October 29, 2009

ന്യൂനമര്‍ദ്ദത്തിന്റെ ഉത്തരോഷ്ണാകുലതകള്‍

എന്റെ ഒരു അത്യുഗ്രന്‍ ഇന്റലെക്ച്വല്‍ കവിത. ഇതിങ്ങനെ എല്ലാവര്‍ക്കും മനസ്സിലായെന്നുവരില്ല. ഇനി അധവാ ആര്‍ക്കെങ്കിലും മനസ്സിലായാല്‍ ഈ കവിതയുടെ അവസാന വരിക്ക്‌ ഉത്തരം 2 പേജില്‍ കവിയാതെ ഉപന്യസിക്കുക!!!

ദാണ്ടെ കിടക്കുന്നു കവിത....

ഞാന്‍ ന്യൂനമര്‍ദ്ദമാകുന്നു
എന്നു വെച്ചാല്‍
ന്യൂനമര്‍ദ്ദം ഞാന്‍ ആകുന്നു
ന്യൂനതകളുള്ള മര്‍ദ്ദമാണല്ലൊ
ന്യൂനമര്‍ദ്ദം..
എന്നാല്‍, എന്താണെന്റെ ന്യൂനതകള്‍?
ആരും പറഞ്ഞിട്ടില്ല, എന്നോടിതുവരെ

എനിക്കു ദേഷ്യം വന്നു.
എനിക്കു ദേഷ്യം വന്നപ്പോള്‍
കൊടുങ്കാറ്റായി, പെരുമഴയായി
നാട്ടിലാകെ വെള്ളപ്പൊക്കമായി.
അപ്പോഴും വാര്‍ത്ത വന്നു:
"വെള്ളപ്പൊക്കം, കാരണം ന്യൂനമര്‍ദ്ദം"
വീണ്ടും ചോദിക്കുന്നു ഞാന്‍ ,
എന്താണെന്റെ ന്യൂനതകള്‍?

ഉടന്‍ പ്രതീക്ഷിക്കുക എന്റെ അടുത്ത കവിത: 'രക്തസമ്മര്‍ദ്ദം'

1 comment:

താരകൻ said...

ശീർഷകത്തിലെന്തായാലും കവിതയുണ്ട്..മറ്റു ന്യൂനതകളൊക്കെ നമുക്കു മറക്കാം..പോസിറ്റീവ് തിങ്കിംഗ് എന്നതാണല്ലോ ഇന്നിന്റെ മുദ്രവാക്യം.