April 13, 2008

വിഷുക്കൈനീട്ടം

ഈ വര്‍ഷം വിഷുക്കൈനീട്ടത്തിന്റെ തറവില ഉയരുമെന്നാണ്‌ സാമ്പത്തിക ശാസ്ത്രഞ്ജരുടെ വിലയിരുത്തല്‍. നാണയപ്പെരുപ്പത്തില്‍ ഉണ്ടായ വര്‍ദ്ധനവാണ്‌ ഇതിനു കാരണമായി അവര്‍ ചൂണ്ടികാണിക്കുന്നത്‌. നാണയപ്പെരുപ്പം ഇപ്പോള്‍ കഴിഞ്ഞ 3 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലണല്ലൊ. എന്നാല്‍ ഈ വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ ഇതുവരെ ആരും വിശദീകരിച്ചു കണ്ടില്ല.

മുഖ്യന്‍ പറയുന്നു കേന്ദ്രം വിഹിതം വെട്ടികുറച്ചതുകൊണ്ടാണ്‌ വിലക്കയറ്റമുണ്ടായതെന്ന്. കുട്ടിസഖാക്കന്മാരുടെ അഭിപ്രായത്തില്‍ "കുത്തക" മുതലാളിമാരുടെ പൂഴ്ത്തിവെപ്പാണു കാരണം. കേന്ദ്രം പറയുന്നത്‌ എണ്ണ വില കൂടിയതുകൊണ്ടാണ്‌ വിലവര്‍ദ്ധന എന്ന്. അമേരിക്കയിലെ "sub prime crisis" (ദയവു ചെയ്ത്‌ അതെന്താണെന്നു ചോദിക്കരുത്‌, അറിയാത്തതുകൊണ്ടാ) കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കാരണങ്ങള്‍ എന്തായലും ഇത്തവണ "വിഷുക്കൈനീട്ടം" കൂടുതല്‍ വേണമെന്ന് "അംഗന്‍വാടി സ്റ്റുഡെന്റ്സ്‌ അസ്സോ" നേതാവ്‌ മാസ്റ്റര്‍ ടിന്റു മോന്‍ പ്രസ്താവിച്ചിട്ടുണ്ട്‌.

എല്ലാവര്‍ക്കും ലേഖകന്റെ വിഷുവാശംസകള്‍......

P.S നാളെ കട മുടക്കം.

1 comment:

കുഞ്ഞന്‍ said...

നല്ലൊരു വിഷു ആശംസിക്കുന്നു..

കട മുടക്കം കൂടാതെ നടക്കട്ടേ..

അംഗന്‍വാടി സ്റ്റുഡെന്റ്സ്‌ അസ്സോസി നേതാവ്‌ മാസ്റ്റര്‍ ടിന്റു മോന്‍ കീ ജയ്..!