January 27, 2015

മിലി (Mili)

ഇന്നലെ ഗിരിജയില്‍ പോയി 'മിലി' കണ്ടു. നിവിന്‍ പോളി, അമല പോള്‍ എന്നൊക്കെ പോസ്റ്ററില്‍ കണ്ട് ഉത്സാഹത്തോടെ പോയതാണ്. പക്ഷെ പണി കിട്ടി. രണ്ടു മണിക്കൂറില്‍ താഴെ മാത്രമേ ഉള്ളു എന്നതാണ് സിനിമയുടെ ആകെ ഉള്ള പോസിറ്റീവ് ഫാക്ടര്‍. കാണികളെ കൊല്ലുന്നേ ഉള്ളു, കുഴിച്ചു മൂടുന്നില്ല. അതുകൊണ്ട് തന്നെ ശ്വാസം അവശേഷിക്കുന്നുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ ഉള്ള ഒരു സാദ്ധ്യത ഉണ്ട്. രാജേഷ് പിള്ളക്ക് സ്തുതി!
സംഗതി നിവിന്‍ പോളി പടം എന്നൊക്കെ പറയുന്നെങ്കിലും പുള്ളിക്കാരന്‍ ആകെ രണ്ടോ മൂന്നോ സീനുകളില്‍ മാത്രമേ ഉള്ളു. ശരിക്കും ഇതൊരു അമല പോള്‍ (മിലി) സിനിമയാണ്. ഇന്‍ട്രോവേര്‍ട്ട് ആയ മിലിയുടെ സ്വഭാവവിശേഷങ്ങളും അതില്‍ വരുന്ന മാറ്റങ്ങളുമാണ് സിനിമയുടെ കാതല്‍. പക്ഷെ എടുത്തിരിക്കുന്ന രീതി വെച്ച് സാമാന്യം മുഷിപ്പിക്കുന്നു. സിനിമയുടെ രണ്ടാം പകുതി ഒരു 'ഹൌ ഓള്‍ഡ്‌ ആര്‍ യു' ഭൂതം പോലെ തോന്നി: സാരി മുതല്‍ പ്രസംഗം വരെ! ഒന്നില്‍ പച്ചക്കറി കൃഷി, ഇതില്‍ 'കുട്ടി'കൃഷി! ഒരു വേള നഴ്സറി കുട്ടികളെ കൊണ്ട് പച്ചക്കറി കൃഷി ചെയ്യുമോ എന്ന് വരെ തോന്നി പോയി.
എസിയില്‍ കിടന്നു ഉറങ്ങണം എന്നുള്ളവര്‍ക്ക് പോയി കാണാം!

1 comment:

മുബാറക്ക് വാഴക്കാട് said...

എല്ലാവരുടെയും അഭിരുചി ഒരുപോലെ അല്ലല്ലോ,...
എനിക്കിഷ്ടപ്പെട്ടു..
ചിലതൊക്കെ പറയാ൯ ശ്രമിച്ച ചിത്രം..