December 28, 2010

പുതുവത്സരനിമേഷന്‍ -2 (2011 New Year Animation - 2)



പുതുവത്സരനിമേഷന്‍ - 2
പുതുവത്സരനിമേഷന്‍ -1

Code
<div align="center"><embed wmode="transparent" type="application/x-shockwave-flash" src="http://www.ranjithj.in/swale/Flash/2011Newyear2.swf" pluginspage=" http://www.macromedia.com/go/getflashplayer" height="200" width="400"> </embed></div>

December 24, 2010

ക്രിസ്മസ് അനിമേഷന്‍ (Christmas Animation)

ഇതിനെ ഒരു അനിമേഷന്‍ എന്ന് വിളിക്കാമോ എന്നറിയില്ല, എങ്കിലും കിടക്കട്ടെ എന്റെ വക ഒരു ചെറിയ ഫ്ലാഷ് ക്രിസ്മസ് കാര്‍ഡ്‌!

December 11, 2010

പുതുവത്സരനിമേഷന്‍ (New Year Animation 2011)



പുതുവത്സരനിമേഷന്‍ - 2011
(New Year Animation - 2011)


Code
<div align="center"><embed pluginspage=" http://www.macromedia.com/go/getflashplayer" src="http://www.ranjithj.in/swale/Flash/2011newyear.swf" type="application/x-shockwave-flash" wmode="transparent" height="225" width="300"> </embed></div>

September 12, 2010

പത്രം പ്രിന്റരുത്, വില്‍ക്കരുത്, വായിക്കരുത്

മലയാളികള്‍ പത്രം വായിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം
അടുപ്പില്‍ പോകും എന്ന് ഒരു "ശിശു" മന്ത്രി പറഞ്ഞിരിക്കുന്നു. അപ്പോള്‍
പത്രങ്ങള്‍ ആണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത്. ഇതിനെ ചെറുക്കാന്‍
ഞാന്‍ 3 നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു.


1. പാര്‍ട്ടി മെമ്പര്‍മാരെ നിര്‍ബന്ധമായും പാര്‍ട്ടി പത്രം വരിക്കാരാക്കുന്ന
പോലെ ഇനി മുതല്‍ റേഷന്‍ കടയില്‍ നിന്നും അരി വാങ്ങുന്നവരെയും പാര്‍ട്ടി
പത്രം വരിക്കാരാക്കുക. അപ്പോള്‍ സത്യം വളരെ കൃത്യമായി നേരത്തെ തന്നെ
എല്ലാവരും അറിയുകയും, പത്രത്തിന്റെ വരിക്കാര്‍ കൂടുകയും ചെയ്യും.

2. ദൂരദര്‍ശന് പകരം "പെരളി" ചാനല്‍ സംപ്രേക്ഷണം ചെയ്യുക. അപ്പോള്‍ കുറെ സത്യം അതില്‍കൂടിയും ജനങ്ങള്‍ അറിയും. ലൈവ് ആയി ലോട്ടറി നറുക്കെടുപ്പ് കണ്ട ജനങ്ങള്‍ക്ക് നിര്‍വൃതി അടയാം എന്ന ബോണസ് ഗുണവും കിട്ടും.

3. പാര്‍ട്ടിയെ  പ്രശംസിക്കാത്ത പത്ര/ദൃശ്യ മാധ്യമങ്ങളെ പൂട്ടിക്കുക. (പൂട്ടിക്കാന്‍ അല്ലേലും നല്ല മിടുക്കല്ലേ!!)

തല്‍ക്കാലം ഇത്രേം. ബാക്കി പിന്നാലെ പറയാം.

August 19, 2010

August 12, 2010

സ്വാതന്ത്ര്യദിനാനിമേഷന്‍



എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍!

Code
<div align="center"><embed pluginspage=" http://www.macromedia.com/go/getflashplayer" src="http://www.ranjithj.in/swale/Flash/independence%20day.swf" type="application/x-shockwave-flash" wmode="transparent" height="150" width="500"> </embed></div>


July 09, 2010

മഴ ഗോപുരം


പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

ചെന്നൈയില്‍ നിന്നും കട്ടക്കിലെക്ക് പോകുന്ന വഴിയില്‍ ട്രെയിനില്‍ നിന്നുമെടുത്ത ഒരു മൊബൈല്‍ പടം.


June 06, 2010

വൈര തുള്ളികള്‍



വലുതായി കാണാന്‍ പടത്തില്‍ ക്ലിക്കുക

May 30, 2010

അസ്ഥിത്വ വിലാപങ്ങള്‍

ആരാണ് ഞാന്‍?
കടലില്‍ നീന്തുന്ന തിമിംഗലമോ?
ആകാശത്തില്‍ പറക്കും പറവയോ?
കമ്പ്യൂട്ടറില്‍ ബ്ലോഗും ബൂലോകനോ?
അസ്ഥിത്വത്തിന്റെ അസ്ഥികള്‍ ഒടിയുമ്പോള്‍
എക്സ്-റെ ക്ലിനിക്‌ ഇന്നവധി!
ഏകാന്തതയില്‍ ഞാനും
എന്റെ ഒടിഞ്ഞ അസ്ഥികളും ബാക്കി..

May 06, 2010

സച്ചിൻ "ട്വിറ്റർ" ടെൻഡുൽകർ

തരൂരും മോദിയുമൊക്കെ ടിറ്ററിൽ വിപ്ലവം സൃഷ്ടിച്ചതിനുശേഷം ഇപ്പോൾ സച്ചിനും ട്വീറ്റാൻ തുടങ്ങിയിരിക്കുന്നു. തുടങ്ങി 2 ദിവസങ്ങൾക്കുള്ളിൽ 113000ലധികം ഫോളോവേഴ്സും, തുടരെ അപ്ഡേറ്റുകളും, പടങ്ങളുമൊക്കെയായി സച്ചിൻ ട്വിറ്ററിലെ തന്റെ ഇന്നിങ്ങ്സ് ഒരു 20-20 ഓപ്പണറുടെ വേഗത്തിലാണ്‌ കൊണ്ടുപോകുന്നത്.
സച്ചിന്റെ ട്വിറ്റർ പേജ് ഇവിടെ കാണാം..

May 03, 2010

കേരള പോളിറ്റിക്കല്‍ ലീഗ്‌

നമ്മുടെ മന്ത്രിമാരുടെ ഒരോ കളികളെ!! ഒരു മന്ത്രി ഒരു സുപ്രഭാതത്തില്‍ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തേക്ക്‌ ചാടുന്നു, മന്ത്രി സ്ഥാനം രാജിവെക്കുന്നു, രാജിവെച്ച മന്ത്രിയെ മുഖ്യന്‍ പുറത്താക്കുന്നു; ഒരു മാതിരി ആത്മഹത്യ ചെയ്തവനെ തൂക്കിക്കൊന്നു എന്നു പറയുന്ന പോലെ.
 
ഇത്രടം കൊണ്ട്‌ എല്ലാം അവസാനിച്ചു എന്നു വിചരിച്ചിരുന്നാപ്പോഴാണ്‌ ദേ വരുന്നു അഴിമതി കഥകള്‍! തലേന്ന് രാജിവെച്ചു/പുറത്താക്കി എന്നു പറഞ്ഞ മന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി വേറെ ഒരു പുംഗവന്‍! എന്താ അദ്യത്തിന്റെ ടൈമിംഗ്‌! ക്രിക്കറ്റ്‌ കളിക്കാരൊക്കെ (മിസ്റ്റര്‍ മോദിയടക്കം) അദ്യത്തിന്റെയടുത്ത്‌ ശിഷ്യപ്പെടട്ടെ, ടൈമിംഗ്‌ അഭ്യസിക്കാന്‍! രാജിവെച്ചു തിരിച്ചു വീട്ടിലെത്തുന്നതിനുമുമ്പ്‌ ദേ വരുന്നു കൃത്യമായി അഴിമതി കഥകള്‍ ! ഔസേപ്പ്‌ ഒരു പണി തന്നപ്പോള്‍ തോമസേട്ടന്‍ ഒരു മറു പണി കൊടുത്തു; ഒരു പണിതന്നാല്‍ മറു പണി കൊടുക്കേണമെന്ന അച്ചുവേട്ടന്റെ മൂന്നാര്‍, സോറി, മൂന്നാം നിയമം തോമസേട്ടനെടുത്തങ്ങു പ്രയോഗിച്ചിരിക്കുന്നു! രവി ശാസ്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒവെറോള്‍,ഗുഡ്‌ ക്രിക്കറ്റ്‌"

തനിക്കെതിരെ ആരോപിക്കപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഔസേപ്പേട്ടന്‍ എങ്ങനെ പ്രതിരോധിക്കും? ഔസേപ്പട്ടന്‍-മാണിക്കുഞ്ഞ്‌ ബന്ധം ചാണ്ടിച്ചന്‍ അംഗീകരിക്കുമൊ? കാണുക, "കേരള പോളിറ്റിക്കല്‍ ലീഗ്‌ - 2010"

April 19, 2010

ഇടതും ലാവ്ലിനും തരൂരും

ഒരു പക്ഷെ കഴിഞ്ഞ 2 ദിവസങ്ങൾ ഇടതു മാദ്ധ്യമങ്ങൾക്ക് അഘോഷത്തിന്റെ ദിവസങ്ങളായിരുന്നു.

ലാവ്ലിൻ കേസിൽ “അഴിമതി” ഇല്ല എന്നും “അസൂത്രിത ഗൂഢാലോചന” മാത്രമെ ഉള്ളു എന്നുമുള്ള CBI പ്രസ്താവനയാണ്‌ ഒന്നാമത്തെ ലഡ്ഡു. പ്രസ്തുത സംഭവങ്ങൾ ഇടത് മാദ്ധ്യമങ്ങൾ വളരെ വികാരപരമായി സെന്റി അടിച്ചാണ്‌ ആഘോഷിച്ചത്. ആതുരാലയം തുടങ്ങാൻ മുങ്കയ്യെടുത്ത നേതാവിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തികളൊ/സ്ഥാപനങ്ങളൊ മാപ്പ് പറഞ്ഞാലും ഈ പാപഭാരം തീരില്ല എന്നൊക്കെയാണ്‌ വെച്ചു കാച്ചിയിരിക്കുന്നത്.

അപ്പോളതാ രണ്ടാമത്തെ ലഡ്ഡു: തരൂർ വിവാദം. തരൂരിനെകൊണ്ട് രാജിവെപ്പിച്ചതിലുള്ള തങ്ങളുടെ കഴിവിനെ പറ്റി പ്രശംസിച്ച് വീണ്ടും ലേഖനങ്ങൾ. തരൂർ എങ്ങനെ ഇടപെട്ടു, ആർക്കൊക്കെ എന്തൊക്കെ വാങ്ങിച്ചു കൊടുത്തു എന്നൊക്കെ വിശദമായി നല്കിയിട്ടുണ്ട് ചില ലേഖനങ്ങളിൽ. എന്തായാലും ആരോപണങ്ങൾ തെരുവിൽ നേരിടും എന്ന് തരൂർ പറഞ്ഞതായി അറിവില്ല. അന്വേഷണം നടക്കട്ടെ. 

ഇനി സ്വ:ലേയുടെ ചോദ്യം: 
ഇനി സമീപഭാവിയിൽ, തരൂരിനു ഈ പ്രശ്നത്തിൽ ഒരു പങ്കുമില്ല എന്നു വ്യക്തമായാൽ, കുറഞ്ഞത് ഒരു “സോറി” പറയാൻ ഇപ്പോൾ തരൂരിന്റെ രാജി ആഘോഷിക്കുന്നവർ തയ്യാറാകുമൊ? 

April 14, 2010

വിഷു അനിമേഷന്‍



നാളെ വിഷു. എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍!

Code
<div align="center"><embed pluginspage=" http://www.macromedia.com/go/getflashplayer" src="http://www.ranjithj.in/swale/Flash/Vishu%202010%20swa%20le.swf" type="application/x-shockwave-flash" height="250" width="250"> </embed>  </div>

April 12, 2010

ഗൌഹത്തിയിലെക്ക് ഒരു യാത്ര



പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

രാവിലെ 6.30 ആയപ്പോള്‍ ട്രെയിന്‍ ന്യൂ
ബോങ്കെഗോന്‍ വിട്ടിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും
ഗൌഹത്തിയിലെക്ക്. പഴയ ഓര്‍മ്മകള്‍ തുറന്നിട്ട വാതിലിലൂടെ തണുത്ത കാറ്റായ്‌
വന്നപ്പോള്‍ ആസാമില്‍ ഉപയോഗ്യശൂന്യമായി കിടക്കുന്ന എന്റെ മൊബൈല്‍ എടുത്ത്
ഒരു പോട്ടം എടുത്തു. ഈ യാത്രയുടെ ഓര്‍മ്മക്ക്..

April 09, 2010

കൊൽക്കട്ട ഡയറി: റൈറ്റേർസ് ബിൽഡിങ്ങ്


പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം
ഇന്നലെ വൈകുന്നേരം ബ്രാഞ്ചിൽ നിന്ന് അല്പം നേരത്തെ ഇറങ്ങി. റൈറ്റേർസ് ബിൽഡിങ്ങിന്റെ അടുത്തായതുകൊണ്ട് പടം എടുത്തേക്കമെന്നു തോന്നി:എടുത്തു. പടം ദാ കിടക്കുന്നു.

March 31, 2010

പുതുവത്സരാസംസകള്‍!

അങ്ങനെ ഒരു വര്‍ഷം കൂടി കടന്നുപോകുന്നു. ലോകത്തെ പിടിച്ചു കുലുക്കിയ സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് പതുക്കെ കരകയറാന്‍ തുടങ്ങിയ ഒരു വര്‍ഷം: 2009-10. ഈ ആഘോഷ വേളയില്‍ എല്ലാ ബൂലോകര്‍ക്കും എന്റെ പുതുവത്സരാസംസകള്‍ !!!

സാ.വ 2010-11ല്‍ വരുമാനത്തില്‍ വര്‍ധനവും, ടാക്സില്‍ ഇളവും ലഭിക്കുമാറാകട്ടെ!

March 30, 2010

ക്യാനന്‍ ഫയര്‍ (ഫ്ലാഷ് ഗെയിം)


ഞാന്‍ ഉണ്ടാക്കിയ ഒരു ചെറിയ ഫ്ലാഷ് ഗെയിം. എല്ലാ ഗെയിമുകളും കാണാന്‍ ഇവിടെ പോകുക.

March 20, 2010

വഴിതെറ്റിയ ചിത്രം



ഒരാളെ വരച്ചു തുടങ്ങി. ഇടക്ക് എവിടെ വെച്ചോ വരകള്‍ വഴിതെറ്റി. അതുകൊണ്ട്
മുഴുവനാക്കാന്‍ നില്‍ക്കാതെ അപൂര്‍ണ്ണമായി നിര്‍ത്തി.

March 16, 2010

ടാറ്റാ കയ്യേറിയ സ്റ്റേഷന്‍


പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

ഈശ്വരാ ഒരു സ്റ്റേഷന്‍/നഗരം മൊത്തം ടാറ്റാ കയ്യേറിയോ? ഇതൊന്നും കാണാന്‍
ഇവിടെ ഇടതന്മാരില്ലേ?

March 08, 2010

സ്വ:ലേ അപ്ഡേറ്റ്

‘ഗൂഗിൾ പേജസ്’ സൈറ്റിൽ ഹോസ്റ്റ് ചെയ്തിരുന്ന ഫയലുകളെല്ലാം ‘ഗൂഗിൾ സൈറ്റ്സ്’ എന്ന വെബ്സൈറ്റിലേക്ക് മാറ്റപ്പെട്ടതിനാൽ ഈ ബ്ലോഗിലെ പല അനിമേഷനുകളും ലോഡ് ആകുന്നതല്ല. ഇപ്രകാരം നഷ്ടപ്പെട്ട ലിങ്കുകൾ ഞാൻ മാറ്റിക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് ഈ ബ്ലോഗിലെ അനിമേഷനുകൾ മാന്യ വായനക്കാർക്ക് കാണുവാൻ സാധിക്കുകയില്ല. ലിങ്കുകൾ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ ഞാൻ ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്‌.
ദയവു ചെയ്ത് സഹകരിക്കുക.

February 23, 2010

ഒരു ബ്ലോഗുല്പത്തിക്കഥ

ഒരു പുതിയ ബ്ലോഗ് ഉണ്ടാക്കണമെന്ന മോഹവുമായാണ്‌ ഞാന്‍ അയാളുടെ അടുത്ത് പോയത്.

ബ്ലോഗെന്നു കേട്ടപ്പോള്‍ വിഷയമെന്താണെന്നായി ചോദ്യം. തിരുമാനിച്ചില്ലെന്ന് ഞാന്‍ ...

അവര്‍ണ്ണ - സവര്‍ണ്ണ -സംവരണ ബ്ലോഗ് പറ്റുമൊ?
സോറി, ഞാന്‍ മാധ്യമമോ, മാതൃഭൂമി, മലയാളം പോലെയുള്ള 'മ' വാരികകളൊ വായിക്കാറില്ല. വായിക്കാന്‍ സമയം കിട്ടാറില്ല.

എന്നാല്‍ രാഷ്ട്രീയം? വെറുതെ പത്രത്തില്‍ വരുന്നത് അടിച്ചു കേറ്റിയാല്‍ മതി..
സോറി, സ്വന്തമായി എന്തെങ്കിലും എഴുതാനാണ്‌ താത്പര്യം

അപ്പൊ അതും പറ്റില്ല. എന്നാല്‍ ഹിന്ദു- മുസ്ലിം- ക്രിസ്ത്യാനി ജാതിക്കളി ആയാലൊ?
ഞാന്‍ യുക്തിവാദിയാണ്‌. ദൈവത്തില്‍ വിശ്വാസമില്ല

എന്നാല്‍ കലാകൊല ആയാലൊ?കവിത, പടം വര, ഫോട്ടൊ, ആ ലൈന്‍
ഒട്ടും വേണ്ട, അറിയാത്ത കാര്യങളെ പറ്റി ബ്ളോഗില്ല എന്നു ഞാന്‍ തിരുമാനിച്ചിട്ടുണ്ട്.

പിന്നെ എന്തു കോപ്പിനാടൊ താന്‍ ബ്ലോഗാന്‍ വന്നെ?

എനിക്ക് എന്റെ തെറ്റ് മനസ്സിലായി. ലാപ്ടോപ് അടച്ച് ഉറങാന്‍ പോയി. അങനെ പോസ്റ്റുകളില്ലാത്ത മറ്റൊരു അനാധ ബ്ലോഗു കൂടി ബ്ലോഗ്സ്പോട്ടില്‍ അവശേഷിച്ചു..

February 12, 2010

വാലന്റൈന്‍സ് അനിമേഷന്‍



ഒരു വാലന്റൈന്‍ സമ്മാനം!!

ഇതു സ്ക്രാപാനൊ, ബ്ലോഗില്‍ ഇടാനൊ, താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക.വലുപ്പം മാറ്റുവാന്‍, കോഡില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗം നിങളുടെ ആവശ്യാനുസരണം മാറ്റുക.
<embed type="application/x-shockwave-flash" wmode="transparent" src="http://www.ranjithj.in/swale/Flash/v2.swf" pluginspage=" http://www.macromedia.com/go/getflashplayer" height="300" width="300"> </embed>

February 09, 2010

February 05, 2010

ഉപേക്ഷിക്കപ്പെട്ടവന്റെ ആത്മഗതങള്‍

വാക്കുകള്‍ എനിക്കു നഷ്ടപ്പെട്ടത് ഞാന്‍ അറിഞ്ഞില്ല,
കാരണം ഞാന്‍ വരകള്‍ക്ക് കൂട്ടിരിക്കുകയായിരുന്നു.
വരകള്‍ എനിക്കു നഷ്ടപ്പെട്ടത് ഞാന്‍ അറിഞ്ഞില്ല,
കാരണം ചിന്തകള്‍ എന്നോടൊപ്പമുണ്ടായിരുന്നു.
ചിന്തകള്‍ എന്നെ വിട്ടുപോയത് ഞാന്‍ അറിഞ്ഞില്ല,
കാരണം അവള്‍ എനിക്കു കൂട്ടുണ്ടായിരുന്നു.
അവള്‍ എന്നെ വിട്ടുപോയത് ഞാന്‍ അറിഞ്ഞില്ല,
കാരണം എന്റെ ശ്വാസവും അവള്‍ കൊണ്ടുപോയിരുന്നു!!!

*രാത്രി സമയത്ത് കിടന്നുറങിയില്ലെങ്കിലുള്ള ഓരോ ബുദ്ധിമുട്ടേ!

January 31, 2010

ഗാറ്റയുടെ ഡാം ടെണ്ടര്‍

അതിപുരാതനകാലം മുതല്‍ ഇന്ത്യാ മഹാരാജ്യത്ത്‌ പ്രവര്‍ത്തിച്ചുവരുന്നതും, ഇന്ത്യ മൊത്തം ബ്രാഞ്ചുകളുള്ളതുമായ ഗാറ്റാ കമ്പനി മൂന്നാറിലെ ഭൂപടം നിര്‍മ്മിച്ചിട്ടില്ലാത്ത വനപ്രദേശത്ത്‌ 3 ഡാമുകള്‍ പണിയാന്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. മൂന്നാറില്‍ ഇതിനുമുമ്പ്‌ റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഡാം പണിത്‌ മുന്‍പരിചയമുള്ളവര്‍ക്ക്‌ പരിഗണന നല്‍കുന്നതാണ്‌.
ഡാമിനുവേണ്ട ഗുണഗണങ്ങള്‍

1. ജെ.സി.ബി കൊണ്ടുള്ള ആക്രമണം ഏതു കോണില്‍ നിന്നും പ്രതിരൊധിക്കാന്‍ സാധിക്കണം
2. മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്കൊ, ഗൂഗിളിന്റെ ഉപഗ്രഹ കണ്ണുകള്‍ക്കൊ പ്രസ്തുത ഡാമുകള്‍ ദൃഷ്ടിഗോചരമാകരുത്‌.
3.ഡാം കെട്ടുന്ന നദിയിലെ വെള്ളമൂറ്റുന്നത്‌ ഗവണ്‍മന്റ്‌ അറിയരുത്‌.

താത്പര്യമുള്ള കണ്ട്രാക്റ്റര്‍മാര്‍ ഏറ്റവും അടുത്തുള്ള ഗാറ്റാ കമ്പനി ബ്രാഞ്ചുമായി ബന്ധപ്പെടുക.

ഗാറ്റ കമ്പനിക്കുവേണ്ടി
തങ്കപ്പന്‍ ഗാറ്റ
(ഒപ്പ്‌)

January 24, 2010

മന്ത്രിമാരും പണിയും

കേന്ദ്രമന്ത്രിമാര്‍ക്ക്‌ കേന്ദ്രത്തില്‍ പണിയൊന്നുമില്ലാത്തതുകൊണ്ടാണ്‌ കേരളത്തില്‍ കറങ്ങിനടന്ന്  പ്രസ്താവനകളിറക്കുന്നതെന്ന് കേരളാ മുഖ്യമന്ത്രി(?) ഉദ്ഘോഷിച്ചിരിക്കുന്നു. കവിതയെഴുത്തും പാട്ടുപാടലും മറ്റുള്ള്‌ മന്ത്രിമാരുടെ പണിയന്വേഷണവുമൊക്കെ ആയി നടക്കുന്ന സംസ്ഥാനമന്ത്രിമാര്‍ പിടിപ്പതു പണി എടുക്കുന്നത്‌ കൊണ്ട്‌ പാവം മലയാളികള്‍ ജീവിച്ചുപോകുന്നു.

ഇവന്മാരൊക്കെ എന്താണാവൊ ഇത്ര തലകുത്തി നിന്നു പണിയുന്നത്‌? കിലോക്ക്‌ 10 രൂപ ലാഭത്തില്‍ പലചരക്ക്‌ വിറ്റ്‌ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനെ പറ്റിയാകും...

January 22, 2010

ജല്‍ മഹല്‍


ജയ്പൂര്‍ യാത്രയില്‍ പകര്‍ത്തിയത്! ജല്‍ മഹലില്‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതുകൊണ്ട് അകലെ നിന്നുള്ള ദര്‍ശന ഭാഗ്യമെ ലഭിച്ചുള്ളു.

January 11, 2010

സ**റിയ ഇഫക്റ്റ്

പ്രാസംഗികന്‍ വേദി അറിഞ്ഞ് പ്രസംഗിക്കണമെന്നു ഒരു കമ്മ്യൂണിസ്റ്റ് നേതാവ്. കഴിഞ്ഞ ദിവസം പ്രസിദ്ധ എഴുത്തുകാരനുനേരെ നടന്ന കയ്യേറ്റത്തെ സംബന്ധിച്ചാണ്‌ ഇപ്രകരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി ഈ മഹാനുഭാവന്‍ ആരെ എങ്കിലും പറ്റി എന്തെങ്കിലുമൊക്കെ പ്രസ്താവിക്കുമ്പോള്‍ എതിര്‍പ്പുള്ളവര്‍ക്ക് വേദിയില്‍ കയറി വേണേല്‍ ചാമ്പാം, വേദി അറിയാതെ പ്രസംഗിച്ചത് ഓര്‍മ്മിപ്പിക്കാം. 

ഇടതന്മാര്‍ മതവിശ്വാസത്തിനെതിരല്ല എന്നും അദ്യം പ്രസംഗിച്ചു. ഈ രണ്ടാമത് പറഞ്ഞത് അദ്യം ആദ്യം പറഞ്ഞതിന്റെ പ്രാക്റ്റിക്കല്‍ അപ്ലിക്കേഷനാണോ എന്നു ലേഖകനൊരു സംശയം!!

ഡിസ്ക്ലൈമര്‍ : ഈ പോസ്റ്റിലെ കഥാപാത്രങള്‍ക്ക് ജീവിച്ചിരിക്കുന്നതൊ, മരിച്ചുപോയവരൊ, ഭാവിയില്‍ ജനിച്ചേക്കാവുന്നതൊ ആയ ഒരു മനുഷ്യജീവിയുമായി സാമ്യമില്ല!! ഇനി ഇതു ബ്ലോഗില്‍ പോസ്റ്റിയതിന്‌ സൈബര്‍ പോലീസ് എന്റെ വീട്ടില്‍ വരരുതെന്ന ഒറ്റ പ്രാര്‍ത്ഥനമാത്രമെ ലേഖകനുള്ളു!

കുത്തബ് പനോരമകള്‍




(പോര്‍ട്രൈറ്റ്‌ മോഡില്‍ എടുത്തത്)
കഴിഞ്ഞ മാസം നടത്തിയ ദില്ലി യാത്രയില്‍ എടുത്ത കുത്തബ് മിനാറിന്റെ പനോരമ ദ്രശ്യങ്ങള്‍.

January 10, 2010

ഒരു കൊലപാതകക്കഥ

അമ്മേ......
എന്താടാ??
ഞാന്‍ ഇന്നൊരാളെ കൊന്നമ്മേ. എന്റെ മുമ്പില്‍ കിടന്ന് അവന്‍ പിടഞ്ഞ്‌ പിടഞ്ഞ്‌ മരിക്കുന്നത്‌ ഞാന്‍ കണ്ടു.
എന്ത്‌!!! എന്റെ മോനെ, നീ എന്തിനാടാ അവനെ കൊന്നത്‌?
അമ്മേ, നിങ്ങള്‍ക്കൊക്കെ വേണ്ടിയാ ഞാന്‍ അവനെ കൊന്നത്‌.
എനിക്ക്‌ വേണ്ടിയൊ?
അതെ.. ഞാന്‍ അവനെ കൊന്നില്ലെങ്കില്‍ അവന്‍ അമ്മയെ ചിലപ്പോള്‍.....(ഗദഗദ കണ്ഠനായി) എനിക്കതു ചിന്തിക്കാന്‍ കൂടി പറ്റുന്നില്ല..
എങ്കിലും, നീ അവനെ കൊല്ലണ്ടിയിരുന്നില്ല..
പിന്നെ? കുളിക്കുമ്പോള്‍ കാലില്‍ കടിക്കാന്‍ വന്ന പഴുതാരയെ ഞാന്‍ എന്തു ചെയ്യണം? അവന്‍ ഒരു തവണ രക്ഷപ്പെട്ടതാ.. ഇന്നു കയ്യില്‍ കിട്ടി!
ശിവ ശിവ.. മിണ്ടാപ്രാണികളോട്‌ കൂതറ പരിപ്പാടി പാടില്ല കുട്ട്യേ..

January 09, 2010

എഡിഷന്‍ ഇന്റര്‍നാഷനല്‍

യൂസ്‌ലെസ്സ്‌ പരസ്യങ്ങള്‍ സീരീസിന്റെ രണ്ടാം ഭാഗം.
 
ലോകത്തിലെ ആദ്യ ബ്രാന്‍ഡഡ്‌ കച്ചത്തോര്‍ത്തായ 'നൊഗന്ധിക'ക്ക്‌ ശേഷം ഡൈവോര്‍സ്‌ സില്‍ക്സ്‌ അവതരിപ്പിക്കുന്നു കച്ചത്തോര്‍ത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ എഡിഷന്‍ - 'നൊഗന്ധിക: എഡിഷന്‍ ഇന്റര്‍നാഷനല്‍'... എനിക്കു തോര്‍ത്താന്‍ എന്റെ സങ്കല്‍പത്തിലെ കച്ചത്തോര്‍ത്ത്‌!!!

കഷ്ടം! തോര്‍ത്തിന്‌ എന്താ പ്പൊ ഇന്റര്‍നാഷനല്‍ എഡിഷനൊക്കെ? ഇതൊക്കെ ഉണ്ടാക്കുന്നത്‌ വല്ല ഉഗാണ്ടയിലൊ, അന്റാര്‍ട്ടിക്കയിലൊ ഒക്കെ ആണൊ?
'കോക്കൊനട്ട്‌ ബഞ്ച്‌, തേങ്ങാക്കുല'
പിന്നെ എന്താ ഇതിന്റെ പ്രത്യേകത
'മണ്ടാ, നീ ആ ബാര്‍കോഡ്‌ ചെയ്ത ടാഗിലെ വില നോക്കിയെ, സാദ തോര്‍ത്തിന്‌ വില രൂപയില്‍, ഇന്റര്‍നാഷണലിനു വില ഡോളറില്‍... ഇപ്പൊ മനസ്സിലായോ?'
ഓ, ലങ്ങനെ.. കൊള്ളാം!! ഇനി എന്തിനൊക്കെ ഇന്റര്‍നാഷണല്‍ എഡിഷന്‍ ഇറക്കുമൊ എന്തൊ..