അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് സമധാനത്തിനുള്ള നോബല്‍ സമ്മാനം!
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലരി ക്ലിന്റനും തമ്മിലുള്ള കുടുംബപ്രശ്നം (കലഹത്തിനുള്ള കാരണം ഞാന്‍ പറയേണ്ടല്ലൊ) കോടതിയിലെത്താതെ ഒതുക്കാന്‍ ഒബാമ സമയോചിതമായി നടത്തിയ ഇടപെടലുകള്‍ നോബല്‍ സമിതി ശ്ലാഖിച്ചു. സുനാമി പോലെ ഈ ഭൂമിയെ മൊത്തം നശിപ്പിക്കാന്‍ ശേഷിയുള്ള ഒരു വിപത്താണ് ഇതിന്റെ ഫലമായി ഒഴിഞ്ഞു പോയത് എന്നും സമിതി അഭിപ്രായപ്പെട്ടു.
ഇതു കൂടാതെ ഈ വര്‍ഷം ഇതുവരെ പുതിയതായി ഒരു രാജ്യത്തെ പോലും അക്രമിക്കാതെ ആത്മസംയമനം പാലിച്ച ഒബാമ ഈ നൂറ്റാണ്ടിനു തന്നെ മാതൃകയാണെന്നും സമിതി അരുളിച്ചെയ്തു.
നേരത്തേ, നൊബേലിന് അര്‍ഹരായിട്ടുള്ള 'ലോകത്തെ മാറ്റിമറിച്ച വ്യക്തികളുടെ' പട്ടികയില്‍ ഇടംപിടിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് തോന്നുന്നില്ലെന്നു ഒബാമ അഭിപ്രായപ്പെട്ടു (ഇതില്‍ ഞാന്‍ ഒബാമയെ പിന്തുണക്കുന്നു )
PS:കാലം പോയ പോക്കെ!! LKG ഗുണ്ടാസ് റ്റിന്റുമോനും റ്റുട്ടുമോനും തമ്മിലുള്ള 'പിച്ചി-മാന്തി' തല്ല് സോള്‍വ് ആക്കിയതിന്ന് എനിക്കും കിട്ടുമോ ഒരു നോബല്‍?
3 comments:
നിങ്ങൾക്കും ഒരു ,കുറഞ്ഞതൊരു, മഗ്സാസെ അവാർഡിനെങ്കിലും സ്കോപ് ഉണ്ട് ..ഹ ഹ
കൊള്ളാം നർമ്മം ഇഷ്ടായീ...
രസായിട്ടുണ്ട്.
similiar posting
ശശി തരൂരിന് മഗ്സാസെ അവാര്‍ഡ്
http://shahircmr.blogspot.com/2009/10/blog-post_5905.html
ഗാന്ധിജിക്ക് കിട്ടാത്തത് ഒബാമക്ക് കിട്ടി
http://shahircmr.blogspot.com/2009/10/blog-post_09.html
Post a Comment