"ഹേ ബൂര്‍ഷ്വാ കേശു, തന്‍റെ കടേന്നു ഒരു മൂവര്‍ണ്ണം ഇങ്ങട് എട്‌ക്കാ; നടുവില്‍ ചക്രം (ചര്‍ക്ക അല്ല!) ഉള്ളത് തന്നെ"
"എന്താ സഖാവ് മാവോ? തനിക്കെന്തിനാ മൂവര്‍ണ്ണം? താന്‍ ഏകവര്‍ണ്ണം, രക്തവര്‍ണ്ണത്തിന്‍റെ ആളല്ലേ"
" അതൊക്കെ അതെ. പക്ഷെ പൊള്ളയിറ്റ് ബ്യൂറത്തിലെ പീറകള്‍ കല്പന ഇറക്കിയിട്ടുണ്ട്; ഈ വര്‍ഷം ഇരുപത്താറിനു മൂവര്‍ണ്ണം പൊക്കാന്‍"
"ഒരു പാണ്ടി ലോറി സാധനങ്ങള്‍ കേവലം ദൃഷ്ടി ബലം കൊണ്ട് താഴെ ഇറക്കുന്ന തനിക്ക് അതൊക്കെ ആള്‍ടെ തല വെട്ടണ പോലെ സിമ്പിള്‍ ആയ കാര്യമല്ലേ?"
"എന്നാലും പത്തെഴുപത് വര്‍ഷായിട്ട് ഇല്ലാത്ത കാര്യം ഇപ്പോള്‍... മാര്‍ക്സ് കാറും!"
"ഒരു മാറ്റൊക്കെ വേണ്ടെടോ, ചീര്‍ അപ് ആന്‍ഡ് അപ് ഇറ്റ് ഗോസ്"
"ഊതണ്ട. പാര്‍ട്ടി ബുജികള്‍ ഒന്നും കാണാതെ കോടി മാറ്റാന്‍ പറയില്ല"
"അതറിയാം, വോട്ടിനു വേണ്ടി ആധാര്‍ കാര്‍ഡില്‍ പൈതൃക പേര് വരെ മാറ്റി പറയണ ഇനമല്ലേ"
"അത് ഞങ്ങളല്ല, കോടിയില്‍ ചര്‍ക്ക ഉള്ളവരാ"
"തന്നെ തന്നെ. അപ്പൊ മൂവര്‍ന്നതിന്റെ കാശ് പതിവ് പോലെ ആറ്റില്‍ കളഞ്ഞു പോയ വഹയില്‍ എഴുതി കൂട്ടി ചുങ്കപ്പിരിവുകാരന് കാണിക്കാം, ല്ലേ?
"അതെന്താ സംശയം? ഇല്ലേല്‍ അടുത്ത ലോറിക്ക് ദൃഷ്ടി ദോഷം കൂടും"
"ശരി മ്പ്രാ!"
1 comment:
ഹാ ഹാ !സൂപ്പർ!!!!!!!!!
Post a Comment