"ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ നമ്മള്‍ പഠപോരുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ രൂപഭേദമാണ് ആവിഷ്കാര സ്വാതന്ത്ര്യം. ഒരു കലാകാരന്റെ ഭാവനയെ ചങ്ങലകാള്‍ തളക്കുന്ന ഭരണരീതി ഫാസിസം അല്ലാതെ മറ്റൊന്നുമ്മല്ല, സോദരെ, മറ്റൊന്നുമ്മല്ല. അതുകൊണ്ട് ഞാന്‍ ആണയിട്ടു പറയുന്നു: ഇത്തരം ഫാസിസ്റ്റ് രീതികള്‍ക്കെതിരെ ഈ ഇടതു പക്ഷ(ഛേദന)പ്രസ്ഥാനം ആഞ്ഞടിക്കുക തന്നെ ചെയ്യും"
"സഖാവിങ്ങനെ ഗിരിപ്രഭാഷണം നടത്തി ഇരുന്നോ. ദേ മ്മടെ ആണ്ടവനില്‍ പുതിയ സിനിമ കളിക്കുന്നു: ടിപി 51. എല്ലാം പച്ചക്ക് ഉണ്ട്. ഇനി ഇപ്പൊ പ്ലീനിയിട്ടും വല്യ കാര്യമില്ല"
"ആഹാ, അത്രക്കായോ? തല്ലിയൊടിക്കെടാ ആ സംവിധായകന്‍റെ കയ്യും കാലും. അവന്‍ ഇനി ഈ ജന്മത്തില്‍ സിനിമ എടുക്കരുത്"
"അപ്പൊ സഖാവെ, ഇത്രേം നേരം പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം?"
"മാങ്ങാത്തൊലി!"
"അപ്പൊ ഇത് ഫാസിസമല്ലേ?"
"ഇത് താണ്ടാ കമ്മ്യൂണിസം"
No comments:
Post a Comment