കറുകറെ കറുത്തൊരു മഴയുടെ കാറുകള്‍
കുടുകുടെ തുള്ളികളായ് വീഴുമ്പോള്‍,
പലവര്‍ണ്ണങ്ങളില്‍ കുടകള്‍ ചൂടി
ഓടുന്നു ജനം, മറയുന്നു ജനം
ഒരിടത്തണയാന്‍ പായുന്നു ജനം!
ചേക്കേറാന്‍ പല ചില്ലകള്‍ തേടി
പറവകളെങ്ങും പാറി നടക്കെ,
പറയണമെനിക്കാ ചിറകുകളോടാ-
പച്ചപ്പെല്ലാം ഓര്‍മ്മയില്‍ മാത്രം,
തണലുകളെല്ലാം മനസ്സില്‍ മാത്രം!
കുടുകുടെ തുള്ളികളായ് വീഴുമ്പോള്‍,
പലവര്‍ണ്ണങ്ങളില്‍ കുടകള്‍ ചൂടി
ഓടുന്നു ജനം, മറയുന്നു ജനം
ഒരിടത്തണയാന്‍ പായുന്നു ജനം!
ചേക്കേറാന്‍ പല ചില്ലകള്‍ തേടി
പറവകളെങ്ങും പാറി നടക്കെ,
പറയണമെനിക്കാ ചിറകുകളോടാ-
പച്ചപ്പെല്ലാം ഓര്‍മ്മയില്‍ മാത്രം,
തണലുകളെല്ലാം മനസ്സില്‍ മാത്രം!
No comments:
Post a Comment