തെറ്റു ചൂണ്ടിക്കാണിച്ചതിനു ഒരു കീഴ്ജീവനക്കാരനെ പരസ്യമായി ഏത്തമിടീച്ച വാര്‍ത്ത എല്ലാവരും അറിഞ്ഞു കാണും. സംഭവത്തെ തുടര്‍ന്ന് കഥാനായകനായ ഗുജറാത്തുകാരന്‍ ഉദ്യോഗസ്ഥനെ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുമാനിച്ചു. അവിടം കൊണ്ട് എല്ലാം കഴിഞ്ഞു എന്നു വിചാരിച്ചാപോഴാണ് അപ്പോഴാണ് നമ്മുടെ പിണറായി സഖാവിന് ഒരു അരുളപ്പാടുണ്ടായത്.
കേരളമെന്നാല്‍ അന്തരംഗം അഭിമാനപൂരിതവും, സിരകളിലെ ചോര 100 ഡിഗ്രിയില്‍ തിളക്കുകയും ചെയ്യുന്ന സഖാവണല്ലൊ ശ്രീ പിണറായി (അതുകോണ്ടാണല്ലൊ അഴിമതിക്കേസിലെ കോടതിവിധി തെരുവില്‍ വെച്ചു നേരിടുമെന്ന് പറഞ്ഞത്). ഏത്തമിടാന്‍ പറഞ്ഞാല്‍, കരണത്തടിയാണ്‍ കൊടുക്കേണ്ടതെന്നാണ് സഖാവ് അരുളിച്ചെയ്തിരിക്കുന്നത്. സംഭവത്തിലെ വില്ലനായ ഗുജറാത്തുകാരന്‍ ഉദ്യോഗസ്ഥന്‍ മോദിയുടെ 'വലം'കയ്യാണുപോലും!! ഫ്യൂഡല്‍ പാരമ്പര്യമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പിണറായി ഉദ്ഘോഷിക്കുന്നു. സംഭവം കേരളത്തിന്റെ അഭിമാനത്തിന് തീരാ ക്ഷതമേല്‍പ്പിച്ചെന്നും പിണറായി കണ്ടെത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാട്ടിയ മലയാളി ഉദ്യോഗസ്ഥന്‍ മുസ്ലിം സമുദായക്കാരനാണെന്നും അദ്യം ചൂണ്ടിക്കാണിക്കുന്നു.
ഇലക്ഷന്‍ സമയമായതുകോണ്ട് ന്യൂനപക്ഷത്തെ സന്തോഷിപ്പാക്കാനാകണം ഒരു 'വര്‍ഗ്ഗീയ' അംഗിള്‍ പ്രസ്തുത സംഭവത്തിന് ചാര്‍ത്തിക്കൊടുത്തത്. പ്രതിപക്ഷത്തായിരുന്നെങ്കില്‍ ഇതും പറഞ്ഞ് കേരളം മുഴുവന്‍ 2 ദിവസം ഹര്‍ത്താലും നടത്തി, ഒരാഴ്ച നിയമസഭയില്‍ കയറാതെ, മുഖ്യമന്ത്രി രാജിവെക്കണമെന്നും പറഞ്ഞ് ഒരു 'കേരളാഭിമാന്‍' യാത്ര നടത്താനുള്ള സ്കോപ്
ഉണ്ടായിരുന്നു!! ഇതിപ്പൊ ഹര്‍ത്താലും, യാത്രയുമൊന്നും നടത്താല്‍ പറ്റിയില്ലെങ്കിലും മുഖ്യമന്ത്രി രാജിവെക്കണമെന്നു വേണമെങ്കില്‍ പറയാം.
ഇലക്ഷന്റെ ലീലാവിലാസങ്ങള്‍!!
ഗുണപാഠം: പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് കൂടുതല്‍ വോട്ട് കിട്ടാന്‍ സഹായിക്കും

3 comments:
ബി ജെ പിയേക്കാള്‍ എത്ര അധപതിച്ചിരിക്കുന്നുവീ സി പി എം..
കഷ്ടം.
സുഹൃത്തെ
കരണത്തടി മാത്രമല്ല കൊടുക്കേണ്ടത്......
മലയാളിയുടെ അഭിമാനത്തിലാണ് അവൻ കൈ വച്ചത്
അതിലൊരു പക്ഷ വാദം വേണോ
kidilam :)
Post a Comment