"കഷ്ടം! ഈ നാട് ഒരിക്കലും രക്ഷപ്പെടില്ല"
"എന്തെ?"
"ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ? നിര്‍ഭയ ഡോക്യുമെന്ററി നിരോധിച്ചില്ലേ? അവിടെ ഒക്ക് ഇത് തന്നെ സംസാരം. ഇത്രേം നാണക്കേട് ഉണ്ടാക്ക്യ വേറെ ഒന്നും ഉണ്ടായിട്ടില്ല. അതിനു പുറമേ ഇതും. എന്താണിവിടെ നടക്കുന്നത്?? അഴിമതി, കൊലപാതകം, ബാലാല്‍സംഗം, പീഡനം... ഹോ അവിടെ ഒക്കെ ഇന്ത്യാക്കാരന്‍ എന്ന് പറഞ്ഞാല്‍ കളിയാക്കി ചിരിക്കും"
"ഓ, അങ്ങനെ ആണല്ലേ? നമ്മളിതൊക്കെ അറിയുന്നുണ്ടോ. അത് പോട്ടെ, എന്ന് വന്നു, നാട്ടില്‍? വന്നു പോയിട്ട് അധികം ആയില്ലലോ"
"കഴിഞ്ഞ ആഴ്ച. മക്കളെ ഇവിടത്തെ സ്കൂളില്‍ ചേര്‍ക്കാന്‍ വന്നതാ. അവിടെ ശരിയാകില്ല"
"അതല്ലേലും അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ!"
"!!!"
No comments:
Post a Comment