ഇന്നു വിഷു ആയതുകൊണ്ട് ഒന്നും വേണ്ട എന്നു വിചാരിച്ചതാണ്. എന്നാല്‍ ഈ പത്രക്കാര് അതിനു സമ്മതിക്കുന്നില്ല. ഇന്നത്തെ (ഇടത്,വലത്,ഭാഷാ ഭേദമന്യെ) എല്ലാ പത്രങ്ങളിലും 'കായികം' പേജ് നിറഞ്ഞ് നില്‍ക്കുന്നത് മലയാളികളുടെ അഭിമാനഭാജനമായ 'ശ്രീ' ശാന്തന് (ഗോപുമോന്) ആണ്. എന്തുകൊണ്ടാണെന്നു നോക്കിയപ്പോള്‍ ഗഡിക്ക് ഇന്നലെ 1 വിക്കറ്റ് കിട്ടിയത്രെ (ഒപ്പം ബോണസ്സായി 10-20 റണ്‍സും എടുത്തുവത്രെ), അതും ടെസ്റ്റ് ക്രിക്കറ്റില്‍ 50മത്തെ. ശിവ ശിവ ആനന്ദലബ്ധിക്കിനി എന്തു വേണം?
പക്ഷെ ഈ പോക്കുപോയാല്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ ICC ശിക്ഷ വാങ്ങിച്ച കളിക്കാരനെന്ന അവാര്‍ഡും കൊച്ചിയിലെ ഗോപുമൊന്റെ വീട്ടിലെ അലമാരയില്‍ കിടക്കുമെന്നാണ് ദോഷൈകദ്രിക്കുകളുടെ അഭിപ്രായം. ഡബിള്‍ ആനന്ദലബ്ധി!!!!.
എന്നാല്‍ ചില പുരോഗതി കാണുന്നുണ്ട്. ശാന്തനൈപ്പോള്‍ ശരിക്കും ശാന്തനായി എന്നാണ് ചില മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് (ആ ലേഖകനെ അടുത്ത കൊല്ലത്തെ biology നോബല്‍ സമ്മാനത്തിനു പരിഗണിക്കവുന്നതാണ്)
എന്തായാലും "ജയ് ഗോപുമോന്" !!!!
P.S. ഇത് അസൂയയാണൊ?? പറയൂ ഡാക്റ്റര്‍,പ്ലീസ്.......
3 comments:
അഹങ്കാരത്തിന് കയ്യും കാലും മുളച്ചവന്= ഗോപുമോന്, അല്ലാതെന്തു പറയാന്‍. റെക്കോഡുകളുടെ പെരുമഴ പെയ്യിച്ച് ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്ന ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ ക്രിക്കറ്റര്‍ സച്ചിന് ടെന്‍ഡുക്കറുടെ വിനയവും താഴ്മയുമൊക്കെ ഈ തെമ്മാടിക്കുട്ടി കണ്ട് പഠിച്ചെങ്കില്‍ അവന് തന്നെ നല്ലത്. കണ്ടാലറിയാത്തവന് കൊണ്ടാലും അരിയുന്നില്ലല്ലോ, കഷ്ടം.
പേടിക്കണ്ട മാഷെ, ഒരു ദിവസം 'പൊത്തോ' എന്നു വീഴുമ്ബം ഗോപു മോന് പഠിച്ചൊളും ...
അല്ലേലും ഈ ഗോപുമോന് അഹങ്കാരത്തിനു കണ്ണും കൈയ്യും വച്ചവനാണു
Post a Comment