October 25, 2009

ലാപ്‌ടോപ്പ് വരുത്തിയ വിന

നമ്മുട പോലീസു മന്ത്രിയുടെ പേടമാനിന്റെ നൈര്‍മ്മല്യതയോടു കൂടിയവനും പരമസാധുവും, സല്‍ഗുണ സമ്പന്നന്നുമായ പുത്രന്‍ ഇപ്പോള്‍ ഒരു ലാപ്‌ടോപ് പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ബാംഗ്ലൂരില്‍ താമസിക്കുന്ന ഒരു റഷ്യക്കാരിയുടെ ലാപ്‌ടോപ്പില്‍ നിന്ന് ഇഷ്ടന്റെ പടങള്‍ കിട്ടിയത്രെ! പ്രസ്തുത മഹിളാരത്നം ആളത്ര ശരിയല്ല എന്നാണ്‌ സിന്‍ഡിക്കേറ്റ് പത്രക്കാര്‍ പറയുന്നത്.

അല്ലേലും ഈ സിന്‍ഡിക്കേറ്റ് പത്ര-ബൂര്‍ഷ്വാകള്‍ക്കെന്തറിയാം? അതു കൊണ്ട് സ്വ:ലേ സ്വന്തം റിസ്കില്‍ ഒരു അന്വേഷണം നടത്തി. ഞെട്ടിക്കുന്ന വിവരങളാണ്‌ കിട്ടിയത്. പിടിയിലായ റഷ്യന്‍ വനിത റഷ്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രതിനിധിയാണ്. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പുതിയ അസ്ഥാന മന്ദിരം ഉദ്ഘാടിക്കുന്നതിന്‌ കേരളത്തിലെ യുവജനങളുടെ ആവേശമായ മന്ത്രി പുത്രനെ ക്ഷണിക്കാനാണ്‌ ലേഡി ഇഷ്ടനെ കണ്ടത്. എന്നാല്‍ കന്നഡ പോലീസുണ്ടൊ ഇതു വല്ലതും കേള്‍ക്കുന്നു? അവര്‍ വേറെ എന്തൊക്കെയോ ആണ്‌ ധരിച്ചു വെച്ചിരിക്കുന്നത്. ഒരു ന്യൂസ് കാത്തു നിന്നിരുന്ന പത്രക്കാര്‍ ഉടനെ എടുത്തു കാച്ചി, എന്നെപോലുള്ള ബ്ലോഗേഴ്സ് പോസ്റ്റിട്ടു... പാവം മന്ത്രിപുത്രന്‍ ...

ഒരു ലാപ്‌ടോപ്പ് വരുത്തിയ വിനയേ!! (ഇതു മുന്‍കൂട്ടി കണ്ടിട്ടാകും പോലീസു മന്ത്രിയും സാഖാക്കളും പണ്ട് കമ്പ്യൂട്ടറുകള്‍ ബഹിഷ്കരിക്കാന്‍ സമരിച്ചത്)

1 comment:

A Cunning Linguist said...

ഏതോ ഫോട്ടോ കണ്ടയുടന്‍ ടിയാനെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്തയുണ്ടാക്കിയവരോട്, അത് ഫോര്‍വേര്‍ഡിയും, ഡിഗ് ചെയ്തും നടന്നവരോട്, ട്വീറ്റി ട്വീറ്റി നടന്നവരോട് ഒന്നേ പറയാനുള്ളൂ..വല്ലവന്റെയും ജീവിതം കൊണ്ടാണ് കളി മക്കളേ...അമ്മയും പെങ്ങളുമൊക്കെ എല്ലാവര്‍ക്കുമുണ്ട് ..അവനല്ല ഇവന്‍ എന്ന തിരുത്ത് വരുമ്പോഴേക്കും ചില ജീവിതങ്ങളെങ്കിലും തുലഞ്ഞിരിക്കും. അത് നമ്മുടേതല്ലാത്ത കാലത്തോളമേ ചിരി കാണൂ.. - മരത്തലയന്‍

എന്തിലും ആശ്വസിക്കാന്‍ എന്തെങ്കിലും ഉണ്ടാവും എന്നല്ലേ. കഴിഞ്ഞ ആയിരത്തോളം മലയാളം ബ്ലോഗ് പോസ്റ്റുകളുടെ ഫീഡുകള്‍ ഒന്നോടിച്ചു നോക്കിയിട്ട് രണ്ടേ രണ്ടെണ്ണമേ മാദ്ധ്യമങ്ങളുടെയും ഫോര്‍‌വേര്‍ഡ് കളിക്കാരുടെയും റ്റ്വീറ്റര്‍മാരുടെയും "കണ്ടുപിടിത്തം" ആവര്‍ത്തിച്ചു കണ്ടുള്ളൂ. തലയില്‍ ആളുതാമസമുള്ള മലയാളികള്‍ ഒക്കെ ബ്ലോഗിലാണെന്നു തോന്നുന്നു. - അനോണി ആന്റണി