ദൂരെ ദൂരെ ഏഴുമലകൾക്കുമപ്പുറം ഒരു രാജ്യത്ത് ഒരു നദി ഉണ്ടായിരുന്നു.
സ്വഛമായി ഒഴുകിയിരുന്ന ആ നദിയുടെ തീരത്ത് കൃഷിയിടങ്ങളും, സ്വാദൂറുന്ന
ഫലമൂലാദികളും, ജനപദങ്ങളും, നല്ലചിന്തകളും ഉണ്ടായി. സന്തോഷവും, ഐക്യവും
ഉണ്ടായി.
അവരുടെ സന്തോഷത്തിൽ അസൂയപൂണ്ട അയൽ രാജ്യത്തെ രാജാവ് വെള്ളത്തിൽ വളരുന്ന നല്ല ഭംഗിയുള്ള പൂവുണ്ടാകുന്ന ഒരു തരം പായൽ നദിയുടെ പലഭാഗങ്ങളിൽ ചാരന്മാർ വഴി വിതറി. പായലിന്‍റെ ഭംഗിയിൽ മതിമറന്ന ജനങ്ങള്‍ അവയെ നദിയിൽ വളരാൻ സമ്മതിച്ചു.
നദിയിലെ സ്വഛമായ ജലത്തിൽ പായൽ വളരെ വേഗത്തിൽ വളർന്ന് പെറ്റുപെരുകി. ക്രമേണ നദിയുടെ ഒഴുക്കു കുറഞ്ഞുവന്നു, മത്സ്യങ്ങൾ ചത്തുപൊന്തി, പലഭാഗങ്ങളും വരൾച്ചയുടെ പിടിയിലായി. കൃഷിയിടങ്ങൾ തരിശായി. ആടുമാടുകൾ മരിച്ചുവീണു. ശേഷിക്കുന്ന ജലത്തിനായി ജനങ്ങൾ തമ്മിൽ തമ്മിലടിച്ചു തുടങ്ങി.ധാന്യങ്ങള്‍ക്കുവേണ്ടി കൊള്ളയും കൊള്ളിവെപ്പും തുടങ്ങി. സമാധാനവും സന്തോഷവും ഇല്ലാതായി.
പ്രശ്നങ്ങളുടെ മൂലകാരണം മനസ്സിലാക്കിയ ചിലർ വിഷലിപ്തമായ നദിയിൽ ഇറങ്ങി പായൽ നീക്കം ചെയ്യാൻ തുടങ്ങി. എന്നാല്‍ അയൽ രാജ്യത്തെ ചാരന്മാർ എറിഞ്ഞുകൊടുത്ത കിഴിപ്പണത്തിനുവേണ്ടി നദിയിലിറങ്ങിയവർക്കെതിരെ ശബ്ദമുയർത്താനും ചിലരുണ്ടായി. ഉയര്‍ന്നുകേട്ടത് അവരുടെ ഒരിയിടലുകളായിരുന്നു.
കലിയുഗത്തിലെ ഈ സത്യയുദ്ധത്തിൽ ജയിച്ചത് പണക്കിഴികളായിരുന്നു. സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ ഒരു ദൈവവും അവതാരമെടുത്തില്ല. പരാജയപ്പെട്ടവരുടെ കണ്ണുനീരിന്‍റെയൊപ്പം അന്ധകാരത്തിലാണ്ട ഭൂമിയിൽ ഒരു ദീപനാളം പോലെ ജ്വലിച്ചു പ്രഭ ചൊരിഞ്ഞിരുന്ന ആ രാജ്യത്തിന്‍റെ സമ്പന്നമായ ഭൂതകാലവും നദിയുടെ വിഷജലത്തിൽ കാലാന്തരത്തിലലിഞ്ഞില്ലാതായി.

No comments:
Post a Comment