April 19, 2008

പട്ടിപിടുത്തവും, റിയാലിറ്റി ഷോയും

കേരളത്തില്‍ പട്ടികളെ വ്യാപകമായി കൊന്നൊടുക്കുന്നു എന്നാരോപിച്ച്‌ ദില്ലിയില്‍ "സിറ്റി സണസ്‌ ഫോര്‍ അനിമല്‍സ്‌" എന്ന സങ്ഘടന പ്രതിഷേധപ്രകടനം നടത്തി. പട്ടികളെ കൊല്ലരുത്‌ പോലും, പേയിളകിയ പട്ടികളക്ക്‌ സാന്ത്വനമാണാവശ്യം എന്നാണ്‌ ദില്ലിക്കാരുടെ കണ്ടുപിടുത്തം.

പട്ടികള്‍ക്ക്‌ വരെ "ഫാന്‍സ്‌ അസ്സൊ"....
"പബ്ലിസിറ്റിക്കുവേണ്ടി" എന്നു പ്രസ്തുത സങ്ഘടന, "സങ്ഘടന CIA ഏജന്റ്‌" എന്ന് മുഖ്യന്‍.

ഇപ്പോള്‍ കിട്ടിയത്‌: "പ്രസ്തുതവാര്‍ത്ത സിന്‍ഡിക്കേറ്റ്‌ സൃഷ്ടി" എന്ന് സ:പണറായി

P.S കുറച്ചൊക്കെ ആകാം, പക്ഷെ "ഞെക്കിപ്പഴുപ്പിക്കരുത്‌" എന്ന് റിയാലിറ്റി ഷോകള്‍ക്ക്‌ പിന്നാലെ പായുന്ന യുവതലമുറക്ക്‌ മന്ത്രി MA ബേബിയുടെ ഉപദേശം. മന്ത്രി അവസാനം ഒരു നല്ല കാര്യം പറഞ്ഞു! മന്ത്രി കീ ജയ്‌..

3 comments:

പോരാളി said...

മനുഷ്യ ജീവനേക്കാള്‍ വലുതോ പേപ്പട്ടികളുടെ ജീവന്‍. ഒരു പേപ്പട്ടിയെക്കൊണ്ട് ഇവന്‍മാരെയരെങ്കിലും കടിപ്പിച്ച് നോക്കണം, അപ്പോഴറിയാം പട്ടിപ്രേമം എങ്ങനെയുണ്ടെന്ന്.

നിലാവര്‍ നിസ said...

ഹോ ബേബി അങ്ങനെയെങ്കിലും പറഞ്ഞല്ലോ..
ആശ്വാസം..

ഘടോല്‍കചന്‍ said...

ബെന്‍സിനകത്തിരിക്കുമ്പൊ പട്ടിയെ പേടിക്കണ്ടല്ലോ... അതുതന്നെ കാര്യം