"ഹലോ, എന്‍റെ പേര് വിഷ്ണു"
"നല്ല പേര്. ഏതാ സഖാവിന്‍റെ പാര്‍ട്ടി?"
"ഞാന്‍ ബി.ബി.വി.പി ആണ്"
"ഹയ് കൊശവന്‍, അങ്ങട്ട് മാറി നിക്കടോ. അറിയാതെ കയ്യും കൊടുത്തല്ലോ ന്‍റെ മാര്‍ക്സേ"
"എന്തേ എനിക്ക് കയ്യ് തന്നാല്‍"
"ഞാന്‍ ശുദ്ധ ടി.എഫ്.ഐ ആടോ. തന്നെപോലുള്ള വിവരംകെട്ട ബി.ബി.വി.പിക്കാരോടൊന്നും ഞങ്ങള്‍, അതും എന്നെ പോലുള്ള ഇന്റെലെക്ച്ച്വല്‍സ് മിണ്ടും കൂടിയില്ല"
"അതെന്താ?"
"നിങ്ങടെ വിശ്വാസം ഒക്കെ പൊട്ട തെറ്റല്ലേ!"
"അപ്പൊ നിങ്ങടെ മാത്രമാണോ ശരി?"
"എന്താ സംശയം. ഞങ്ങടെ മാത്രമാണ് ശരി. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ഞങ്ങള്‍ ശരിയാക്കും"
"ചൈനയിലെ പോലെ എല്ലാ വീട്ടിലും പ്രസിഡന്റിന്റെ പോട്ടം വെച്ചിട്ടാണോ?"
"വേണമെങ്കില്‍ അതും ചെയ്യും"
"ചുമ്മാതല്ല നിങ്ങള്‍ ക്ലച് പിടിക്കാത്തെ"
"അയ്യോ സമയം അഞ്ചു കഴിഞ്ഞല്ലോ. ഈ യൂസ്ലെസ്സിനോട് സംസാരിച്ചു സമയം പോയി."
"എന്തു പറ്റി? എവിടെ എങ്കിലും എത്താന്‍ ഉണ്ടോ?"
"പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കെതിരെ ഒരു സെമിനാരുണ്ട്, ടൌണ്‍ ഹാളില്‍. ഞാനാണ് പ്രധാന ഭാഷകന്‍"
"ആണോ.. എന്നാ വണ്ടീലോട്ട് കേറിക്കോ, ഞാന്‍ ആ വഴിക്കാ. അവിടെ ഇറക്കാം. ഇരിക്കുമ്പോള്‍ എന്‍റെ ദേഹത്ത് തൊടാതെ സൂക്ഷിച്ചോളോ ട്ടാ. ഇനി എന്നെ തൊട്ടു നിങ്ങടെ 'ഇസം' പോകണ്ട"
No comments:
Post a Comment