്കും പ്രതികള്‍ “ഇന്ന ആളുകളായിരിക്കും“ എന്ന രാഷ്ട്രീയ-മീഡിയാ പ്രചരണങ്ങള്‍
അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ അല്‍പ്പം യുക്തിബോധം ബാക്കിയുള്ള ആര്‍ക്കും കഴിയില്ല. മാത്രവുമല്ല യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഈ മുന്‍വിധി തടസ്സവുമാണ്. ഇന്ത്യയിലെ നിഷ്പക്ഷരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഴുവന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു വസ്തുത ആയിരുന്നു അത്. ടീസ്റ്റ സെറ്റല്‍വാദും,അരുന്ധതിറോയുമെല്ലാം നിയമപ്പോരാട്ടം നടത്തി ഈ അനീതിക്കെതിരെ പടപൊരുതുന്നത് അവര്‍ ആരുടെയെങ്കിലും പക്ഷം പിടിച്ചത് കൊണ്ടല്ല. മറിച്ച് നീതി നിലനില്‍ക്കാത്ത ഒരു സമൂഹത്തില്‍ പിന്നീട് നടമാടുന്നത് അരാജകത്വവും, അഭ്യന്തര കലാപവുമായിരിക്കും എന്ന് വ്യക്തമായി തിരിച്ചറിഞ്ഞത്
കൊണ്ടാണ്. നമ്മുടെ നാട്ടില്‍ നടമാടുന്ന ‘ബോംബ് ഭീകരതക്ക്‘ പിന്നില്‍ ദുര്‍ബ്ബലമായ സിമി-മുജാഹുദീന്‍ പോലുള്ള തീവ്രാവാദികളായിരുന്നെങ്കില്‍ അവരെ പിടികൂടാന്‍ ഒര് 500 പോലീസുകാരെ നിയമിച്ചാല്‍ മതിയാകുമായിരുന്നു.
പക്ഷെ രാജ്യ സുരക്ഷക്ക് ഭീഷണിയായി അത് അഭംഗുരം തുടരുന്നു. ഇതൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നെ പരിഹസിച്ചുകൊണ്ട് താങ്കള്‍ എഴുതി-“ഇപ്പൊതന്നെ കണ്ടില്ലെ എത്ര പേരെയാണ്‌ ദിനം പ്രതി അറസ്റ്റ്‌
ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌..ഇതും മാധ്യമ സൃഷ്ടി ആണെന്നാണൊ നാം കരുതെണ്ടത്‌“.
സുഹൃത്തെ പണത്തിന് വേണ്ടി വേഷം കെട്ടാന്‍ തയ്യാറായ ചില ‘കൊട്ടേഷന്‍ സംഘങ്ങള്‍‘ പിടിയിലായതിനെയാണ്
ചിലര്‍ (ചാനല്‍ക്കാരും-പത്രക്കാരും) ആഘോഷമാക്കി മാറ്റി ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചത്.
ചിലര്‍ പുതിയ സമവാക്ക്യങ്ങള്‍ നെയ്തെടുത്തു.
ഇപ്പോള്‍ കുറഞ്ഞ സമയം കൊണ്ട് തന്നെ കാര്യങ്ങള്‍ കുറച്ചൊക്കെ വ്യക്തമായില്ലേ ??
മാലേഗാവ് സ്ഫോടന പരമ്പരയടക്കം ‘ഇസ്ലാമിക തീവ്രവാദത്തിന്റെ‘ കണക്കില്‍ കുറിച്ചിട്ട സംജ്വാതാ എക്സ്പ്രസ്സ്, മക്കമസ്ജിദ്, അജ്മീര്‍
സ്ഫോടനങ്ങളുടെയെല്ലാം പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന്റെ കുരുക്കില്‍ പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകോണ്ടിരിക്കുന്നത്.
ഇന്‍ഡോറിലെ ‘ഹിന്ദു ജനജാഗൃതി സമിതിയില്‍’ നിന്ന് തുടങ്ങി രാജ്യദ്രോഹ തീവ്രവാദത്തിന്റെ കണ്ണികള്‍‘അഭിനവ ഭാരത്‘-ല്‍ എത്തി നില്‍ക്കുന്നു. എ.ബി.വീ.പി, ബജ്റംഗ്ദള്‍, വി എച്ച് പി, തുടങ്ങിയ സംഘ് പരിവാര്‍ സംഘടനകെളെല്ലാം ഇതില്‍ ഭാഗഭാക്കാണന്നാണ് റിപ്പോര്‍ട്ട്. എ.ബി.വീ.പിയുടെ മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗവും, വി എച്ച് പിയുടെ വനിതാവിഭാഗമായ ‘ദുര്‍ഗാവാഹിനിയുടെ‘പ്രവര്‍ത്തകയുമായ ‘സന്യാസിനി പ്രജ്ഞാസിംഹ്‘,ജമ്മുവിലെ ശാരതാ സര്‍വജഞ പീഡ് അധിപന്‍ ‘ശങ്കരാചാര്യ‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന-‘സ്വാമി അമൃദാനന്ദ‘ എന്ന ‘ദയാനന്ദ് പാന്‍ഡെ‘, സൈന്യത്തില്‍ രഹസ്യ അന്വാഷണ ഉദ്ദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ ‘ശ്രീശാന്ത്
പുരോഹിത്‘ എന്നിവര്‍ പിടിയിലായവരില്‍ പ്രമുഖരാണ്.
രാജ്യത്തിന്റെ സുരക്ഷ എല്‍പ്പിക്കപ്പെട്ട ചിലരുടെ കൈയ്യിലായിരുന്നു തീവ്രവാദികളുടെ പരിശീലനവും സംരക്ഷയും എന്ന് കേള്‍ക്കുമ്പോള്‍
ഇപ്പോള്‍ താങ്കള്‍ ശരിക്കും ഞെട്ടിയിരിക്കും. ഇത് നേരത്തെ സംശയിച്ചവരെയാണ് നിങ്ങള്‍ തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നവാരാക്കിയത് !!
രാജ്യ സ്നേഹത്തിന്റെ മൊത്തം കുത്തക കൈയ്യാളിയിരുന്ന സംഘടനകളെല്ലാം ഇപ്പോല്‍ പിടിയിലായ‘യഥാര്‍ത്ഥ തീവ്രവാദികളുടെ‘
സംരക്ഷണത്തിനായി പരസ്യമായി രംഗത്തിറങ്ങുകയും പിരിവ് നടത്തുകയുമാണ്.
യാദവ്, താങ്കെള്‍ക്ക് എന്ത് പറയാനുണ്ട് ഈ വിഷയത്തില്‍?
“ശുനക പുത്രന്മാര്‍” എന്ന് താങ്കളുടെ ഭാഷയില്‍ ഇവരെ എത്ര കുറി വിളിക്കേണ്ടിവരും?
പ്രിയ സോദരാ “കുറ്റം ചെയ്താല്‍ അതു ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും കര്‍ശനമായിത്തന്നെ ശിക്ഷിക്കണം..അല്ലതെ അവര്‍ക്ക്‌
സപ്പോര്‍ട്ട്‌ നല്‍കി കപട മതേതരത്ത്വം വിളമ്പുകയാല്ല വേണ്ടത്‌“-എന്ന താങ്കളുടെ അഭിപ്രായത്തെ ഞാനും മാനിക്കുന്നു. മുസ്ലീം പേരുളള വരെല്ലാം
പുണ്യവളന്മാരാണന്ന് എനിക്കഭിപ്രായമില്ല. അവരിലും തീവ്രവാദികളുണ്ടാവാം. പക്ഷെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു ജനവിഭാഗത്തിന്റെ രാജ്യസ്നേഹത്തിന് വിലപേശുന്നത്
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയോരുക്കുമെന്ന് ഓര്‍മ്മിപ്പിക്കട്ടെ. മീഡിയകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഇതാണ്. താങ്കളെ പ്പോലുള്ള നിഷ്പക്ഷമതികളെ പോലും‘മസ്തിഷ്കപ്രക്ഷാളനം‘ നടത്താന്‍ ചരട് വലിക്കുന്ന മീഡിയകള്‍ക്ക് പിന്നിലെ കറുത്ത കൈകളെയും കാലം പുറത്ത് കോണ്ടുവരുമെന്ന് പ്രത്യാശിക്കാം.

Yadhavan said...

പ്രിയ ഗ്രാമീണം... ഞാന്‍ വളരെ വക്തമായി ഇവിടെ പ്രദിപാദിച്ചത്‌ എന്റെ സ്റ്റാന്‍ഡ്‌ ആണ്‌. പിന്നെ താങ്കള്‍ പറഞ്ഞതെല്ലാം ഞാനും ദിവസവും വായിക്കുന്നതു തന്നെയാണ്‌ അതു കേട്ട്‌ ഞെട്ടേണ്ട കാര്യമൊന്നും എനിക്കില്ല കാരണം ഞാന്‍ അതില്‍ ഒന്നിലും ഒരു ഭാഗവാക്കല്ല എന്നതു തന്നെ..ഏതു തരം തീവ്രവാദത്തെയും ഒരേ കണ്ണിലൂടെ കാണുന്ന ഒരാളാണ്‌ ഞാന്‍ അതു ഞാന്‍ മുകളില്‍ വ്യെക്തമാക്കിയിട്ടുമുണ്ട്‌. ഞാന്‍ ഒരു പക്ഷം പിടിച്ചതായി തങ്കള്‍ക്ക്‌ തോന്നിയോ?..തൊന്നിയെങ്കില്‍ അതു താങ്കള്‍ വ്യക്തമാക്കണം അല്ലാതെ എനിക്ക്‌ കൂടുതല്‍ പറയാന്‍ കഴിയില്ല..പിന്നെ ഇന്ത്യയിലെ ചൊറുണ്ട്‌ അതേ രാജ്യത്തിനെതിരെ മറ്റൊരു രജ്യവുമായിചേര്‍ന്ന് രജ്യത്തിന്റെ ഭദ്രതക്ക്‌ കടക്കല്‍ കത്തി വെക്കുന്നവരെ നായിന്റെ മക്കള്‍ എന്നു തന്നെ വിളിക്കണം അവന്‍ ഹിന്ദുവോ മുസല്‍മാനോ കൃസ്ത്യാനിയോ ഗുണ്ടയോ ആരു മാകട്ടെ.. പിന്നെ ഒരുകുറ്റകൃത്യത്തെ മറ്റൊരു കുറ്റകൃത്യം ചൂണ്ടിക്കാണിച്ച്‌ ന്യായീകരിക്കുന്നത്‌ നല്ല പ്രവണതയല്ല എല്ലാ കുറ്റങ്ങളും കുറ്റങ്ങളാണ്‌.. അതിനെതിരെയാണ്‌ നാമൊന്നിക്കേണ്ടത്‌..അന്ന് മുസ്ലീം ചെറുപ്പക്കാരെ പിടിച്ച പോലീസ്‌ ഇന്നു ഹിന്ദുക്കളെ പിടിക്കുന്നു പോലീസ്‌ അന്നും ഇന്നും ഒന്നു തന്നെ അതു കൊണ്ട്‌ എതാണ്‌ ശരി എന്നാര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ല വരട്ടെ എല്ലാം കാലം തെളിയിക്കുമല്ലോ..അവര്‍ അതു ചെയ്തെങ്കില്‍ തീര്‍ച്ചയായും ഇരുമ്പഴികള്‍ക്കുള്ളിലാക്കണം..പിന്നെ 100 പേര്‍ ചെയ്ത കുറ്റത്തിന്‌ 15 കോടിയോളം വരുന്ന ഒരു ജനതയെ ആക്ഷെപിക്കുന്നു എന്നു പറയുന്നത്‌ തന്നെ ബാലിശമാണ്‌ അങ്ങിനെ ആക്ഷെപിച്ചാലും അത്‌ നിലനില്‍ക്കില്ല..അതിനെതിരെ തങ്കള്‍ക്കൊപ്പം കൈകോര്‍ക്കുവാന്‍ ഞാനും ഉണ്ടാകും തീര്‍ച്ച..പിന്നെ നിങ്ങള്‍ ഒരു കാര്യം പ്രത്യേകിച്ച്‌ ഒര്‍ക്കുക എല്ലാഹിന്ദുക്കളെയും സഘ്‌ പരിവാര്‍ കണ്ണിലൂടെ കാണാതിരിക്കാന്‍ ശ്രമിക്കുക 80% ഓളം വരുന്ന ഹിന്ദുക്കളില്‍ ഇപ്പോഴും ഭൂരിഭാഗവും സമാധാനം ആഗ്രഹിക്കുന്നവരാണ്‌..ഇത്തരം ഘട്ടങ്ങളില്‍ ഒരുമിച്ച്‌ നിന്നാലേ നാടിന്റെ അഖണ്ഡത കാത്ത്‌ സൂക്ഷിക്കാന്‍ കഴിയൂ..

Ramjagathy said...

Dear Friend, Basically we all are human beings . If one person died any where we never bother about it, but if it happened to our relatives we will so sad. After dead no human being not have any religion. Not any humans born here as Hindu or Muslim. Our society change him what they need.Think religions and Gods only for our mental satisfaction if we felt any crisis the good lines in our religious books and the calmness at Mosque or Temple will help us to think positive. Dont waste our time for religion .Live and let to Live