April 10, 2008

സംവരണം

OBC വിഭാഗത്തിന് 27% സംവരണം!!! സുപ്രീം കോടതി ഉത്തരവ്.

പണ്ട് ഒരു അഭിമുഖത്തില് ഇന്ഫോസിസ് തലവന് ശ്രീ നാരായണമൂര്ത്തി പറഞ്ഞ ഒരു വാചകം ഈ അവസരത്തില് ലേഖകന് ഓര്മ്മ വരുന്നു.
"ഈ ഭൂമിയില് 'പിന്നോക്കം' എന്നു മുദ്രകുത്തപ്പെടാന് മനുഷ്യര് തമ്മില് തമ്മില് മത്സരിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ ആണ്".

ദൈവത്തിനു സ്തുതി....

7 comments:

കുട്ടന്‍ said...

സംവരണത്തിന്റെ ഭീകരത......

ബാബുരാജ് ഭഗവതി said...

മൂര്‍ത്തിമാരുടെ കാര്യം‌ വിട്..
നൂറ്റാണ്ടുകളായി സം‌വരണം‌ അനുഭവിക്കുന്ന വിഭാഗങ്ങലെക്കുരിച്ചു
അദ്ദേഹത്തിന് ഒന്നും‌ പറയാനില്ലേ?
ദിനേശ് കെ.പി.......
ജാതിവ്യവസ്ഥതന്നെ സം‌വരണവ്യവസ്ഥയാണ്.
പിന്നോക്കക്കാര്‍‌ക്ക് നേരത്തേ തന്നെ സം‌വരണം ഇന്ത്യയിലുണ്ടായിരുന്നു. ഉയര്‍‌ന്ന ജാതിക്കാര്‍‌ക്കും സം‌വരണം‌ ഉണ്ടായിരുന്നു. ഇപ്പോള്‍‌ താഴ്ന്നജാതികള്‍ക്ക് ഉയര്‍‌ന്ന ജോലിയില്‍ സംവരണം‌ പ്രഖ്യാപിച്ചു എന്നു മാത്രം‌.

Ranjith Jayadevan said...

സംവരണം ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല. merit ഉള്ളവര്‍ക്ക്‌ സാമ്പത്തിക സഹായം കൊടുക്കാം അല്ലാതെ markനല്ലാ കണ്‍സഷന്‍ കൊടുക്കേണ്ടത്‌...

ബാബുരാജ് ഭഗവതി said...

ആര്‍.ജെ..
സംവരണം ആര്‍ക്കും ഒരു ഗുണവും ചെയ്തില്ലെന്നു ആരു പറഞ്ഞു?
പിന്നെ മാ‍ര്‍ക്കിനു എവിടെ കണ്‍സഷന്‍ കൊടുക്കുന്നു‍.
ഏതെങ്കിലും പരീക്ഷക്ക് ദളിതാണെന്നു വെച്ച് മാര്‍ക്ക് കൂടുതല്‍ കൊടുക്കുന്നത് നിങ്ങള്‍ എവിടെയാണ് കേട്ടത്?
ഉയര്‍ന്നജാതിക്കര്‍ക്ക് തുടര്‍ന്നുവരുന്ന സംവരണത്തെ നിങ്ങള്‍ എന്താണ് എതിര്‍ക്കത്തത്.?
ഉദാ: അമ്പലങ്ങളില്‍ പൂജാരി ജോലി നമ്പൂരികള്‍ക്ക് സംവരണം ചെയ്യുന്നതിനെ കുറിച്ച് എന്തു പറയുന്നു.

Ranjith Jayadevan said...

അമ്പലങ്ങളില്‍ പൂജാരിമാര്‍ക്ക്‌ സംവരണം? ഞാന്‍ കേട്ടിട്ടില്ല, 1000കണക്കിനു വര്‍ഷങ്ങളായുള്ള വിശ്വാസപ്രമാണങ്ങള്‍ മാറ്റണമെന്നു ഞാന്‍ പറയില്ല, കാരണം അതിനുള്ള 'വിവരം' എനിക്കില്ല.....
മാര്‍ക്കിനു കണ്‍സഷന്‍ എന്നു വെച്ചാല്‍ മാര്‍ക്ക്‌ കൂടുതല്‍ കൊടുക്കുകയല്ല. പല ജോലികള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'പിന്നോക്ക'കാര്‍ക്ക്‌ cut off മാര്‍ക്ക്‌ കുറവാണെന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. പ്രാഥമിക വിദ്യാഭ്യാസത്തില്‍ സംവരണത്തിനു ഞാന്‍ എതിരല്ല. എന്നാല്‍ IIT,IIM മുതലായ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള സ്ഥാപനങ്ങളിലും, ജോലികള്‍ക്കും 'കഴിവാ'കണം (അല്ലാതെ ജാതി അല്ല) മാനദണ്ഡം എന്നാണ്‌ എന്റെ നിലപാട്‌.
പിന്നെ ഒരു അമ്പലത്തിലെ പൂജാരി എന്ന സ്ഥാനവും, IIM-അഹമ്മദാബാദില്‍ അദ്മിഷനും തമ്മില്‍ വലിയ അന്തരമുണ്ട്‌. സംസ്കൃതം പഠിച്ച്‌, പൂജാവിധികള്‍ പഠിച്ച്‌ യഥാവിഥി ജീവിക്കുന്ന ആര്‍ക്കും പൂജാരി ആകാം. പക്ഷെ അങ്ങനെ ഉള്ള എത്ര പേര്‍ ഉണ്ടെന്നു എനിക്കു അറിയില്ല...

ബാബുരാജ് ഭഗവതി said...

RJ
ശാന്തിപ്പണി പഠിച്ച് എല്ലാ ക്ഷേത്രങ്ങളിലും‌
ശാന്തിപ്പണി ചെയ്യാന്‍ പറ്റില്ല.
ഉദാഹരണം എത്രവേണമെങ്കിലും ഉണ്ട്.

നൂറ്റാണ്ടുകളായി ഉയര്‍ന്നജാതിക്കാര്‍ നേടിയെടുത്ത സംവരണാവകാശത്തെ (ഇപ്പോഴും തുടര്‍ന്നുവരുന്ന) നിങ്ങള്‍ വിശ്വാസ്പ്രമാണമെന്നു വിളിക്കുന്നു.

Ranjith Jayadevan said...

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കുറച്ചു കാലം മുന്‍പ്‌ നമ്പൂരിമാരല്ലാത്തവരെ ഏതോ ഒരു സങ്ഘടന മന്ത്രം പഠിപ്പിച്ച്‌ പൂജാരിമാരാക്കാന്‍ ശ്രമം നടത്തുകയുണ്ടായി. അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. മന്ത്രം പഠിക്കാത്തവര്‍ പൂജാരിമരാകാന്‍ പാടില്ല. അതുകൊണ്ട്‌ തന്നെ അവ അല്‍പമെങ്കിലും അറിയാവുന്ന ബ്രാഹ്മണരെ ശാന്തിക്കാരക്കുന്നു, അല്ലാതെ സംവരണമല്ല. (ഞാന്‍ ഒരു നമ്പൂരി അല്ല).

ഇപ്പോള്‍ 'പിന്നോക്കം' എന്നു വിളിക്കുന്നവര്‍ക്ക്‌ എന്നു മറ്റാരേക്കളും സങ്ഘബലവും, സങ്ഘടനാ ബലവും, പണവും കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും ഉണ്ട്‌. ഒരു മന്ത്രിസഭ മറിച്ചിടാനൊ, തിരഞ്ഞെടുപ്പ്‌ ഫലം മാറ്റാനൊ കേവലം ഒരു നമ്പൂരി യോഗക്ഷേമ സഭയൊ, പിഷാരടി/ വാര്യര്‍ സമാജങ്ങളൊ വിചാരിച്ചാല്‍ നടക്കില്ല.എന്നാല്‍ ഈ സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, സഹായം അര്‍ഹിക്കുന്ന കുറെ അധികം പേരുണ്ട്‌. അതുകൊണ്ട്‌ എന്റെ അഭിപ്രായത്തില്‍ പിന്നോക്കം എന്നു വെച്ചാല്‍ സാമ്പത്തിക പിന്നോക്കാവസ്ഥയാകണം അല്ലാതെ മതപരമാകരുത്‌.