August 07, 2008

അമേരിക്കാവിരുദ്ധചിന്തകള്‍???

ശ്രീ രാജീവ്‌ ചേലനാടിന്റെ ലേഖനവും തുടര്‍ന്ന് വന്ന അഭിപ്രായങ്ങളുമാണ്‌ ഇതെഴുതാന്‍ എന്നെ ്രേരിപ്പിച്ചത്‌. അമേരിക്കാവിരുദ്ധമനോഭാവം ഒരു ജന്മാവകാശമായികൊണ്ട്‌ നടക്കുന്നവരുടേയും,അമേരിക്കാ
സ്തുതിപാടകരുടേയും കുറെ അഭിപ്രായങ്ങളും പ്രസ്തുത ലേഖനത്തില്‍ വായിക്കാനിടയായി.

അമേരിക്കയെ അനുകൂലിക്കണോ അതൊ എതിര്‍ക്കണൊ അന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു ഉതകുന്ന എന്തു ബന്ധവും മറ്റു രാജ്യങ്ങളുമായി സ്ഥാപിക്കുന്നതില്‍ വല്യ തെറ്റൊന്നുമില്ല എന്നാണെന്റെ അഭിപ്രായം.

ഈ അവസരത്തില്‍ 'അര്‍ത്ഥശാസ്ത്ര'ത്തില്‍ നിന്നും ഒരു വരി ഇവിടെ കൊടുക്കുന്നു..

യുദ്ധത്തില്‍ എപ്പോഴും തുല്യ ബലമുള്ളവനുമായും, തന്നേക്കാള്‍ ബലവാനായവുനുമായും സന്ധി ചെയ്യുക. എന്നാല്‍ തന്നേക്കാള്‍ ശക്തി കുറഞ്ഞ പ്രതിയോഗിയെ കീഴ്പെടുത്തുക, ഇല്ലാതാക്കുക...

3 comments:

കടത്തുകാരന്‍/kadathukaaran said...

തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു..
അമേരിക്കയുടെ താന്തോന്നിത്തരങ്ങളെ എതിര്‍ക്കുക തന്നെ വേണം, അതേ സമയം രാജ്യ താത്പര്യത്തിന്‍ ഗുണപരമാണെങ്കില്‍ അവരുമായും ആ പ്രത്യാക കാര്യത്തിന്‍ വേണ്ട് യോജിക്കാവുന്നതാണ്.

മൂര്‍ത്തി said...

ഈ ചാണക്യതന്ത്രം അമേരിക്ക ഇങ്ങോട്ട് പ്രയോഗിച്ചാലോ? :)

ഒരു “ദേശാഭിമാനി” said...

ശ്രീ മൂര്‍ത്തിയുടെ ചോദ്യം തന്നെ എനിക്കും!

:(