ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴയും കൊണ്ട് കേശുവും സുഹൃത്ത് ശങ്കുവും കൂടി റൗണ്ടിലേക്ക് നടക്കുമ്പോൾ അധികമാരും അറിയാത്ത പ്രശസ്ത നോവലിസ്റ്റ് ശ്രീമാൻ ഷരീഷും, വേറെ ഒരാളും കുളിച്ചു കുട്ടപ്പന്മാരായി ശവഭൂമി മാസികയുടെ ആപ്പീസിലേക്ക് കേറി പോകുന്ന കണ്ടു.
"ഇവർ എന്തിനാണ് ശവഭൂമി പോലുള്ള മാസികയുടെ ആപ്പീസിലേക്ക് കുളിച്ച് ഒരുങ്ങി പോകുന്നത്?" ശങ്കു ചോദിച്ചു.
അപ്പോളാണ് കേശുവും അതിനെ കുറിച്ച് ആലോചിച്ചത്.
"അറിയില്ല" കേശു ചിന്തമഗ്നനായി പറഞ്ഞു.
കാൽകാശിനും പിഞ്ഞാണത്തിനും വേണ്ടി സ്വന്തം പേനയെ വ്യഭിചരിപ്പിക്കാൻ പോയ പിമ്പുകളാണ് അവർ എന്ന് അടുത്ത മാസം മാസിക കണ്ടപ്പോഴാണ് കേശുവിന് മനസ്സിലായത്.
2 comments:
മനസ്സിലായില്ല
ഹാ ഹാ .കൊള്ളാം..
Post a Comment