March 12, 2012

അഭിസാരികയുടെ അര്‍ത്ഥഭേദങ്ങള്‍

മനോഹരം എന്നല്ലാതെ എന്തു പറയാന്‍ ? കമ്മ്യുണിസ്റ്റ് നേതാക്കള്‍  സംസ്കൃത ഭാഷയെ ഉദ്ധരിക്കാനായി കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത് കാണുമ്പോള്‍ മനോഹരം എന്നല്ലാതെ എന്തു പറയാന്‍ ? കുറച്ചു മാസങ്ങൾക്കുമുമ്പ് ഒരു ഇടതു ശുംഭന്‍  തന്റെ സംസ്കൃതത്തിലുള്ള പ്രസംഗത്തില്‍  ജഡ്ജിയെ ‘ശുംഭന്‍ ’ എന്നു വിളിച്ചതിനു ശേഷം ഇപ്പോള്‍  ഇതാ മുന്‍ മുഖ്യന്‍  വീണ്ടും സംസ്കൃതത്തില്‍  പ്രസംഗിച്ചിരിക്കുന്നു. ദൈവമേ, അവിടുത്തേക്ക് സ്തുതി!

മുഖ്യന്റെ പ്രസംഗത്തില്‍  നിന്നും:
തിരഞ്ഞെടുപ്പുകാലത്ത് യുഡിഫ് പലരേയും വിലക്കെടുക്കാറുണ്ട്. സിന്ധു ജോയ് കുറെ മണ്ഡലങ്ങളില്‍ പ്രസംഗിച്ചു നടന്നല്ലോ, അഭിസാരികകളെ കുറെ പ്രാവശ്യം ഉപയോഗിച്ച് തള്ളിയില്ലെ, അതു പോലെ കൈകാര്യം ചെയ്യുകയായിരുന്നില്ലേ

ഇതുകേട്ട് സംസ്കൃത ജ്ഞാനമില്ലാത്ത കുറേ ബൂര്‍ഷ്വാസികള്‍  മുഖ്യന്‍  ശ്രീമതി സിന്ധു ജോയിയെ ‘വേശ്യ’ എന്ന് വിളിച്ചു എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. വിവരമില്ലാത്ത മൂഢന്മാര്‍! ‘അഭിസാരിക’ എന്ന സംസ്കൃതവാക്കിന്റെ അര്‍ത്ഥം താഴെ കൊടുക്കുന്നു:


अभिसारिका : Woman who goes to meet her lover or keeps an assignation 

ഇനി പറയു ഇതിനു എവിടെയാണ്‌ ‘വേശ്യ’ എന്ന അര്‍ത്ഥം വരുന്നത്? അറിയപ്പെടുന്ന ഒരു സംസ്കൃത പണ്ഡിതശ്രേഷ്ഠശുംഭരത്നമായ മുന്‍  മുഖ്യന്റെ സംസ്കൃത പ്രയോഗങ്ങള്‍  മനസ്സിലാക്കതെ അദ്ദേഹത്തിന്റെ കുഞ്ഞുമനസ്സ് കുത്തിനോവിക്കുന്ന ബൂര്‍ഷ്വാ മാധ്യമ സിന്‍ഡിക്കേറ്റ് മുതലാളികളൂം, മൂഢന്മാരായ പൊതുജന കഴുതകളും ഇതിനൊക്കെ മരണശേഷം പോളിറ്റ് ബ്യൂറോയില്‍ സമാധാനം പറയേണ്ടി വരും എന്നോര്‍ത്താല്‍  നന്ന്! 

ലാല്‍  സലാം! വിപ്ലവഭേരി മുഴങ്ങട്ടെ! 

3 comments:

Anonymous said...

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ ‘വാണം വിടുന്നവന്‍‘ എന്ന് പറഞ്ഞ ഈ സൊ കോള്‍ഡ്‌ രക്ഷകന്റെ തിരുവായില്‍ നിന്ന് ഇതില്‍ അധികം അശ്ലീല പദങ്ങള്‍ പ്രതീക്ഷിക്കാം...കൂതറ

Ranjith Jayadevan said...

എന്താ അറാട്ടുപുഴെ ഇങ്ങനെ? 'വാണം' വിടുക എന്നാല്‍ സെന്തമിഴില്‍ റോക്കറ്റ് വിടുക എന്നാണ്. പോരാത്തതിനു നാടന്‍ മലയാളത്തിലും അതെ അര്‍ത്ഥമാണെന്ന് കണ്ടുപിടിക്കപെട്ടിട്ടുണ്ട്. ഇതൊന്നും അറിയാതെ കമന്റ്‌ അടിച്ചാല്‍ ഞങ്ങള്‍ വെട്ടി നിരത്തും! ഓര്‍മയിരിക്കട്ടെ!

Unknown said...

V S ithrayonnum chindichittillenkilum... ithra kazhambulla vadagathy nirathi samardhicha sakhave... lalsalam