പ്രിയപ്പെട്ട ഫാന്‍സ്,
മലയാള കവിതാ ശാഖ എന്നും കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുമായി സമരസപ്പെട്ടുകൊണ്ടാണ് നിന്നിട്ടുള്ളത്. ബ്രാഹ്മിണിക പാട്രിയാക്കിയും, ഹൈന്ദവിക ഫാസിസ്റ്റ് ശക്തികളും പിടിമുറുക്കി കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ ഒരു 'നവനവോത്ഥാന'മാണ് സര്‍വശക്തനും, പരമ കാരുണികനും, സര്‍വോപരി ജനലക്ഷങ്ങളുടെ ആനന്ദതിലോദകവും ആയ മുഖ്യന്‍റെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഒന്നോര്‍ക്കണം. ഇതിന് മുമ്പ് വന്ന 'നവോത്ഥാന'ത്തില്‍ ഊന്നി നിന്നുകൊണ്ടു മാത്രമേ നമുക്ക് നവനവോത്ഥാനവും തദ്വാരാ നവ കേരളവും നിര്‍മിക്കാന്‍ സാധിക്കൂ. ഇത്തിന്റെ ഫലമായി ഒന്നാം നവോത്ഥാന കൃതികളുമായി ഒരു സാമ്യം നവനവോത്ഥാന കൃതികള്‍ക്ക് കണ്ടേക്കാം. അതില്‍ ഒട്ടും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഒന്നാം നവോത്ഥാനകാലത്തില്‍ വിസ്മരിക്കപ്പെട്ട കല-സാഹിത്യകാരന്‍മാരുടെ പുനര്‍ജന്‍മം ആയി മാത്രം കണ്ടാല്‍ മതി.
അല്ലാതെ ആള്‍റെഡി ഭയങ്കര ഫേമസ് ആയ എനിക്കു ഇതിന്‍റെ ഒന്നും ഒരു ആവശ്യവുമില്ല!
എന്നു
ടീച്ചര്‍
#ദീപയടി
1 comment:
താത്വികമായ ഒരു അവലോകനമാണ് കവി വിവക്ഷിച്ചത്
Post a Comment