Skip to main content

ഹിപ്പോക്രാറ്റിക് ബുജികൾ

എന്റെ ഒരു സുഹ്രുത്താണ്‌ ഫേസ്ബുക്കിലെ “കാവ്യകേളി” എന്ന ഗ്രൂപ്പിനെ പറ്റി ആദ്യമായി എന്നോട് പറയുന്നത്. കവിതകളിൽ പണ്ടേ അസാരം ഇഷ്ടമുണ്ടായിരുന്നതുമൊണ്ട് ഉടനെ തന്നെ ഗ്രൂപ്പിൽ ചേര്ർന്നു.

അരോഗ്യപരമായ ചർച്ചകളേക്കാൾ കൂടുതൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളാണ്‌ ‘കാവ്യകേളി’യിൽ നടക്കുന്നതെന്ന് പിന്നീടാണ്‌ മനസ്സിലായത്. അതിഭയങ്കര ബൌധിക നിലവാരമുണ്ടെന്ന് സ്വയം പറഞ്ഞുനടക്കുന്ന ബുജികൾക്ക് പരദൂഷണം പറയാനൊരിടമായി കാവ്യകേളി മാറുന്നത് കണ്ടുനിൽക്കാൻ പറ്റാത്തതുകൊണ്ട് ഇന്നലെ ഞാൻ എന്റെ അഭിപ്രായം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ തിരുമാനിച്ചു.

ഇതായിരുന്നു വിവാദപരമായ ആ പോസ്റ്റ്:
“സ്വന്തമായി രണ്ടക്ഷരങ്ങൾ പോലും എഴുതാൻ പറ്റാത്തവർ ബുജി കളിച്ച് പരദൂഷണം പറയുന്ന ഒരിടമായെ ഇവിടം എനിക്കു തോന്നിയിട്ടുള്ളു. ഇതിന്റെ പേര്‌ ‘ദൂഷണകേളി’ എന്നാക്കണം”

ഇതു പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ ഗ്രൂപ്പിന്റെ ദൈവം (അഡ്മിൻ) ഫേസ്ബുക്കിൽ എനിക്കു മെസ്സേജ് അയച്ചു. തുടർന്നു നടന്ന സംഭാഷണം താഴെ കൊടുക്കുന്നു:
  • കാവ്യകേളിയെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം അറിയിച്ചതിനു നന്ദി. ഇങ്ങനെ ഒരു ഗ്രൂപ്പില്‍ തുടരാന്‍ തീര്‍ച്ചയായും താങ്കള്‍ക്കു താത്പര്യമുണ്ടാകില്ലെന്നു കരുതുന്നു..
  • angane njan paranjilla
    • kavyakeliyil censoring illa ennanu ente viswasam. am i wrong?
  • ഗ്രൂപ്പിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം ഇങ്ങനെ ആയ സ്ഥിതിക്ക് താങ്കള്‍ ഇവിടെ തുടരാതിരിക്കുന്നതാകും നല്ലതെന്ന് കരുതുന്നു.
  • ithu thankalude opinion ano? as admin u can remove me. but that shows that if i speak my mind, 'higher ups' wont like.
    haa...irony!
      • i wil be posting this in my blog. thank u for removing me for  the crime of speaking my mind!
      • i hope u have the dignity to answer
  • Since you have a very low opinion of this group I don't see any reason why you should continue to be a member here. I talked to some members and informed you about this.
  • thts my choice. if i want to continue or not. i didnt give u permission to act on my behalf if u dont want me in the group, stand up and tell me so
    urundu kalikkathe
  • I decided to remove from the group. I was just giving you the reason why I took such a decision.
  • and for what reason? that i have a low opinion or i told the truth?
  • സ്വന്തമായി രണ്ടക്ഷരങ്ങള്‍ പോലും എഴുതാന്‍ പറ്റാത്തവര്‍ ബുജി കളിച്ച് പരദൂഷണം പറയുന്ന ഒരിടമായെ ഇവിടം എനിക്ക് തോന്നിയിട്ടുള്ളൂ. ഇതിന്റെ പേര് ദൂഷണകേളി എന്നാക്കണം
    • This opinion of you speaks it all...doesn't it?
  • it is an opinion. yes. am i not entitiled to my opinion?
     what right u have to remove me as long as i havent personally insulted anyone? 
    i didnt know i am not allowed to say my opinon. anyway i dont mind getting out of the group.
    • ithu pole oru attitude ulla aalkkarude idayil nilkkunnathinekkal nallath vittu porunnatha
    • that being said, ur action is not at all justifiable
    • its very simple. i expressed my opinon. u and some 'others' didnt like it. so u removed me.
    • freedom of speech!

ഗ്രൂപ്പിൽ നടക്കുന്ന അനാരോഗ്യപരമായ ചർച്ചകളെ പറ്റി പറഞ്ഞതിന്‌ എന്നെ പുറത്താക്കി. അദ്യം ഇന്ത്യയുടെ പ്രസിഡന്റ് ആകാതിരുന്നത് ഭാഗ്യം. ഇല്ലെങ്കിൽ നേതാക്കന്മാരെ വിമർശിച്ചു എന്ന കുറ്റത്തിന്‌ നാരയണമൂർത്തിയെ ഒക്കെ പണ്ടേക്കുപണ്ടെ നാടുകടത്തിയേനെ!

അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇമ്മാത്രി ഹിപ്പോക്രാറ്റിക് ബുജികളുടെ കയ്യിലാണ്‌ മലയാള കവിതയുടെ ഭാവി എങ്കിൽ മലയാള കവിതാശാഖ നശിച്ചുപോകുന്നതാണ്‌ നല്ലത്!

Comments

Joy Varghese said…
സ്വന്തമായി രണ്ടക്ഷരങ്ങള്‍ പോലും എഴുതാന്‍ പറ്റാത്തവര്‍ ബുജി കളിച്ച് പരദൂഷണം പറയുന്ന ഒരിടമായെ ഇവിടം എനിക്ക് തോന്നിയിട്ടുള്ളൂ. ഇതിന്റെ പേര് ദൂഷണകേളി എന്നാക്കണം
Jyothi Krishnan said…
kettitilyae.. sathyam parayam ennal apriya sathyangal parayaruthu ennu... rajavinodu makanu alpayusanu ennu paranjal rajavu thalaedukkum..ennal makanekkal aayussu rajavinu undu ennu paranjalo.. parithoshikangaludae oru koombaram kondu pothiyum...... LOKASWABHAVAM.... ee swabhavathinodu yojichu pokathirunnal nishediyayi mudrakuthapedum.... EEyidae kodathy urakkam polum fundamental rights il ulpeduthiyathu evanmaronnum arinjirikkilya :)
എനിക്ക് കുറച്ച് കല്ലുകള്‍ തരൂ പ്ലീസ്‌...ഞാന്‍ മാങ്ങയുള്ള മാവിലേക്ക് ഒന്നെറിയട്ടെ !

ജനപ്രിയ പോസ്റ്റുകള്‍

കറന്‍സി രഹിത ലോകം

യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ 2020ആകുമ്പോഴേക്കും ലോകത്തിലെ ആദ്യ കറന്‍സി രഹിത രാജ്യമായി മാറാന്‍ തയ്യാറെടുക്കുകയാണ്. ബിറ്റ് കോയിന്‍ പോലുള്ള രാജ്യാന്തര-സ്വതന്ത്ര ക്രിപ്ടോകറന്‍സികളും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. തുടങ്ങിയിരിക്കുന്നു. ഇടപാടുകള്‍ അതിവേഗം നൂതനസംവിധാനങ്ങലിലെക്ക് മാറുകയാണ്. ഇതെല്ലാം കാണാതെ നാം കണ്ണടച്ചു ഇരുന്നാല്‍ രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ കൊണ്ട് നമ്മുടെ ലോകം പൊട്ടക്കിണര്‍ മാത്രമായി ചുരുങ്ങും. അതുകൊണ്ട് തന്നെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നത് വിപ്ലവകരമായ, നല്ല ഒരാശയാമാണ്.
ഇന്ത്യയെ പോലെ ഭൂമിശാസ്ത്രപരമായും, ജനസംഘ്യാപരമായും, സാംസ്കാരികമായും വൈവിധ്യമുള്ള ഒരു രാജ്യത്ത് ഇരുപതോ-ഇരുപത്തഞ്ചോ വര്‍ഷംകൊണ്ട് മാത്രമേ ഇത്തരമൊരു നീക്കം സാധ്യമാകു. കൃത്യമായ തയ്യാറെടുപ്പോടെ നടത്തേണ്ട ഒരു വലിയ എക്സര്‍സൈസ് ആണ് കറന്‍സി ഡിജിറ്റൈസേഷന്‍.
എന്താണ് ഈ ഡിജിറ്റല്‍ കറന്‍സി? കറന്‍സി രഹിതം എന്ന് പറയുമ്പോള്‍ 'രൂപ' അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. ഇപ്പോള്‍ കറന്‍സി നോട്ടായും നാണയങ്ങളായും ഉള്ള പണത്തിന്‍റെ വിനിമയം കുറയ്ക്കുകയാണ് (ആത്യന്തികമായി പൂര്‍ണ്ണമായും ഇല്ലാതാക്കുക) 'കറന്‍സി രഹിതം' എന്നതുകൊണ്…

പറവ

പറവ എന്ന സിനിമ കണ്ടു തീയറ്ററില്‍ നിന്നുമിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായിരുന്നു; ഒരു പക്ഷെ ശോഭാ മാളിലെ ഐനോക്സില്‍ കണ്ടതുകൊണ്ടാകണം അത്രയും വിങ്ങല്‍ അനുഭവപ്പെട്ടത്. വളരെ കാലത്തിനു ശേഷമാല്ലെങ്കിലും ഒരു കൂതറ പടം തീയറ്ററില്‍ പോയി കണ്ടതിന്‍റെ എല്ലാ വിധ ആത്മനൊമ്പരവും ഇന്നത്തെ സായം സന്ധ്യയില്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.
കുറച്ച് രക്ഷാധികാരി ബൈജു (ക്ലബും, പത്ത് മുപ്പതു വയസ്സായിട്ടും കളിച്ചു നടക്കുന്ന കുറെ ടീംസും), കുറച്ചു ഗപ്പി (ആ രണ്ടു പയ്യന്മാര്‍), കുറച്ചു 1984(ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട നഷ്ടോള്‍ജിയ),ന്യുജെന്‍ പടങ്ങളുടെ ഈറ്റില്ലമമായ മട്ടാഞ്ചേരി-കൊച്ചി ലൊക്കേഷന്‍ ആന്‍ഡ്‌ സ്ലാങ്ങ്‌,  അങ്ങനെ കണ്ടു മറന്നതും, മറക്കാത്തതുമായ പല സിനിമകളുടെയും പ്രേതങ്ങള്‍ പറവയെ ആവേശിച്ചതായി തോന്നി. ആകെ മൊത്തം എല്ലാം കൂടി ടി പ്രേതങ്ങളുടെ ഒരു ഭാര്‍ഗവിനിലയം!
പറയത്തക്ക കഥ ഒന്നും ഇല്ല; അതും ഈ അടുത്ത കാലത്തെ സിനിമകളുടെ ഒരു പ്രത്യേകതയാണല്ലോ. ഇടക്കാലത്ത് ചില തമിഴ് പടങ്ങളില്‍ കണ്ടിട്ടുള്ള ഒരു ചെറുപ്രദേശത്തെ 'കളി' ഭ്രാന്തും, അതിലെ ചാമ്പ്യന്മാരാകാന്‍ രണ്ടു ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും സിനിമയുടെ ഒ…

ടു ജിയോ ഓര്‍ നോട്ട് ടു ജിയോ

റിലയന്‍സ് ജിയോ ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ഓഫറിന്റെ പൊള്ളത്തരങ്ങള്‍ എണ്ണമിട്ടെഴുതിയ എന്റെ ഒരു സുഹൃത്തിന്റെ ഒരു ലേഖനമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശകലനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വളരെ നല്ലത് എന്ന് തോന്നുമെങ്കിലും കറകളഞ്ഞ വ്യാപാരിയായ മുകേഷ് അംബാനി ഒന്നും കാണാതെ പോതുജനോദ്ധാരണം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നൊരു തിരിച്ചറിവും നമുക്ക് വേണം. വിഷയത്തിലേക്ക് വരാം:
എന്താണ് ജിയോ ഓഫര്‍? കേവലം 1500 രൂപ ജിയോയില്‍ 'നിക്ഷേപിച്ചാല്‍' മൂന്നു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഒരു ഫോണ്‍ അവര്‍ തരുന്നു. കാലാവധി കഴിയുമ്പോള്‍ ഫോണ്‍ തിരികെ നല്‍കിയാല്‍ നിക്ഷേപം തിരികെ തരും. ഈ കാലയളവില്‍ 149രൂപ/309 രൂപ മുതലായ മാസ വരിസംഖ്യ (28 ദിവസം) നല്‍കിയാല്‍ ജിയോ സേവനങ്ങള്‍ ഉപയോഗിക്കാം.
ഒറ്റനോട്ടത്തില്‍ വളരെ നല്ല പ്ലാന്‍. ഇനി നമുക്ക് ഒന്ന് വിശദമായി നോക്കാം:
സൌജന്യ ഫോണ്‍  മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ തരികെ നല്‍കി ആദ്യം നല്‍കിയ നിക്ഷേപം തിരികെ കിട്ടുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഫോണ്‍ 'സൌജന്യമായി ലഭിച്ചു' എന്ന് പറയാന്‍ സാധിക്കു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫ…