October 19, 2009

മന്ത്രി ശ്രീമതിക്കും നോബല്‍

മന്ത്രി ശ്രീമതിക്കും നോബല്‍ സമ്മാനം! സമാധാനത്തിനുള്ള നോബല്‍ സമ്മാനം ബിന്‍ ലാദനുകൊടുക്കാതെ ഒബാമക്ക്‌ കൊടുത്ത്‌ ലോകത്തെ ഞെട്ടിച്ച നോബല്‍ കമ്മിറ്റി മന്ത്രി ശ്രീമതിക്കും നോബല്‍ കോടുത്ത്‌ ഒന്നുകൂടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്‌!

ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ലോകം കണ്ട മികച്ച അമ്മായിയമ്മക്കുള്ള നോബല്‍ സമ്മാനമണ്‌ മന്ത്രിക്ക്‌ ലഭിച്ചിരിക്കുന്നത്‌. അമ്മായിയമ്മമാരുടെ വര്‍ഗ്ഗശത്രുക്കളാണ്‌ മരുമകള്‍സ്‌ എന്നാണല്ലൊ പൊതുവെയുള്ള ധാരണ. എന്നാല്‍ സ്വന്തം മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ കുക്ക്‌ ആയി നിയമിച്ച്‌, ഒരു വര്‍ഷത്തിനകം ഗസറ്റഡ്‌ ഓഫീസറാക്കി ഉയര്‍ത്തി, 2 വര്‍ഷത്തെ സര്‍വീസ്‌ കഴിഞ്ഞപ്പൊല്‍ പെന്‍ഷനു എലിജിബിളാക്കി കൊടുക്കുകയും ചെയ്ത മന്ത്രി ശ്രീമതി വെറും ശ്രീമതിയല്ല, മഹാത്മാ ശ്രീമതി ആണെന്നാണ്‌ നോബല്‍ കമ്മിറ്റി അവാര്‍ഡ്‌ പ്രഖ്യാപന ചടങ്ങില്‍ അഭിപ്രായപ്പെട്ടത്‌. സാധാരണ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതിനുമുമ്പ്‌ ജേതാവിനെ വിളിച്ചു പറയുന്ന ചടങ്ങുണ്ടെങ്കിലും, മന്ത്രി മനുഷ്യ ചങ്ങലയില്‍ ആയിരുന്നതിനാല്‍, മന്ത്രിക്ക്‌ അവാര്‍ഡ്‌ കിട്ടാന്‍ കാരനമായ മരുമകളെ അവാര്‍ഡ്‌ വിവരം വിളിച്ചു പറഞ്ഞിരുന്നുവെന്ന് കമ്മിറ്റി വിശദീകരിച്ചു.

അവാര്‍ഡ്‌ വിവരം അറിഞ്ഞ്‌ ബോധം പോയ മന്ത്രി ഇതുവരെ കണ്ണു തുറന്നിട്ടില്ലാത്തതിനാല്‍ മന്ത്രിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

5 comments:

ഭൂതത്താന്‍ said...

അപ്പറഞ്ഞത്‌ കള്ളമാണ് കേട്ടോ ...ബോധം ഉണ്ടങ്കിലല്ലേ...അത് പോകൂ ....മാഷേ ....കാതും ..കണ്ണും ..മനസ്സും ഉണ്ടായിപ്പോയതാ മാഷേ നമ്മുടെ തെറ്റ് ...

മഞ്ഞു തോട്ടക്കാരന്‍ said...

good

തറവാടി said...

അല്ലെങ്കിലും ഇതുപൊലുള്ള പോസ്റ്റുകള്‍ ആരും കാണാറില്ല ആര്‍ക്കും ഒന്നും പറയാനും ഉണ്ടാവില്ല.

മുക്കുവന്‍ said...

ശ്രീമതിയല്ല, മഹാത്മാ ശ്രീമതി ആണെ..

ahahhaha...

shaji said...

of course she deserve it

LinkWithin

Blog Widget by LinkWithin

LinkWithin