ബിജെപി നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയതിനു കോടതി ആറു മാസം തടവിനു ശിക്ഷിച്ച, 'സത്യ'ത്തിനു വേണ്ടി തൂലിക പടവാളാക്കിയ, ഒരു പത്രപ്രവര്‍ത്തകയെ വെടി വെച്ച് കൊല്ലേണ്ട ആവശ്യം ബിജെപിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. കമ്മ്യൂണിസ്റ്റുകള്‍ ഈ മരണം ആഘോഷിക്കുന്നത് കാണുമ്പോള്‍ അവരാനോ ഈ രക്തസാക്ഷിയുടെ സൃഷ്ടാക്കള്‍ എന്ന് തോന്നി പോകുന്നു. രക്തസാക്ഷികളിലൂടെ വല നെയ്തു പാവങ്ങളെ വലയിലാക്കുന്ന ചിലന്തിയാണല്ലോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍.
കമ്യൂണിസ്റ്റ് തീവ്രവാദികള്‍ക്ക് (മാവോയിസ്റ്റ്) എതിരെയും, കോണ്‍ഗ്രസ് അഴിമതികല്‍ക്കെതിരെയും ഈ അടുത്ത കാലത്ത് ഗൌരി ലങ്കേഷ് പ്രതികരിച്ചിരുന്നു എന്ന് ഒരു ലേഖനത്തില്‍ വായിച്ചു. കൊലപാതകത്തില്‍ ഇവര്‍ക്ക് ആര്‍ക്കെങ്കിലും പങ്കു ഉണ്ടോ എന്നൊന്നും നോക്കാതെ ഹിന്ദു തീവ്രവാദവും (ഇതിനു മാത്രമേ മതം ഉള്ളു, ബാക്കി തീവ്രവാദങ്ങള്ക്കൊന്നും മതമില്ല), ഫാസിസവും ഒക്കെ വെച്ച് കാച്ചി പ്രബുദ്ധപരമായ ലേഖനങ്ങള്‍ രചിക്കുന്ന കാണുമ്പോള്‍ സന്താപമാണ് തോന്നുന്നത്. കാര്‍ട്ടൂണ്‍ വരച്ചതിനു വെടി വെച്ച് കൊന്നവരും, പാര്‍ട്ടിക്കെതിരെ എഴുതുന്നവരെ മരണം വരെ കാരാഗൃഹത്തില്‍ എറിയുന്നവരും ഒക്കെയാണ് "തൂലികയുടെ ശക്തി"യെ കുറിച്ചു വാചാലരാകുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അനഭിമതരെ ഇക്കൂട്ടര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്.
അതുകൊണ്ട് ദയവു ചെയ്ത് തിരുമാനങ്ങള്‍ ഉറപ്പിക്കുന്നതിനു മുമ്പ് കര്‍ണ്ണാടാകത്ത്തിലെ മതേതര സെക്കുലര്‍ ലിബറല്‍ സര്‍ക്കാര്‍ കേസന്വേഷിക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ (കല്ബുര്‍ഗി മുതല്‍പെരുടെ കൊലയാളികളെ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കണ്ടുപിടിക്കാന്‍ ടി സര്‍ക്കാരിന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ആര്‍.എസ്.എസാണ് ഇവിടെ എല്ലാം പ്രതി എന്ന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളും, മതേതര തീവ്രവാദികളും ഉറപ്പിച്ചു പറയുന്ന സ്ഥിതിക്ക് അവരുടെ കയ്യില്‍ വല്ല തെളിവും ഉണ്ടെങ്കില്‍ സര്‍ക്കാരിന് നല്‍കി പ്രതികളെ കണ്ടുപിടിക്കാന്‍ സഹായിക്കുക.
No comments:
Post a Comment