ഇന്ത്യന്‍ 'ഡിജിറ്റല്‍ പേമെന്റ്' ഇന്‍ഡസ്ട്ട്രിയെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു ആഴ്ചയാണ് കടന്നുപോയത്. ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്കാവുന്ന സുപ്രധാനമായ പല തിരുമാനങ്ങളും കഴിഞ്ഞ ആഴ്ച ഉണ്ടായി. നോട്ടു നിരോധനത്തിന് ശേഷം വളരെ വേഗത്തില്‍ വളര്‍ന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ പിന്നീട് തളര്‍ന്നെങ്കിലും പതുക്കെ പതുക്കെ അതിവേഗ വളര്‍ച്ചയുടെ പാതയില്‍ ചലിച്ചുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ അതിവേഗ വളര്‍ച്ചയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇപ്പോള്‍ ഏകദേശം 200 മില്ല്യന്‍ ഡോളരാണ് ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് സെക്ടരിന്‍റെ മൂല്യം. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇത് ഏകദേശം ഒരു ട്രില്ല്യന്‍ ഡോളര്‍ ആകും എന്നാണു പ്രവചനം (ക്രെഡിറ്റ് സ്യൂസ്). ഈ ഒരു അതിവേഗ വളര്‍ച്ചയാണ് ആഗോള ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ഈ വെളിച്ചത്തില്‍ നമുക്ക് കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങളെ നോക്കാം:
1. ഇന്ത്യക്കായി ഗൂഗിള്‍
കഴിഞ്ഞ ആഴ്ച നടന്ന "ഇന്ത്യക്കായി ഗൂഗിള്‍" എന്ന അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ ഗൂഗിളിന്‍റെ യു.പി.ഐ അധിഷ്ഠിത പണമിടപാട് ആപ്പ് ആയ 'തേസ്' രാജ്യാന്തര തലത്തില്‍ ഗൂഗിളിന്‍റെ സമാന സര്‍വീസ് ആയ 'ഗൂഗിള്‍ പേ'യുമായി ബന്ധിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയുണ്ടായി (വികസിത രാജ്യങ്ങളില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്ന സര്‍വീസ് ആണ് 'പേ'). ഇതിന്‍റെ ആദ്യപടിയായി "തെസ്" പേര് മാറ്റി "ഗൂഗിള്‍ പേ" എന്നാക്കി. ബാങ്കുകളുമായി സഹകരിച്ചു ഉടനടി ലഭ്യമാക്കുന്ന "മൈക്രോ" ലോണുകള്‍ ആപ്പ് വഴി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഗൂഗിള്‍ അറിയിച്ചു. ഒപ്പം തന്നെ ചെറുകിട - വന്‍കിട കച്ചവടസ്ഥാപങ്ങളുമായി സഹകരിച്ചു ഉപഭോക്താക്കളില്‍ നിന്നും 'പേ' വഴി പണം സ്വീകരിക്കാനുള്ള ഉദ്യമങ്ങളെ കുറിച്ചും ഗൂഗിള്‍ പറയുകയുണ്ടായി. ഇന്ത്യന്‍ റിടെയില്‍ സെക്ടറില്‍ നിക്ഷേപം നടത്താനുള്ള ഗൂഗിളിന്‍റെ തിരുമാനവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. വന്‍കിട കച്ചവട സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കൊപ്പം ചെറുകിട ഗ്രാമീണ കച്ചവടക്കാരെ നവ സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കാനും ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്.
2.വാറന്‍ 'ഇന്ത്യന്‍' ബഫെ
സാമ്പത്തികരംഗത്തെ നിരീക്ഷിക്കുന്നവര്‍ക്ക് പ്രത്യേകം ആമുഖം ആവശ്യമില്ലാത്ത പേരാണ് വാറന്‍ ബഫെ. തന്‍റെ നിക്ഷേപങ്ങളില്‍ കണിശത കാത്തു സൂക്ഷിക്കുന്ന ബഫെ ഇന്ത്യയിലെ തന്‍റെ ആദ്യ നിക്ഷേപത്തിനായി തിരഞ്ഞെടുത്തത് ഇപ്പോള്‍ സര്‍വ വ്യാപി ആയി തീര്‍ന്നിരിക്കുന്ന 'പേ-ടിഎമ്മി'നെയാണ്. പൊതുവേ ടെക്നോളോജി വിഭാഗത്തില്‍ നിക്ഷേപിക്കാത്ത ബഫെ ഇവിടെ ആ പതിവും തെറ്റിച്ചിരിക്കുന്നു. 2% മുതല്‍ 4% വരെ ഓഹരിക്ക് 2500 കോടി രൂപയാണ് ബഫെ നല്‍കുന്നത് എന്നാണു അഭ്യൂഹം. ഇന്ത്യയുടെ ആഭ്യന്തര മാര്‍ക്കറ്റില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് പേ-ടിഎം. പണമിടപാട് സ്ഥാപനം ആയി തുടങ്ങിയതാണ് എങ്കിലും ഇപ്പോള്‍ ആമസോണ്‍ പോലെ ഓണ്‍ലൈന്‍ ചന്ത കൂടിയാണ് പെടിഎം. പേ-ടിഎം ഇപ്പോള്‍ നഷ്ടത്തില്‍ ആണ് എങ്കിലും ശോഭനമായ ഭാവി കണക്കാക്കുന്നുണ്ട് വാറന്‍ ബഫെ.
3.ബാങ്കുകളാകുന്ന പോസ്റ്റ് ഓഫീസുകള്‍
ഇന്ത്യ പോസ്റ്റ് പെയ്മ്ന്റ്റ് ബാങ്ക് പ്രഖ്യാപനം വന്നതും കഴിഞ്ഞ ആഴ്ചയാണ്. സാങ്കേതിക വിദ്യകളുടെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട പോസ്റ്റ് ഓഫീസുകള്‍ പക്ഷെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബ്രാഞ്ച് ശ്രിംഘലയുള്ള സ്ഥാപനമാണ്. ഈ ബ്രാഞ്ചുകളെ ബാങ്കുകള്‍ആക്കി മാറ്റുക വഴി മുക്കിലും മൂലയിലും ബാങ്കിംഗ് സൌകര്യം എത്തിക്കാന്‍ സാധിക്കും. പോസ്റ്റുമാന്‍മാരെ ഇതില്‍ ഉള്‍ക്കൊളിക്കുംപോള്‍ മനുഷ്യ ബന്ധങ്ങളില്‍ അധിഷ്ടിതമായ ബാങ്കിംഗ് ആണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഒപ്പം തന്നെ നവീന സാങ്കേതിക വിദ്യകളും കൃത്യമായ സേവനങ്ങള്‍ ഉറപ്പു വരുത്തന്നിതിനു സഹായിക്കുന്നു.
ഇതോടൊപ്പം തന്നെ ആമസോനും, ഫേസ്ബുക്കും (വാട്സാപ്) പണമിടപാട് രംഗത്തേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവര്‍ എല്ലാവരും തന്നെ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ തന്നെ (എന്‍.പി.സി.ഐ മുഖേന) വികസിപ്പിച്ച യു.പി.ഐ നെറ്റ്വര്‍ക്ക് ആണ് എന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന പണമിടപാട് സങ്കേതമാണ് യു.പി.ഐ. സര്‍ക്കാര്‍ തന്നെ ഇറക്കിയ ഭിം ആപ്പ് തന്നെയാണ് ഇതില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് എങ്കിലും ആകര്‍ഷകമായ അനുബന്ധ സേവനങ്ങള്‍ നല്‍കി വന്‍കിട കമ്പനികള്‍ അവരുടെ ഓഹരി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനങ്ങളെ ഇത്തരം സങ്കേതങ്ങളെ കുറിച്ച് ബോധാവാന്മാരെക്കണ്ട പലരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നില്ല എന്നുമാത്രമല്ല, അവരെ പിന്‍തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട് എന്നത് വിഷമകരമായ വസ്തുതതയാണ്. പുതിയ സങ്കേതങ്ങള്‍ പണം കൈകാര്യം ചെയ്യുന്ന രീതി തന്നെ മാറ്റി മറിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടന കൂടുതല്‍ വെളുത്തു തുടങ്ങുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ബോധവാന്മാര്‍ ആകേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.
No comments:
Post a Comment