ആഷിക്
അബുവിന്റെ 'ഇടുക്കി ഗോള്‍ഡ്' കണ്ടു. വായിച്ചറിഞ്ഞ അഭിപ്രായങ്ങള്‍ പോലെ
അത്ര മോശം ആയി തോന്നിയില്ല; കഞ്ചാവിന്റെ സാന്നിധ്യം ഒഴിച്ച്. എന്നാല്‍
കഞ്ചാവിനു പകരം സൗഹൃദം എന്ന് വായിച്ചാല്‍, ഇടുക്കി ഗോള്‍ഡ് എന്നത്
ലഹരിയുടെ ഒരു സ്വര്‍ണ്ണപ്പുകയില്‍ നിന്നും സൌഹൃദത്തിന്റെ ഇളം ചൂടുമായി
എത്തുന്ന പ്രഭാതത്തിലെ സ്വര്‍ണ്ണ കിരണങ്ങള്‍ ആയി മാറും. ഒരര്‍ത്ഥത്തില്‍
അങ്ങനെ ഒരു ഒത്തുകൂടലിനേക്കാള്‍ ലഹരി തരാന്‍
വേറെ എന്തിനു സാധിക്കും? കാലാന്തരത്തില്‍ ഒരു നേര്‍ത്ത പുകയായി
അലിഞ്ഞില്ലാതായ ആ ഒരു ബന്ധം പുതുക്കാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ?
നൊസ്റ്റാള്‍ജിയ എന്ന് പറഞ്ഞു തരം താഴ്ത്താമെങ്കിലും കഴിഞ്ഞു പോയ ആ
സ്വര്‍ണ്ണ കാലഘട്ടവും ഇടുക്കി ഗോള്‍ഡ് തന്നെയാണ്. ഓര്‍മ്മകളില്‍ മാത്രം
അവശേഷിക്കുന്ന ഒരു സുവര്‍ണ്ണ കാലം.
ഇത് സൌഹൃദത്തിനു വേണ്ടി!
ഓരോരുത്തരും അവരുടെ മനസ്സില്‍ ഉള്ളതല്ലേ കാണുക. ഈ സിനിമയില്‍ ഞാന്‍ കണ്ടത് ഇതാണ്, അല്ലാതെ ശിവനും ചെഗുവേരയും വലിച്ച ആ സ്വര്‍ണ്ണപ്പുക അല്ല!
സിനിമയില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെറിയ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ആസ്വദിച്ചു. കുട്ടികള്‍ക്ക് കാണാന്‍ പറ്റിയ ഒരു സിനിമയായി തോന്നിയില്ല (ആദ്യം പറഞ്ഞ കഞ്ചാവിന്റെ അതിപ്രസരം തന്നെ കാരണം). എങ്കിലും ബാല്യത്തിലോ കൌമാരത്തിലോ സൌഹൃദം ആഘോഷമാക്കിയവര്‍ക്ക് (അതിനു കഞ്ചാവ് വലിക്കണം എന്നില്ലല്ലോ) ഇത് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.

No comments:
Post a Comment