August 10, 2008

വാക്കുകള്‍ കള്ളന്മാരാണ്‌

വാക്കുകള്‍ കള്ളന്മാരാണ്‌
നിനച്ചിക്കാതെ നാവിന്‍ തുമ്പത്തുവരും
എന്നാല്‍ അവശ്യഘട്ടത്തില്‍ വരില്ല...

എഴുതാനിരുന്നാല്‍ ഒന്നും എഴുതില്ല
എന്നാല്‍ ചിലപ്പോള്‍ പാതിരാത്രിക്കിരുന്നെഴുതിക്കൂട്ടും...

വാക്കുകള്‍ കള്ളന്മാരാണ്‌
ശക്തിയോടെ പറഞ്ഞാല്‍ ആജ്ഞയാകും,
അല്ലെങ്കില്‍ ഒരടിമയുടെ വിളികേള്‍ക്കലും...

അതെ വാക്കുകള്‍ കള്ളന്മാരാണ്‌,
അവസരത്തിനൊത്ത്‌ നിറം മാറുന്നവര്‍...

6 comments:

keralainside.net said...

Your post is being listed by www.keralainside.net.
and the post introduction is given as
വാക്കുകള്‍ കള്ളന്മാരാണ്‌ നിനച്ചിക്കാതെ നാവിന്‍ തുമ്പത്തുവരും എന്നാല്‍ അവശ്യഘട്ടത്തില്‍ വരില്ല... എഴുതാനിരുന്നാല്‍ ഒന്നും എഴുതില്ല എന്നാല്‍ ചിലപ്പോള്‍ പാതിരാത്രിക്കിരുന്നെഴുതിക്കൂട്ടും...

smitha adharsh said...

സത്യം..സത്യം..ഞാനും ഇതോര്‍ക്കാറുണ്ട്,

Lathika subhash said...

കൊള്ളാം.
‘ആജ്ഞ’തിരുത്തണ്ടേ?

420 said...

ശരിയാണ്‌ ലേഖകാ.
നന്നായി പറഞ്ഞു.
*
ലതി പറഞ്ഞപോലെ
ആ ആഞ്‌ജ തിരുത്തണം.

Sarija NS said...

അരുത്, വാക്കുകള്‍ കള്ളന്മാരല്ല.
നമ്മുടെ കള്ളത്തരങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നവരാണ്.

നന്നായിരിക്കുന്നു :)

അമതന്‍ said...

വാക്കുകള്‍ കള്ളന്മാരാണ്‌
ശക്തിയോടെ പറഞ്ഞാല്‍ ആജ്ഞയാകും,
അല്ലെങ്കില്‍ ഒരടിമയുടെ വിളികേള്‍ക്കലും...

നന്നായിട്ടുണ്ട് ....നല്ല കവിത
അഭിനന്ദനങ്ങള്‍