April 27, 2008

ഗോപുമോന്റെ ലീലാവിലാസങ്ങള്:2

ഗോപുമോന് കരഞ്ഞു. അതും മെഗാസീരിയല് നടിമാരെ വെല്ലുന്ന കരച്ചില്!!! സങ്കതി പഴങ്കഞ്ഞിയായെങ്കിലും കഥപാത്രം നമ്മുടെ ഗോപുമൊനായതുകൊണ്ട് എഴുതിപ്പൊക്കുന്നതാണ്.

കാര്യത്തിലേക്ക് വരാം. ഒരാള് കരയുന്നതെന്താ ഇത്രക്കുവല്യ ആനക്കാര്യമാണൊ? അല്ല. പക്ഷെ കരഞ്ഞത് മലയളികളുടെ അഭിമാനഭോജനവും,ഛെ,ഭാജനവും (ഇതാണ് രാവിലെ വെറും വയറ്റില് ബ്ലോഗിയാലുല്ല പ്രശ്നം!), കളിക്കളത്തില് "ആക്രമണോത്സുകത"യുടെ അവതാരവുമായ നമ്മുടെ ഗോപുമോന് കരഞ്ഞാല്,അതും (ഒരു സര്ദാര്ജി തല്ലിയതുകൊണ്ട്) നമ്മള് വര്ഗസ്നേഹമുള്ള മലയാളികള്ക്ക് അതൊരു വലിയ കാര്യം തന്നെ അല്ലെ? അതെ.

ഹര്ഭജന് അഥവാ 'ബജ്ജി' (എന്തൊരു ചേര്ച്ച! തല്ലുകിട്ടിയവന് 'ഭോജനം',കൊടുത്തവന് 'ബജ്ജി') ശാന്തനെ പിച്ചി എന്നൊ, മാന്തി എന്നൊ, പല്ലിളിച്ചുകാണിച്ചെന്നൊ ഒക്കെയാണ് കേള്ക്കുന്നത് ശരിക്കും എന്താണ് സംഭവിച്ചത് എന്ന തിരുമാനിക്കാന് ഒരു ചാനല് നടത്തിയ 'പാനല്' ഡിസ്കഷന്' നമ്മുടെ നിയമസഭപോലെ തിരുമാനമെടുക്കാതെ അടിച്ചുപിരിഞ്ഞു.

തല്ലിയതിന്റെ അനന്തരഫലം:

ശാന്തന് :
  • പ്രീതി സിന്റ വഹ കെട്ടിപിടുത്തം- ഒന്ന്
  • സ്റ്റാര് പ്ലസിന്റെ പുതിയ മെഗാനില് ('കഭി മെം ഭി ക്രികറ്റ് ഖിലാഡി ഥി') നായകസ്ഥാനം.സിനിമ കിട്ടിയില്ലെങ്കിലെന്താ, ഇതില് കസറും
  • കുറച്ചുദിവസത്തേക്ക് പത്രങ്ങളിലും,ചാനലുകളിലും ഫുള് കവറേജ്

ബജ്ജിക്ക്: സസ്പന്ഷന് (വല്ല കാര്യവുമുണ്ടായിരുന്നൊ? എന്ന് ബജ്ജിയുടെ അമ്മ)

വെറുതെ അല്ല വീട്ടുകാര് പോലും ഗോപുമോനെ തല്ലാത്തത്!! എങ്ങാനും കൈ വെച്ചാല് സസ്പന്ഷനല്ലെ!!!

PS എന്തായാലും ലവന് ഒന്നിന്റെ കുറവുണ്ടായിരുന്നു. അതിപ്പോള് കിട്ടി. ഇനിഎങ്കിലും നന്നാകുമെന്നുവിചാരിക്കാം, ആമേന്!!

ഇതും നോക്കാം: ഗോപുമോന്റെ ലീലാവിലാസങ്ങള്

4 comments:

ഹരീഷ് തൊടുപുഴ said...

ലോകം കണ്ട മഹാനായ കളിക്കാരില്‍ ഒരാളാണു ടെണ്ടുല്‍കര്‍. അദ്ദേഹത്തിന്റെ വിനയവും, ആത്മസംയമനവും, സഹകളിക്കരോടുള്ള ഇടപെടലുകളും ഗോപുമോനും, ഭാജിയും നന്നായി കണ്ടുപഠിക്കൂവാനുണ്ട്.
ലേഖനത്തിനു അഭിനന്ദനങ്ങള്‍...

siva // ശിവ said...

നല്ല ലേഖനം....

Unknown said...

ഹരീഷ് പറഞ്ഞതിനോടും ഞാനും യോജിക്കുന്നു

Anonymous said...

രണ്ടും ഒന്നിനൊന്നു മെച്ചം !!!