ഗര്‍ജിത് ബര്‍ഗ്മാന്‍,രഞ്ജിത്ത് റോയ്, സുസുകി മാരുതി,അല്ല,ചിരിസോവ മുതലായ അതികായന്മാര്‍ സൃഷ്ടിച്ച, മനുഷ്യ ജീവിതത്തെ ആകമാനം മൂടി നില്‍ക്കുന്ന യാഥാര്‍ഥ്യമാകുന്ന ആവരണങ്ങളില്‍ അകപെട്ട മനുഷ്യാത്മാക്കളുടെ സറിയലിസ്റ്റിക് എക്ട്രാപൊലേഷന്റെ ആവിര്‍ഭാവമായ, സിനിമ എന്ന ദൃശ്യ മാധ്യമത്തില്‍ ഒരു പക്ഷെ അത്ര ശ്രദ്ധേയമാല്ലാത്ത ഏതെങ്കിലും മൂലയിലെ ചിലന്തിവലയില്‍ പെട്ട ഈച്ചയാണ് കുഞ്ഞിരാമായാണം എന്ന ഈ സിനിമ എന്ന് കരുതുന്നവര്‍ ദയവ് ചെയ്ത് സഹിക്കുക; ഇവിടെ നിര്‍ത്തുക. രണ്ടുമണിക്കൂര്‍ ഒന്ന് ചിരിക്കണം എന്നുള്ളവര്‍ക്ക് ഉടനെ പോയി ടിക്കറ്റ് എടുക്കാം. കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍ക്ക് 'അവസ്ഥ, ല്ലേ?' എന്ന് നെടുവീര്‍പ്പിടുന്നതിനോടൊപ്പം മലയാള ചലച്ചിത്ര രംഗത്ത് വന്ന മൂല്യച്ചുതിയെ കുറിച്ച് വേണേല്‍ രണ്ടു പുരത്തില്‍ കവിയാതെ ഉപന്യസിക്കാം.
കഥ: അങ്ങനെ വല്യ കഥയായിട്ടൊന്നുമില്ല. എങ്കിലും പറഞ്ഞു വേരുപ്പിക്കുന്നില്ല. കണ്ടു മനസ്സിലാക്കിക്കോളി.
അഭിനയം: ജുറാസിക് പാര്‍കിലെ ദിനോസറിന്റെ അത്രയോ, മമ്മിയിലെ മമ്മിയുടെ അത്രയോ, ടൈറ്റാനിക്കിലെ കപ്പലിന്റെ അത്രയോ, പ്രേമത്തിലെ നിവിന്‍ പോളിയുടെ അത്രയോ ഒന്നുമില്ല. വല്യ വെറുപ്പിക്കല്‍ ഇല്ല.
ക്യാമറ: ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ക്യാമറാമാന്റെ അത്ര ഇല്ല. എങ്കിലും എഡിറ്റോഗ്രഫി (ബ്രോയ്സിന്റെ മുടി വലുതാക്കുന്ന എഡിറ്റിംഗ്) കൊണ്ട് കൊള്ളാം.
ഗാനങ്ങള്‍: വയലാര്‍ പദ്മരാജന്‍ ദക്ഷിണാമൂര്‍ത്തി മുതല്‍പേര്‍ രാജ്യം വിട്ടു പോയേക്കും. എന്നാലും മുഴച്ചു നില്‍ക്കുന്നില്ല.
സംവിധാനം: അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നോ? പുള്ളിയുടെ കയ്യൊപ്പ് കുറെ തപ്പി. ആള്‍ടെ സ്പെസിമന്‍ സൈന്‍ ഒന്ന് കിട്ടിയിരുന്നേല്‍ ശരിക്ക് നോക്കായിരുന്നു. അടുത്ത പടത്തിനാവട്ടെ.
ആകെ മൊത്തം: ഇരുന്നൂറ്റി അറുപതു രൂഫക്ക് മൊതലായി. ഒട്ടും നഷ്ടബോധമില്ല.
സിനിമ എന്നത് കാണുന്നവരുടെ മനസ്സിലാണ്. എനിക്ക് ഇഷ്ടപ്പെട്ടു. ചെറിയ തമാശകള്‍ ഒക്കെ ആയി ഒരു പഴയ അന്തിക്കാടീയന്‍ നോസ്റ്റാളിജിയപ്പടം. നിങ്ങള്‍ക്ക് കണ്ടിട്ട ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇവിടെ വന്നു തെറി വിളിക്കരുത് എന്നപേക്ഷ!
No comments:
Post a Comment