Skip to main content

മദാലസ

ഇതു കുറച്ചു കാലം മുമ്പ്‌ നടന്ന കഥയാണ്‌. ഞാന്‍ CA ആര്‍ട്ടിക്കിള്‍ഷിപ്പ്‌,പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'അടിമപ്പണി', ചെയ്തിരുന്ന കാലത്തെ ഒരു സംഭവം.

അന്നു ഞാന്‍ ഉച്ചക്ക്‌ കഴിക്കാന്‍ ചോറെടുത്തിരുന്നില്ല. അതുകൊണ്ട്‌ ഉച്ചക്കുഭക്ഷണം ഹോട്ടലില്‍ നിന്നാക്കാം എന്നു തിരുമാനിച്ചു (അല്ല്ലാതെ വേറെ വഴി ഇല്ലല്ലൊ). സ്ഥിരമായി ഹോട്ടലില്‍ നിന്നു ഫുഡടിക്കുന്ന 2 കൂട്ടുകാരോടൊപ്പം ഞാനും ഉച്ചക്ക്‌ ഇരതേടി ഇറങ്ങി. ആയിടക്കു തുടങ്ങിയ ഒരു ഹോട്ടലായിരുന്നു അന്നത്തെ ലക്ഷ്യം.

ഹോട്ടലില്‍ എത്തി. മെനു കിട്ടി.

ഞാന്‍ ജന്മനാ ഒരു സസ്യഭോജിയായതുകൊണ്ട്‌ എന്റെ നോട്ടം 'വെജ്‌ മീല്‍സി'ല്‍ അവസാനിച്ചു. എന്നാല്‍ മിശ്രഭുക്കുകളായ കൂട്ടുകാര്‍ അവരുടെ പഠനം തുടര്‍ന്നു. ഞണ്ട്‌ കറിയിലാണ്‌ അവരുടെ പഠനം അവസാനിച്ചത്‌. സ്പെഷല്‍ ആയി ഞണ്ട്‌ കറി ഓര്‍ഡര്‍ ചെയ്തു. ഇനി വരുന്ന ഞണ്ട്‌ എന്നെ കടിച്ചാലോ എന്ന ഭയം കൊണ്ട്‌ ഫുഡടിയുടെ സ്പീഡ്‌ ഞാന്‍ ഒന്നു കൂട്ടി. ആഫ്റ്റര്‍ ആള്‍, പ്രിവന്‍ഷന്‍ ഇസ്‌ ബെറ്റര്‍ താന്‍ ക്യുര്‍ എന്നാണല്ലൊ പണ്ട്‌ ആറാം ക്ലാസില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്ന ആനി ടീച്ചര്‍ പറഞ്ഞിരിക്കുന്നത്‌.

അധികം വൈകാതെ ആവിപറക്കുന്ന ഞണ്ട്‌ കറി എത്തി, യുദ്ധം തുടങ്ങി.

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ലവ കുശന്മാരില്‍ ഒരാള്‍ക്ക്‌ ആകെ ഒരു വൈക്ലബ്യം. ഇഷ്ടന്‍ കുറച്ചു നേരം ആ ഞണ്ട്‌ കറിയെ കാക്ക തേങ്ങാപ്പൂളിനെ നോക്കുന്ന പോലെ നിരീക്ഷിച്ചു. പിന്നെ സഹ-ആക്രമകാരിയുമായി കുറച്ചു നേരം വട്ടമേശ സമ്മേളനം. ഇതെല്ലാം കണ്ട്‌ പൊട്ടന്‍ ആട്ടം കാണുന്നപോലെ ആപ്പുറത്ത്‌ ഞാന്‍.

ഡിസ്കഷനവസാനം വേയ്റ്ററെ വിളിക്കാനും, ഞണ്ട്‌ കറി ശരിയല്ല എന്നു ധരിപ്പിക്കാനുമുള്ള പ്രമേയം പാസ്സാക്കി.

വേയ്റ്ററെ വിളിച്ചു. അദ്യം വന്നു
കാക്കയാണ്‌ ആദ്യം സംസാരിച്ചത്‌.
"ചേട്ടാ, ഈ ഞണ്ട്‌ കറി ശരിയല്ല"
"എന്താണ്‌ കുഴപ്പം?"
"ഈ ഞണ്ടിന്‌ ആകെ ഒരു മദാലസ ലുക്ക്‌"
പിന്നെ അവിടെ എന്താണുണ്ടായത്‌ എന്നത്‌ നിങ്ങള്‍ ഊഹിച്ചെടുത്തുകൊള്ളൂ.

2 വര്‍ഷത്തിനു ശേഷം:
ഞാന്‍ CA പാസായി, ജോലി കിട്ടി, ഇപ്പോഴും സസ്യഭോജിയായി തുടരുന്നു.
മദാലസയുടെ ആര്‍ട്ടിക്കിള്‍ഷിപ്പ്‌ കഴിഞ്ഞിട്ടില്ല. അവന്‍ ഇപ്പോഴും മിശ്ര ഭോജിയാണ്‌. പക്ഷെ ഞണ്ടിനോട്‌ എന്തൊ അലര്‍ജിയാണ്‌.

Comments

Sree said…
entammey...
ente G...
sammathichirikkunnu....
:-)
$ree

ജനപ്രിയ പോസ്റ്റുകള്‍

കറന്‍സി രഹിത ലോകം

യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ 2020ആകുമ്പോഴേക്കും ലോകത്തിലെ ആദ്യ കറന്‍സി രഹിത രാജ്യമായി മാറാന്‍ തയ്യാറെടുക്കുകയാണ്. ബിറ്റ് കോയിന്‍ പോലുള്ള രാജ്യാന്തര-സ്വതന്ത്ര ക്രിപ്ടോകറന്‍സികളും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. തുടങ്ങിയിരിക്കുന്നു. ഇടപാടുകള്‍ അതിവേഗം നൂതനസംവിധാനങ്ങലിലെക്ക് മാറുകയാണ്. ഇതെല്ലാം കാണാതെ നാം കണ്ണടച്ചു ഇരുന്നാല്‍ രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ കൊണ്ട് നമ്മുടെ ലോകം പൊട്ടക്കിണര്‍ മാത്രമായി ചുരുങ്ങും. അതുകൊണ്ട് തന്നെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നത് വിപ്ലവകരമായ, നല്ല ഒരാശയാമാണ്.
ഇന്ത്യയെ പോലെ ഭൂമിശാസ്ത്രപരമായും, ജനസംഘ്യാപരമായും, സാംസ്കാരികമായും വൈവിധ്യമുള്ള ഒരു രാജ്യത്ത് ഇരുപതോ-ഇരുപത്തഞ്ചോ വര്‍ഷംകൊണ്ട് മാത്രമേ ഇത്തരമൊരു നീക്കം സാധ്യമാകു. കൃത്യമായ തയ്യാറെടുപ്പോടെ നടത്തേണ്ട ഒരു വലിയ എക്സര്‍സൈസ് ആണ് കറന്‍സി ഡിജിറ്റൈസേഷന്‍.
എന്താണ് ഈ ഡിജിറ്റല്‍ കറന്‍സി? കറന്‍സി രഹിതം എന്ന് പറയുമ്പോള്‍ 'രൂപ' അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. ഇപ്പോള്‍ കറന്‍സി നോട്ടായും നാണയങ്ങളായും ഉള്ള പണത്തിന്‍റെ വിനിമയം കുറയ്ക്കുകയാണ് (ആത്യന്തികമായി പൂര്‍ണ്ണമായും ഇല്ലാതാക്കുക) 'കറന്‍സി രഹിതം' എന്നതുകൊണ്…

തറ പറ: നിങ്ങളെന്നെ ബുലോഗിയാക്കി...

കുറെ മലയാളം ബുലോഗുകള്‍ വായിച്ചപ്പോള്‍ എന്തെങ്കിലൊമൊക്കെ എഴുതണമെന്നു തോന്നി..സ്വാഭാവികമായും അന്തസ്സുള്ള ഒരു മലയാളിയാണെങ്കില്‍ ഒരുത്തന്‍ നന്നാവുന്ന കണ്ടാല്‍ ഉടനെ അവനെ അനുകരിക്കും. അതുകൊണ്ട്‌ ഞാനും ആ വഴിക്കു നീങ്ങാന്‍ തിരുമാനിച്ചു.

പക്ഷെ ചാടിക്കഴിഞ്ഞപ്പൊള്‍ അണ്‌ അബദ്ധം മനസ്സിലയത്‌.. എഴുതാനായി പ്രത്യേകിച്ച്‌ ഒന്നും തൊന്നുന്നില്ല. അധവാ ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'വിഷയരാഹിത്യം'. പക്ഷേ പറ്റാനുള്ളത്‌ പറ്റിക്കഴിഞ്ഞു. എന്തായലും ചാടി, ഇനി കുളിച്ചു തന്നെ കയറാം എന്നു തിരുമാനിക്കെണ്ടി വന്നു.പണ്ട്‌ 5 ലൊ 6 ലൊ പഠിച്ച ഒരു ഇംഗ്ലീഷ്‌ പഴഞ്ചൊല്ല് ഒര്‍മ്മ വന്നു look before you leap.എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ മനസ്സുവന്നില്ല.അതുകൊണ്ടുാണ്‌ രണ്ടും കല്‍പിച്ച്‌ ഈ ചവറെല്ലാം അടിച്ചു കൂട്ടുന്നത്‌.ഇതു വായിച്ച്‌ ഹൃദയാഘാതം ആര്‍ക്കെങ്കിലും ഉണ്ടായാല്‍.. പ്ലീസ്‌, ഞാന്‍ ഉത്തരവാദിയല്ല....നേരത്തെ പറഞ്ഞപൊലെ ഇതെന്റെ അദ്യത്തെ ബുലൊഗ്‌ അണ്‌. ഇതിനുമുന്‍പ്‌ എഴുതാന്‍ തോന്നാത്ത്‌ എന്റെ അയുസ്സിന്റെ വലുപ്പം കൊണ്ടാണെന്നു ചിലര്‍ക്കെങ്കിലും തോന്നിപ്പോയെക്കാം.വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല,എങിനെയെങ്കിലും അതു ലക്ഷ്യസ്ഥാനത്ത്‌ എത്തിക്…

ടു ജിയോ ഓര്‍ നോട്ട് ടു ജിയോ

റിലയന്‍സ് ജിയോ ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ഓഫറിന്റെ പൊള്ളത്തരങ്ങള്‍ എണ്ണമിട്ടെഴുതിയ എന്റെ ഒരു സുഹൃത്തിന്റെ ഒരു ലേഖനമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശകലനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വളരെ നല്ലത് എന്ന് തോന്നുമെങ്കിലും കറകളഞ്ഞ വ്യാപാരിയായ മുകേഷ് അംബാനി ഒന്നും കാണാതെ പോതുജനോദ്ധാരണം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നൊരു തിരിച്ചറിവും നമുക്ക് വേണം. വിഷയത്തിലേക്ക് വരാം:
എന്താണ് ജിയോ ഓഫര്‍? കേവലം 1500 രൂപ ജിയോയില്‍ 'നിക്ഷേപിച്ചാല്‍' മൂന്നു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഒരു ഫോണ്‍ അവര്‍ തരുന്നു. കാലാവധി കഴിയുമ്പോള്‍ ഫോണ്‍ തിരികെ നല്‍കിയാല്‍ നിക്ഷേപം തിരികെ തരും. ഈ കാലയളവില്‍ 149രൂപ/309 രൂപ മുതലായ മാസ വരിസംഖ്യ (28 ദിവസം) നല്‍കിയാല്‍ ജിയോ സേവനങ്ങള്‍ ഉപയോഗിക്കാം.
ഒറ്റനോട്ടത്തില്‍ വളരെ നല്ല പ്ലാന്‍. ഇനി നമുക്ക് ഒന്ന് വിശദമായി നോക്കാം:
സൌജന്യ ഫോണ്‍  മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ തരികെ നല്‍കി ആദ്യം നല്‍കിയ നിക്ഷേപം തിരികെ കിട്ടുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഫോണ്‍ 'സൌജന്യമായി ലഭിച്ചു' എന്ന് പറയാന്‍ സാധിക്കു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫ…