Skip to main content

സത്യത്തിലെ അസത്യങ്ങള്‍

അങ്ങനെ അതും സംഭവിച്ചു. ഈ അടുത്തകാലം വരെ അമേരിക്കയിലും യൂറോപ്പിലും മറ്റും മാത്രം സംഭവിച്ചിരുന്ന കണക്കിലെ കള്ളത്തരങ്ങള്‍ ഇപ്പോള്‍ ഇവിടേയും നടന്നിരിക്കുന്നു. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ നാലാം
സ്ഥാനമാണ്‌ സത്യം കമ്പ്യുട്ടേര്‍സിന്‌. സത്യം കമ്പ്യൂട്ടേര്‍സിന്റെ ചെയര്‍മാന്‍ ശ്രീ: രാമലിങ്കരാജു കമ്പനിയുടെ ഡയറക്റ്റേര്‍സിനും, സെബി ചെയര്‍മാനും അയച്ച കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌
വെളിപ്പെടുത്തിയിരിക്കുന്നത്‌ : ഏകദേശം 7000 കോടി രൂപയുടെ എക്കൗണ്ടിംഗ്‌ തിരിമറിയാണ്‌ രാജു തന്റെ കത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌!! ഒരു പക്ഷെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എക്കൗണ്ടിംഗ്‌ തിരിമറി!!

തട്ടിപ്പ്‌ ചുരുക്കത്തില്‍:

1. ഇല്ലാത്ത ബാങ്ക്‌ ബാലന്‍സ്‌        - 5040 കോടി

2. വ്യാജ അക്ക്രൂഡ്‌ ഇന്ററെസ്റ്റ്‌         - 0376 കോടി

3. ബാധ്യത കുറച്ച്‌ കാണിച്ചത്‌        - 1230 കോടി

4. വ്യാജ ഡെബ്റ്റേര്‍സ്‌               - 0490 കോടി

എല്ലാം കൂടി ഏകദേശം 7136 കോടി!!!

കമ്പനിയുടെ ഈ സെപ്റ്റെംബറില്‍ അവസാനിച്ച രണ്ടാം പാദ ലാഭത്തില്‍ മാത്രം 588 കോടിയുടെ തിരിമറിയാണ്‌ നടത്തിയിരിക്കുന്നത്‌ (61 കോടി ലാഭത്തിനു പകരം കമ്പനി റിപ്പോര്‍ട്ട്‌ ചെയ്ത ലാഭം 649 കോടി രൂപയാണ്‌).

എല്ലാം പുറത്താകുമെന്നായപ്പോള്‍ ഒരു രാജി, കുറ്റസമ്മതം.... ഈ കച്ചവടത്തില്‍ ആരൊക്കെയാണ്‌ രാജുവിനെ സഹായിച്ചത്‌ എന്നു മാത്രം ഇപ്പൊഴും വ്യ്കതമായിട്ടില്ല.PS : ഒരു CA വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ അമ്പരിപ്പിക്കുന്ന വസ്തുത എങ്ങനെ ഇത്രയും വലിയ തിരിമറി കമ്പനിയുടെ ആഡിറ്റേര്‍സ്‌ കാണാതെ പോയി എന്നതാണ്‌!! ഒരു പക്ഷെ അവര്‍ കണ്ടില്ലെന്നു നടിച്ചതാവാം!!

Comments

“ഒരു CA വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ അമ്പരിപ്പിക്കുന്ന വസ്തുത എങ്ങനെ ഇത്രയും വലിയ തിരിമറി കമ്പനിയുടെ ആഡിറ്റേര്‍സ്‌ കാണാതെ പോയി എന്നതാണ്‌!! ഒരു പക്ഷെ അവര്‍ കണ്ടില്ലെന്നു നടിച്ചതാവാം!!“

അങ്കിള്‍ പറയട്ടെ: ഇതാണു മോനെ ജനാധിപത്യം! കമ്പനി ഇതുവരെ സര്‍ക്കാരിന്റേയും, ആഡിറ്റേര്‍സിന്റെയും മേല്‍ “ആധിപത്യം” സ്ഥാപിച്ചത്കൊണ്ട് ഇത്രയും നാള്‍ ആരുമറിഞ്ഞില്ല - ഈ വ്യത്യസ്തനാം ഒരു.,.......,,,,,

അതുകൊണ്ടാണു പറയുന്നതു: സ്റ്റോക്കുമാര്‍ക്കറ്റും, കമ്മോഡിറ്റിമാര്‍ക്കറ്റും ഒന്നുകില്‍ മൂരിക്കും, (കാള)) പന്നിക്കും കളിക്കാന്‍ ഇടം കൊടുക്കാതെ കമ്പനികളുടെ മേല്‍ സര്‍ക്കാരിന്റെ കണ്ട്രോള്‍ എപ്പോഴും വേണം - അല്ലങ്കില്‍ ഈ സാട്ടാ കച്ചവടം പൂട്ടിക്കണം! എന്നാല്‍ സാമ്പത്തിക പ്രതിസന്ധി എന്ന ഫിനോമിന പ്രക്രുതിദുരന്തത്താലോ മറ്റു തരത്തിലുള്ള കൈവിട്ട ദുരന്തത്താലോ - ഉദാ: യുദ്ധം- മാത്രമെ ഉണ്ടാകൂ.
ഞാന്‍ ബ്ലോഗ്‌ ഭൂമിയില്‍ ഇതുമായി ചേര്‍ത്തു വയ്ക്കാവുന്ന ഒരു പോസ്റ്റിംഗ് എഴുതിയിട്ടുണ്ട് http://blogbhoomi.blogspot.com/2009/01/blog-post_08.html
തീര്‍ച്ചയായും രാജുവിനേക്കാല്‍ കുറ്റവാളി പ്രൈസ് വാട്ടര്‍ കൂപ്പര്‍ (PWC) തന്നെയാണ്. ഒരു ബാങ്കില്‍ നിന്നും കിട്ടിയ സ്റ്റേറ്റ്മെന്റ് ഇല്ലാതെ ബാങ്ക് ബാലന്‍സ് എങ്ങനെ ഉണ്ടായി? അങ്ങനെ ഇല്ലാത്ത ബാങ്ക് ബാലന്‍സിനു കോടിക്കണക്കിനു പലിശയും കിട്ടിയിരിക്കുന്നു. അവിടെയും ബാങ്ക് സ്റ്റേറ്റ്മെന്റ് ചെക്ക് ചെയ്തിട്ടില്ല. ഇതു കണ്ടാല്‍ തോന്നും, രാജുവാണ് സ്വന്തം കൈയ്യാല്‍ അക്കൌണ്ട്സ് തയ്യാറാക്കി കൊടുത്തതെന്നു തോന്നും. സ്ത്യത്തിനു ഒരു അക്കൌണ്ട്സ് വകുപ്പില്ലേ.അവിടെ ജീവനക്കാരില്ലേ. അവര്‍ക്ക് അക്കൌണ്ടിങിന്റെ പ്രാധമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലേ. Here lies the importance of independent audit by independent auditors who are not appointed by the company whose accounts they audit.
ഒരു ആഡിറ്റര്‍ നിര്‍ബന്ധമായും പാലിക്കേണ്ട "ആഡിറ്റിംഗ്‌ സ്റ്റാന്റേഡ്സ്‌" ഇവിടെ PWC 'സൗകര്യപൂര്‍വം' മറന്നു എന്നതാണ്‌ ലേഖകനു മനസ്സിലാക്കാന്‍ സാധിച്ചത്‌. ബാങ്ക്‌, ഡെബ്റ്റേര്‍സ്‌ ബാലന്‍സുകളിലെ കൃത്യത ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നോ/ വ്യക്തികളില്‍ നിന്നോ ആഡിറ്റര്‍ സ്വയം 'ബാലന്‍സ്‌ കണ്‍ഫര്‍മേഷന്‍ സര്‍ട്ടിഫിക്കറ്റ്‌' വാങ്ങിക്കേണ്ടതാണ്‌. PWCയെ പോലെ ഒരു വലിയ ആഡിറ്റിംഗ്‌ ഫേം ഇതു പാലിക്കാന്‍ മറന്നു എന്നു വിചാരിക്കാന്‍ സാധിക്കുകയില്ല. വാസ്തവം എന്തു തന്നെ ആയാലും PWCയുടെ ഭാഗത്തുനിന്ന് വളരെ വലിയ വീഴചയാണ്‌ സംഭവിച്ചിരിക്കുന്നത്‌. CA പ്രൊഫഷനുതന്നെ പേരുദോഷമുണ്ടാക്കിയ ഇത്തരം ആള്‍ക്കാര്‍ക്കെതിരെ ഉചിതമായ നടപെടി ICAI സ്വീകരിക്കുമെന്നു വിചാരിക്കുന്നു...

ജനപ്രിയ പോസ്റ്റുകള്‍

കറന്‍സി രഹിത ലോകം

യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ 2020ആകുമ്പോഴേക്കും ലോകത്തിലെ ആദ്യ കറന്‍സി രഹിത രാജ്യമായി മാറാന്‍ തയ്യാറെടുക്കുകയാണ്. ബിറ്റ് കോയിന്‍ പോലുള്ള രാജ്യാന്തര-സ്വതന്ത്ര ക്രിപ്ടോകറന്‍സികളും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. തുടങ്ങിയിരിക്കുന്നു. ഇടപാടുകള്‍ അതിവേഗം നൂതനസംവിധാനങ്ങലിലെക്ക് മാറുകയാണ്. ഇതെല്ലാം കാണാതെ നാം കണ്ണടച്ചു ഇരുന്നാല്‍ രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ കൊണ്ട് നമ്മുടെ ലോകം പൊട്ടക്കിണര്‍ മാത്രമായി ചുരുങ്ങും. അതുകൊണ്ട് തന്നെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നത് വിപ്ലവകരമായ, നല്ല ഒരാശയാമാണ്.
ഇന്ത്യയെ പോലെ ഭൂമിശാസ്ത്രപരമായും, ജനസംഘ്യാപരമായും, സാംസ്കാരികമായും വൈവിധ്യമുള്ള ഒരു രാജ്യത്ത് ഇരുപതോ-ഇരുപത്തഞ്ചോ വര്‍ഷംകൊണ്ട് മാത്രമേ ഇത്തരമൊരു നീക്കം സാധ്യമാകു. കൃത്യമായ തയ്യാറെടുപ്പോടെ നടത്തേണ്ട ഒരു വലിയ എക്സര്‍സൈസ് ആണ് കറന്‍സി ഡിജിറ്റൈസേഷന്‍.
എന്താണ് ഈ ഡിജിറ്റല്‍ കറന്‍സി? കറന്‍സി രഹിതം എന്ന് പറയുമ്പോള്‍ 'രൂപ' അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. ഇപ്പോള്‍ കറന്‍സി നോട്ടായും നാണയങ്ങളായും ഉള്ള പണത്തിന്‍റെ വിനിമയം കുറയ്ക്കുകയാണ് (ആത്യന്തികമായി പൂര്‍ണ്ണമായും ഇല്ലാതാക്കുക) 'കറന്‍സി രഹിതം' എന്നതുകൊണ്…

തറ പറ: നിങ്ങളെന്നെ ബുലോഗിയാക്കി...

കുറെ മലയാളം ബുലോഗുകള്‍ വായിച്ചപ്പോള്‍ എന്തെങ്കിലൊമൊക്കെ എഴുതണമെന്നു തോന്നി..സ്വാഭാവികമായും അന്തസ്സുള്ള ഒരു മലയാളിയാണെങ്കില്‍ ഒരുത്തന്‍ നന്നാവുന്ന കണ്ടാല്‍ ഉടനെ അവനെ അനുകരിക്കും. അതുകൊണ്ട്‌ ഞാനും ആ വഴിക്കു നീങ്ങാന്‍ തിരുമാനിച്ചു.

പക്ഷെ ചാടിക്കഴിഞ്ഞപ്പൊള്‍ അണ്‌ അബദ്ധം മനസ്സിലയത്‌.. എഴുതാനായി പ്രത്യേകിച്ച്‌ ഒന്നും തൊന്നുന്നില്ല. അധവാ ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'വിഷയരാഹിത്യം'. പക്ഷേ പറ്റാനുള്ളത്‌ പറ്റിക്കഴിഞ്ഞു. എന്തായലും ചാടി, ഇനി കുളിച്ചു തന്നെ കയറാം എന്നു തിരുമാനിക്കെണ്ടി വന്നു.പണ്ട്‌ 5 ലൊ 6 ലൊ പഠിച്ച ഒരു ഇംഗ്ലീഷ്‌ പഴഞ്ചൊല്ല് ഒര്‍മ്മ വന്നു look before you leap.എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ മനസ്സുവന്നില്ല.അതുകൊണ്ടുാണ്‌ രണ്ടും കല്‍പിച്ച്‌ ഈ ചവറെല്ലാം അടിച്ചു കൂട്ടുന്നത്‌.ഇതു വായിച്ച്‌ ഹൃദയാഘാതം ആര്‍ക്കെങ്കിലും ഉണ്ടായാല്‍.. പ്ലീസ്‌, ഞാന്‍ ഉത്തരവാദിയല്ല....നേരത്തെ പറഞ്ഞപൊലെ ഇതെന്റെ അദ്യത്തെ ബുലൊഗ്‌ അണ്‌. ഇതിനുമുന്‍പ്‌ എഴുതാന്‍ തോന്നാത്ത്‌ എന്റെ അയുസ്സിന്റെ വലുപ്പം കൊണ്ടാണെന്നു ചിലര്‍ക്കെങ്കിലും തോന്നിപ്പോയെക്കാം.വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല,എങിനെയെങ്കിലും അതു ലക്ഷ്യസ്ഥാനത്ത്‌ എത്തിക്…

ടു ജിയോ ഓര്‍ നോട്ട് ടു ജിയോ

റിലയന്‍സ് ജിയോ ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ഓഫറിന്റെ പൊള്ളത്തരങ്ങള്‍ എണ്ണമിട്ടെഴുതിയ എന്റെ ഒരു സുഹൃത്തിന്റെ ഒരു ലേഖനമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശകലനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വളരെ നല്ലത് എന്ന് തോന്നുമെങ്കിലും കറകളഞ്ഞ വ്യാപാരിയായ മുകേഷ് അംബാനി ഒന്നും കാണാതെ പോതുജനോദ്ധാരണം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നൊരു തിരിച്ചറിവും നമുക്ക് വേണം. വിഷയത്തിലേക്ക് വരാം:
എന്താണ് ജിയോ ഓഫര്‍? കേവലം 1500 രൂപ ജിയോയില്‍ 'നിക്ഷേപിച്ചാല്‍' മൂന്നു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഒരു ഫോണ്‍ അവര്‍ തരുന്നു. കാലാവധി കഴിയുമ്പോള്‍ ഫോണ്‍ തിരികെ നല്‍കിയാല്‍ നിക്ഷേപം തിരികെ തരും. ഈ കാലയളവില്‍ 149രൂപ/309 രൂപ മുതലായ മാസ വരിസംഖ്യ (28 ദിവസം) നല്‍കിയാല്‍ ജിയോ സേവനങ്ങള്‍ ഉപയോഗിക്കാം.
ഒറ്റനോട്ടത്തില്‍ വളരെ നല്ല പ്ലാന്‍. ഇനി നമുക്ക് ഒന്ന് വിശദമായി നോക്കാം:
സൌജന്യ ഫോണ്‍  മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ തരികെ നല്‍കി ആദ്യം നല്‍കിയ നിക്ഷേപം തിരികെ കിട്ടുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഫോണ്‍ 'സൌജന്യമായി ലഭിച്ചു' എന്ന് പറയാന്‍ സാധിക്കു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫ…