August 26, 2008

ബൂലോകത്തില്‍ 'റെഡ്‌' വൊളണ്ടീയര്‍മാര്‍ ?

സമസ്തത്തില്‍ വന്ന പോസ്റ്റാണ്‌ എന്റെ ഈ ലേഖനത്തിനാധാരം. ഒരു ന്യൂസ്‌ ചാനലടക്കം 3 ടിവി ചാനലുകള്‍ക്കും, കേരളം മുഴുവന്‍ പ്രചാരമുള്ള 'നേര്‌' നേരത്തെ അറിയിക്കുന്ന പത്രത്തിനും ശേഷം നമ്മുടെ പ്രിയ സഖാക്കന്മാര്‍ നോട്ടമിട്ടിരിക്കുന്നത്‌ 'ബൂലോകത്തെ'യാണ്‌...

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ പാരാഗ്രാഫ്‌ നമ്പര്‍ 4.3 :

നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌
ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍
വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം.


ഇതൊക്കെ കേട്ടിട്ട്‌ ലേഖകന്‌ ഒരു സശയം: 3 ടിവി ചാനലുകള്‍+പത്രം+ബ്ലോഗുകള്‍... ഒരു മാധ്യമ സിന്‍ഡിക്കേറ്റിന്റെ മണം വരുന്നില്ലേ ???? ഇല്ലേ ???

3 comments:

അനില്‍@ബ്ലോഗ് said...

ബ്ലോഗ്ഗ് ക്ലബ്ബുകളെപ്പറ്റി ചിത്രകാരന്‍ ഇട്ട പോസ്റ്റിലെ കമന്റില്‍ നിന്നും ഒരു വരി:

കേരളത്തില്‍ നമുക്കു ഇഷ്ടം പൊലെ സമയം, സ്വാതന്ത്ര്യം , എതെങ്കിലും ഒരു ഗ്രൂപ്പു ചിന്ത മനസ്സിലും കാണും, ജാതി, മതം , പ്രൊഫഷന്‍, പ്രകൃതി സ്നേഹം ,അല്ലെങ്കില്‍ അരാഷ്ട്രീയ വാദം.അതിനാല്‍ തന്നെ ഇത്തരം മീറ്റുകള്‍ വിവിധ വിഭാഗങ്ങളുടെ ഒരു വേദിയാകുന്നു(സുനില്‍ പറഞ്ഞതു പോലെ).എത്ര സന്തൊഷം പൂശി ചിരിച്ചാലും ഉള്ളില്‍ അവന്‍ സംശയാലുവാകും, അസൂയ,അതിജാഗ്രത, അസഹിഷ്ണുത, ഇവ തല പൊക്കും.ഇതുവരെ കഴിഞ്ഞ മീറ്റുകള്‍ വലിയ പ്രശ്നങ്ങളില്ലതെ നടന്നതു, ആളുകള്‍ എണ്ണത്തില്‍ കുറവു, രാഷ്ട്രീയം കുറവ്.പക്ഷെ ഈ മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ തിരുച്ചറിയുന്ന സംഘങ്ങള്‍ ഇതില്‍ താല്‍പ്പര്യം കാണിക്കതിരിക്കില്ല. (ഖുറാന്‍ പ്രബോധകര്‍ എന്നേ ഇതു തിരിച്ചറീഞ്ഞവരാണു.)ഇതൊക്കെ ബ്ലൊഗ്ഗെര്‍സ് മീറ്റിനു ഒരു വെല്ലുവിളീയാകും (കേരളത്തില്‍ മാത്രം).വിവിധ സംഘടനകളുടെ ബൊഗ്ഗെര്‍സ് മീറ്റ് വിദൂരമല്ലെന്നു മനസ്സു പറയുന്നു.

കടത്തുകാരന്‍/kadathukaaran said...

തൊട്ടതെല്ലാം പൊന്നാക്കിയവരാണ്‍ ഇടതു പക്ഷക്കാര്‍
അപ്പോള്‍ ബ്ലോഗ് ലോകവും ഇനി പൊന്നാകും
പൊന്നുരുക്കിന്നിടത്തു നിന്ന് പൂച്ചകളും പട്ടികളും പോകാന്‍ തയ്യാറായിക്കൊള്ലുക...

rajan said...

ബ്ലോഗിലെ വര്‍ഗ്ഗീയ വാദികളായ അഹങ്കാരി, ശിവ, വര്‍മ്മാജി, കാണാപ്പുറം ..തുടങ്ങിയവരെ ഒറ്റപ്പെടുത്തുക.. അവരുടെ ബ്ലൊഗുകള്‍ ബഹിഷ്കരിക്കുക...!!!