പാകിസ്ഥാനില്‍ പര്യടനം നടത്തുകയായിരുന്ന ശ്രീലങ്കന്‍ ക്രിക്കെറ്റ് ടീമിനു നേരെ തീവ്രവാദി ആക്രമണം!! 8 താരങ്ങള്‍ക്ക് പരിക്ക്!! ആക്രമണത്തെ തുടര്‍ന്ന് ലങ്ക പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി!!
ആക്രമണത്തെ തുടര്‍ന്ന് ലഭിച്ച ചില പ്രതികരണങ്ങള്‍:
1. ആസിഫ് അലി സര്‍ദാരി (പാക് പ്രസിഡന്റ്)
ശ്രീലങ്കന്‍ ടീമിനു നേരെ ആക്രമണം അഴിച്ചുവിട്ടത് പാകിസ്ഥാന് തീവ്രവാദികളാണെന്നുള്ള വാര്‍ത്ത ഇന്ത്യ കെട്ടിച്ചമച്ചതാണ്. ഇതിനു പിന്നില്‍ ഇന്ത്യന്‍ ചാര സംഘടനക്ക് പങ്കുണ്ട് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തിനു പിന്നില്‍ LTTE ആണെന്നാണ് പാകിസ്ഥാന് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട തീവ്രവാദികള്‍ പാകിസ്ഥാനികളല്ല (ആയിരുന്നെങ്കില്‍ ഒരൊറ്റ ലങ്കനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല!!). ഇന്ത്യ കൂടുതല്‍ തെളിവ് തന്നാലെ ഇനി പാകിസ്ഥാനില്‍ ഇവരെ കുറിച്ച് അന്വേഷണം നടത്താന്‍ പറ്റൂ.
2. യൂനിസ് ഘാന് (പാക് ക്രിക്കെറ്റ് ടീം കപ്പിത്താന്)
12 മാസത്തിലേറെയായി നേരെ ചൊവ്വേ കളിച്ചിട്ട്. അവസാനം ഒരു ടീം വന്നു. അവര്‍ക്കെതിരെ സെഞ്ചുറി അടിച്ചു മതിയായില്ല, അപ്പോഴേക്കും ആ കാലമാടന്മാര്..... (ഒരു സ്മാള്‍ കര, വിതുമ്പല്‍)..... അവന്മാരുടെ തലയില്‍ ഇടിത്തീ വീഴട്ടെ..... (വീണ്ടും കര....)
3. ജയവര്‍ദനെ (ലങ്കന്‍ ക്രിക്കെറ്റ് റ്റീം കപ്പിത്താന്)
ഓ... എന്തായാലും ജയിക്കാം എന്നുള്ള ഹോപ്പ് ഒന്നുമില്ല... അപ്പൊ പിന്നെ എന്തായാലെന്താ??? അവരും ഡബിളും, ട്രിപ്പിളും ഒക്കെ അടിക്കുന്നു. പിന്നെ എങ്ങനെ ജയിക്കാന്‍? എന്തായാലും എനിക്കൊന്നും പറ്റിയില്ലല്ലൊ, ദൈവത്തിനു സ്തുതി!!!
4. പ്രണാബ് മുഖര്‍ജി (നമ്മുടെ സ്വന്തം മന്ത്രി)
ലങ്കന്‍ റ്റീമിനു നേരെ നടന്ന അക്രമത്തെ പറ്റി കേട്ടപ്പോള്‍ എനിക്ക് ഒരു 'ഉറുദു' കവിതയാണ് ഓര്‍മ്മ വന്നത്:
"അപ്പോഴും പറഞ്ഞില്ലേ പോകണ്ടാ, പോകണ്ടാ ന്ന്
പോകണ്ടാ, പോകണ്ടാ ന്ന്...."
ഇപ്പോള്‍ എല്ലാര്ക്കും മനസ്സിലായല്ലൊ, പാകിസ്താന് ഒരു താലിബാനിസ്ഥാനാണെന്ന്...
5.പിണറായി
എനിക്ക് ഈ കാര്യത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ അഭിപ്രായം തന്നെയാണ്. സംഭവത്തെ ഞാന്‍ അങ്ങേയറ്റം അപലപിക്കുന്നു. കുറ്റവാളികളെ പിടിക്കാത്ത പ്രധാനമന്ത്രി ഉടനെ രാജി വെക്കേണ്ടതാണ്!! രാജ്യ സുരക്ഷ പാടെ തകര്‍ന്നിരിക്കുന്നു. ഇനി ഒരു 'സുരക്ഷിത ഇന്ത്യ' സൃഷ്ടിക്കാന്‍ എനിക്കേ സാധിക്കൂ. (അതിനു സംഭവം നടന്നത് പാകിസ്ഥാനിലാണെന്നും, ഇന്ത്യയിലല്ലെന്നും ചൂണ്ടിക്കാണിച്ചപ്പോള്‍, താന്‍ മറ്റേ ബ്ലോഗനല്ലെ, നീയൊക്കെ മാധ്യമ സിന്ഡിക്കേറ്റാണെന്നെനിക്കറിയാമെന്നു പറഞ്ഞ് അദ്യം ഇറങ്ങിപ്പോയി)
6. അല്‍ ഹലാല്‍ ദില്‍ ജിഹാദി (ലഷ്കര്‍-ഇ-തോയ്ബ, സി.ഒ.ഒ - പാകിസ്ഥാന്)
ഇത് തീവ്രവാദ ചരിത്രത്തിലെ കറുത്ത ദിവസമാണ്. 12 ജിഹാദികള്‍ പോയിട്ട് ആകെ ആറോ ഏഴോ പോലീസുകാരെ മാത്രമെ കൊല്ലാന്‍ പറ്റിയുള്ളൂ എന്നത് പ്ലാന്‍ 'എക്സിക്യൂട്ട്' ചെയ്തതിലെ വലിയ അപാകതക്ക് തെളിവാണ്. അടുത്ത തവണ ഞങ്ങള്‍ സംഗതികള്‍ ഒക്കെ ശരിയാക്കുന്നതാണ്. പിന്നെ ഞങ്ങള്‍ക്ക് പൈസ സംഭാവന ചെയ്യാന്‍ SMS അയക്കേണ്ട ഫോര്‍മാറ്റ് : ISS <space> LET
ഇപ്പോ ഇത്രേം... ബാക്കി വേറെ എപ്പോഴെങ്കിലും.....

3 comments:
അതങ്ങനെയായി. ഇതെല്ലാം എവിടെചെന്ന് അവസാനിക്കും?
ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല
ഓരോ പടപ്പുകളെ
നന്നായിട്ടുണ്ടു
അഭിനന്ദനങ്ങള്‍
എന്തുണ്ടായാലും കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ പ്രതികരിക്കുക അതു തന്നെയാണ് ഈ നാടിന്റെ ശാപം
Post a Comment