May 03, 2010

കേരള പോളിറ്റിക്കല്‍ ലീഗ്‌

നമ്മുടെ മന്ത്രിമാരുടെ ഒരോ കളികളെ!! ഒരു മന്ത്രി ഒരു സുപ്രഭാതത്തില്‍ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തേക്ക്‌ ചാടുന്നു, മന്ത്രി സ്ഥാനം രാജിവെക്കുന്നു, രാജിവെച്ച മന്ത്രിയെ മുഖ്യന്‍ പുറത്താക്കുന്നു; ഒരു മാതിരി ആത്മഹത്യ ചെയ്തവനെ തൂക്കിക്കൊന്നു എന്നു പറയുന്ന പോലെ.
 
ഇത്രടം കൊണ്ട്‌ എല്ലാം അവസാനിച്ചു എന്നു വിചരിച്ചിരുന്നാപ്പോഴാണ്‌ ദേ വരുന്നു അഴിമതി കഥകള്‍! തലേന്ന് രാജിവെച്ചു/പുറത്താക്കി എന്നു പറഞ്ഞ മന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി വേറെ ഒരു പുംഗവന്‍! എന്താ അദ്യത്തിന്റെ ടൈമിംഗ്‌! ക്രിക്കറ്റ്‌ കളിക്കാരൊക്കെ (മിസ്റ്റര്‍ മോദിയടക്കം) അദ്യത്തിന്റെയടുത്ത്‌ ശിഷ്യപ്പെടട്ടെ, ടൈമിംഗ്‌ അഭ്യസിക്കാന്‍! രാജിവെച്ചു തിരിച്ചു വീട്ടിലെത്തുന്നതിനുമുമ്പ്‌ ദേ വരുന്നു കൃത്യമായി അഴിമതി കഥകള്‍ ! ഔസേപ്പ്‌ ഒരു പണി തന്നപ്പോള്‍ തോമസേട്ടന്‍ ഒരു മറു പണി കൊടുത്തു; ഒരു പണിതന്നാല്‍ മറു പണി കൊടുക്കേണമെന്ന അച്ചുവേട്ടന്റെ മൂന്നാര്‍, സോറി, മൂന്നാം നിയമം തോമസേട്ടനെടുത്തങ്ങു പ്രയോഗിച്ചിരിക്കുന്നു! രവി ശാസ്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒവെറോള്‍,ഗുഡ്‌ ക്രിക്കറ്റ്‌"

തനിക്കെതിരെ ആരോപിക്കപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഔസേപ്പേട്ടന്‍ എങ്ങനെ പ്രതിരോധിക്കും? ഔസേപ്പട്ടന്‍-മാണിക്കുഞ്ഞ്‌ ബന്ധം ചാണ്ടിച്ചന്‍ അംഗീകരിക്കുമൊ? കാണുക, "കേരള പോളിറ്റിക്കല്‍ ലീഗ്‌ - 2010"

No comments: