ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമെന്നത് ഇതുവരെ ശാസ്‌ത്രീയമായി തെളിയക്കപ്പെട്ടിട്ടില്ലെങ്കിലും (?) നമ്മള്‍ മലയാളികള്‍ കാലാകാലങ്ങളായി വിശ്വസിച്ചുപോരുന്ന ഒരു പഴഞ്ചൊല്ലാണ്. ഈ പഴഞ്ചൊല്ലില്‍ പതിരില്ല എന്നു തെളിയിച്ചിരിക്കുകയാണ് അങ്ങു പടിഞ്ഞാറന്‍ ദേശത്തെ ഒരു വിമാന കമ്പനി.
യൂറോപ്പിലെ ഏറ്റവും വലിയ 'ബഡ്‌ജറ്റ്' വിമാന കമ്പനിയായ 'റയാന്‍ എയര്‍' ആണ് നമ്മുടെ കഥാനായകന്‍. വിമാനത്തിലെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ യാത്രക്കാരുടെ കയ്യില്‍ നിന്നും ഒരു പൗണ്ട് അതായത് ഏകദേശം 90 ഇന്ത്യന്‍ രൂപ (വാതാനുകൂല്‍ ശൗച്യാലയത്തിന് അതൊട്ടുമധികമല്ല എന്നു അന്വയം) വെച്ചു വാങ്ങിക്കാനാണ് സാമ്പത്തിക മാന്ദ്യത്താല്‍ ഞെരുങ്ങുന്ന ടി കമ്പനി ആലോചിക്കുന്നത്!!! ചേഞ്ച് കൊടുക്കാനുണ്ടാകില്ലത്തതുകൊണ്ട് മാന്യ യാത്രക്കാര്‍ ചില്ലറ തരേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
PS: കുറച്ചുകാലം മുന്‍പ് വന്ന ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യമാണ് ഓര്‍മ്മ വന്നത് "ഇപ്പോള്‍ 100 രൂപ കൊണ്ട് എന്താവാനാ???"

No comments:
Post a Comment